2029 ചാമ്പ്യൻസ് ട്രോഫിക്കും 2031 ലോകകപ്പിനും ഇന്ത്യ വേദിയാകും, അടുത്ത നാല് വർഷത്തെ ഐസിസി മത്സരക്രമം ഇങ്ങനെ

ICC Confirms 2028-2031 Tournament Schedule: 2029 ഒക്ടോബർ 9 മുതൽ 28 വരെ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. കൂടാതെ, 2031 ഒക്ടോബർ 9 മുതൽ നവംബർ 23 വരെ നടക്കുന്ന ഏകദിന ലോകകപ്പിന് ബംഗ്ലാദേശിനൊപ്പം ഇന്ത്യയും സഹ-ആതിഥേയത്വം വഹിക്കും.

2029 ചാമ്പ്യൻസ് ട്രോഫിക്കും 2031 ലോകകപ്പിനും ഇന്ത്യ വേദിയാകും, അടുത്ത നാല് വർഷത്തെ ഐസിസി മത്സരക്രമം ഇങ്ങനെ

വിരാട് കോലി, രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ

Published: 

16 Nov 2026 | 10:16 AM

2029 ഒക്ടോബർ 9 മുതൽ 28 വരെ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. കൂടാതെ, 2031 ഒക്ടോബർ 9 മുതൽ നവംബർ 23 വരെ നടക്കുന്ന ഏകദിന ലോകകപ്പിന് ബംഗ്ലാദേശിനൊപ്പം ഇന്ത്യയും സഹ-ആതിഥേയത്വം വഹിക്കും. ഞായറാഴ്ച ബാലിയിൽ നടന്ന ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ബോർഡ് യോഗത്തിന് ശേഷമാണ് അടുത്ത നാല് വർഷത്തേക്കുള്ള ടൂർണമെന്റുകളുടെ ഷെഡ്യൂള്‍ സ്ഥിരീകരിച്ചത്. 2028 ഒക്ടോബർ 12 മുതൽ നവംബർ 12 വരെ നടക്കുന്ന ടി20 ലോകകപ്പിന് ഓസ്‌ട്രേലിയയും ന്യൂസിലൻഡും ആതിഥേയത്വം വഹിക്കും. 2030 ജൂലൈ 4 മുതൽ ഓഗസ്റ്റ് 4 വരെ നടക്കുന്ന ടി20 ലോകകപ്പിന്റെ ആതിഥേയര്‍ യുകെയാണ്.

അടുത്ത നാലു വര്‍ഷത്തെ ടൂര്‍ണമെന്റുകള്‍ക്ക് ഏതൊക്കെ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുമെന്ന് മാത്രമാണ് തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ വേദികള്‍ ഇതുവരെ അന്തിമമാക്കിയിട്ടില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനൽ തുടർന്നും ഓരോ രണ്ട് വർഷത്തിലും നടക്കും. 2033, 2035 വർഷങ്ങളിലെ ഡബ്ല്യുടിസി ഫൈനലുകൾ എവിടെയായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ജൂൺ മാസത്തിൽ ഇവ നടത്താനാണ് നീക്കം. ഇംഗ്ലണ്ടിൽ ഫൈനല്‍ നടക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

12 ടീമുകളില്ല?

12 ടീമുകളെ ഡബ്ല്യുടിസിയുടെ ഭാഗമാക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും, വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനാല്‍ ആ നീക്കം ഉപേക്ഷിച്ചു. തല്‍ക്കാലം നിലവിലുള്ള ഒമ്പത് ടീമുകളുമായി ടൂര്‍ണമെന്റ് തുടരും. സിംബാബ്‌വെയും അയർലൻഡും തങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്ന് യോഗത്തിൽ ശക്തമായി ആവശ്യപ്പെട്ടിരുന്നു.

Also Read: കുട്ടിയെ പിടി, ഒരു ഫോട്ടോ എടുക്കട്ടെ! ഫീൽഡിങ്ങിനിടെ ഇന്ത്യൻ താരത്തോട് ആവശ്യം അ‌റിയിച്ച് ആരാധകൻ; വീഡിയോ ​വൈറൽ

2028-ലെ വനിതാ ടി20 ലോകകപ്പ് പാകിസ്ഥാനിൽ നടക്കും. ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദികളില്‍ നടത്തും. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടത്താനാണ് സാധ്യത. 2032-35 സൈക്കിളിൽ മറ്റൊരു ഐസിസി ടൂർണമെന്റ് ലഭിക്കുന്നതിനു വേണ്ടിയും പാകിസ്ഥാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.

2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിനുള്ള ഐസിസി പുരുഷ യോഗ്യതാ മത്സരങ്ങൾ 2028 ഫെബ്രുവരി 5 മുതൽ 13 വരെ ബംഗ്ലാദേശിലും, ഐസിസി വനിതാ യോഗ്യതാ മത്സരങ്ങൾ 2028 ഫെബ്രുവരി 26 മുതൽ മാർച്ച് 5 വരെ യുഎസ്എയിലും നടക്കും. യോഗ്യതാ റൗണ്ടിലെ ഫൈനലിൽ വിജയിക്കുന്നവർ ആറ് ടീമുകൾ പങ്കെടുക്കുന്ന ഒളിമ്പിക്സ് ഇനത്തിലെ അവസാന സ്ഥാനം ഉറപ്പിക്കും.

ഇന്ത്യ, ഗ്രേറ്റ് ബ്രിട്ടൻ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ നാല് ടീമുകൾ ഇതിനോടകം തന്നെ വനിതാ ഒളിമ്പിക്സിന് യോഗ്യത നേടിക്കഴിഞ്ഞു. പുരുഷ വിഭാഗത്തിൽ, 2026 ഡിസംബർ 31-ന് ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ഓഷ്യാനിയ എന്നീ ഭൂഖണ്ഡങ്ങളിൽ നിന്ന് യോഗ്യതയുള്ള ഏറ്റവും ഉയർന്ന റാങ്കുകാരായ ടീമുകൾ ആദ്യ നാല് സ്ഥാനങ്ങൾ സ്വന്തമാക്കും.

English Summary

India will host the 2029 Champions Trophy and co-host the 2031 ODI World Cup with Bangladesh. The ICC confirmed the 2028–2035 tournament calendar and retained the existing nine-team World Test Championship format. ICC announced the 2028 LA Olympics cricket qualification dates in Bangladesh and the USA.

Loading...
Unable to load recommendations.
Follow Us
ഇഞ്ചി നീരും തേനും സമാസമം കഴിച്ചാൽ അസിഡിറ്റി പമ്പകടക്കും
ജിയോ VS എയർടെൽ: ബെസ്റ്റ് 365 ദിവസ വാലിഡിറ്റി പ്ലാൻ
ഹെൽത്തി കോഫി സ്മൂത്തി: വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ കിടിലൻ ഡ്രിങ്ക്!
കാത്സ്യം കുറവാണോ? ഈ 6 ഭക്ഷണങ്ങൾ മാറ്റിനിർത്തരുത്!
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ