ICC 6 Rs Framework: പ്രസവം കരിയറിന് വിരാമമല്ല! വനിതാ താരങ്ങള്‍ക്കായി ചരിത്ര ചുവടുവെപ്പുമായി ഐസിസി

ICC Introduces Post-Pregnancy 'Return to Play' Guidelines : ഒരു വനിതാ ക്രിക്കറ്റ്‌ താരത്തെ സംബന്ധിച്ചിടത്തോളം കരിയറിന്റെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുമ്പോൾ മാതൃത്വത്തിലേക്ക് കടക്കുക അത്ര എളുപ്പമല്ല. പുരുഷ താരങ്ങൾക്ക് പിതാവാകുമ്പോഴും കരിയർ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും.

ICC 6 Rs Framework: പ്രസവം കരിയറിന് വിരാമമല്ല! വനിതാ താരങ്ങള്‍ക്കായി ചരിത്ര ചുവടുവെപ്പുമായി ഐസിസി

പ്രതീകാത്മക ചിത്രം

Updated On: 

24 Jun 2026 | 09:31 AM

ഒരു വനിതാ താരത്തെ സംബന്ധിച്ചിടത്തോളം കരിയറിന്റെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുമ്പോൾ മാതൃത്വത്തിലേക്ക് കടക്കുക അത്ര എളുപ്പമല്ല. പുരുഷ താരങ്ങൾക്ക് പിതാവാകുമ്പോഴും കരിയർ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. എന്നാൽ ഒരു വനിതാ താരത്തിന് ഗർഭകാലവും പ്രസവവും ശാരീരികവും മാനസികവുമായ വലിയ മാറ്റങ്ങളാണ് സമ്മാനിക്കുന്നത്. പ്രസവത്തിനു ശേഷം വീണ്ടും പഴയ ഫോമിലേക്ക്, അതും അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരത്തിലേക്ക് തിരിച്ചെത്തുകയെന്നത്‌ അമ്മമാരായ ക്രിക്കറ്റ് താരങ്ങൾ നേരിടുന്ന വെല്ലുവിളിയാണ്. അമ്മമാരാകുന്ന വനിതാ ക്രിക്കറ്റ് താരങ്ങളെ പിന്തുണയ്ക്കാന്‍ ചരിത്രപരമായ ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി).

പ്രസവശേഷം കായികരംഗത്തേക്ക് തിരിച്ചുവരുന്ന വനിതാ അത്ലറ്റുകൾക്ക് സഹായകരമാകുന്ന ‘റിട്ടേൺ ടു പ്ലേ പോസ്റ്റ് പ്രെഗ്നൻസി ഗൈഡ്‌ലൈൻസ്’ ഐസിസി ആദ്യമായി പുറത്തിറക്കി. പ്രസവശേഷം കായികരംഗത്തേക്ക് മടങ്ങിവരാൻ ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങുന്നതാണ്‌ പുതിയ പദ്ധതി.

കളിക്കാർക്ക് പ്രസവശേഷം കായികരംഗത്തേക്ക് മടങ്ങിവരാൻ ആവശ്യമായ ഒരു “പ്രായോഗിക ചട്ടക്കൂട്” നൽകുന്നതാണ് ഈ പുതിയ പദ്ധതി. ക്രിക്കറ്റ് ബോർഡുകൾ, മെഡിക്കൽ വിദഗ്ദ്ധർ, പരിശീലകർ എന്നിവരെയും ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

എന്താണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍?

താരങ്ങളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനൊപ്പം, വനിതാ ക്രിക്കറ്റിന്റെ വികാസവും ഇതിലൂടെ ഐസിസി ലക്ഷ്യമിടുന്നു. ഐസിസി മെഡിക്കൽ അഡ്വൈസറി കമ്മിറ്റി അംഗവും ഓസ്‌ട്രേലിയൻ ടീം ഡോക്ടറുമായ ഡോ. ഫിലിപ്പ ഇംഗെയുടെ നേതൃത്വത്തിലാണ് ഈ പുതിയ മാർഗ്ഗനിർദ്ദേശത്തിന്റെ കരട് തയ്യാറാക്കിയത്. ‘6 R’ എന്ന ആറ് തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

എന്താണ് ‘6 Rs’ നയം?

  • റെഡി: സന്നദ്ധത
  • റിവ്യൂ: പുനഃപരിശോധന
  • റീസ്റ്റോർ: വീണ്ടെടുക്കൽ
  • റീകണ്ടീഷൻ: പുനരുജ്ജീവനം
  • റിട്ടേൺ: മടങ്ങിവരവ്
  • റിഫൈൻ: കൂടുതൽ മെച്ചപ്പെടുത്തൽ

പ്രസവശേഷമുള്ള സുഖം പ്രാപിക്കൽ, പരിശോധനകൾ, ക്രമാനുഗതമായി പരിശീലനങ്ങളിലേക്കുള്ള തിരിച്ചുവരവ്‌, ക്രിക്കറ്റിന് അനുയോജ്യമായ രീതിയിൽ ശരീരത്തെ സജ്ജമാക്കല്‍, മത്സരങ്ങളിലേക്ക് തിരിച്ചെത്തുക, കളിയിലേക്ക് മടങ്ങിയെത്തിയ ശേഷവും താരങ്ങളുടെ ആരോഗ്യം നിരന്തരം നിരീക്ഷിക്കുക എന്നിവയെല്ലാം ഈ നയത്തിൽ ഉൾപ്പെടുന്നുവെന്ന് ഐസിസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Also Read: അ‌വനെയിങ്ങ് തന്നേക്ക്! രാജസ്ഥാനല്ല, മും​ബൈയിൽ നിന്ന് പാണ്ഡ്യയെ പൊക്കാൻ ‘പുതിയ’ ടീം രംഗത്ത്?

കുഞ്ഞുണ്ടാകുന്നത് ഒരു വനിതാ താരത്തിന്റെ കരിയറിന്റെ അവസാനമാകേണ്ടതില്ല എന്ന് കളിക്കാരെ ബോധ്യപ്പെടുത്താനാണ് ഐസിസിയുടെ ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന്‌ ഡോ. ഫിലിപ്പ ഇംഗെ പറഞ്ഞു. പ്രസവശേഷം താരങ്ങള്‍ക്ക്‌ ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ വിവിധ ക്രിക്കറ്റ് ബോർഡുകളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്നും ഫിലിപ്പ ഇംഗെ പറഞ്ഞു.

ഐസിസിയുടെ ഈ തീരുമാനത്തെ കയ്യടികളോടെയാണ് ക്രിക്കറ്റ് ലോകം സ്വീകരിക്കുന്നത്. ഐസിസിയുടെ ഈ തീരുമാനം ശ്രദ്ധേയവും അത്യന്തം ആവശ്യവുമായ ഒരു ചുവടുവെപ്പാണെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം. വർഷങ്ങളായി, പല വനിതാ താരങ്ങളും കൃത്യമായ മെഡിക്കൽ പിന്തുണയോ മാർഗ്ഗനിർദ്ദേശങ്ങളോ ഇല്ലാതെയാണ് ഗർഭധാരണത്തെയും മാതൃത്വത്തെയും നേരിട്ടിരുന്നതെന്ന് വിമര്‍ശനമുണ്ട്.

English Summary

The ICC launched new post-pregnancy guidelines for female cricketers. The plan features a “6 Rs” framework to help players recover safely. It supports players through early physical recovery, training, and ongoing health monitoring. Experts agree that motherhood should not end a woman’s elite sports career.

Follow Us
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
ഉറക്കം കുറവാണോ? ബെഡ്റൂമിൽ ഈ ഇൻഡോർ ചെ‌ടികൾ വച്ചാൽ മതി
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'