AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; തൈറോയ്ഡ് വീട്ടിൽ തന്നെ പരിശോധിക്കാം!

Don't Ignore These Thyroid Symptoms: കഴുത്തിൻ്റെ മുൻഭാഗത്തായി, താടിക്ക് തൊട്ടുതാഴെ ചിത്രശലഭത്തിൻ്റെ ആകൃതിയിലുള്ള ഒരു ചെറിയ ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇത് ഉത്പാദിപ്പിക്കുന്ന ഹോർമോണുകളാണ് ശരീരത്തിലെ ഊർജ്ജം, താപനില, ഹൃദയമിടിപ്പ്, ശരീരഭാരം എന്നിവയെ നിയന്ത്രിക്കുന്നത്. ഈ ഗ്രന്ഥിയുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും

ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; തൈറോയ്ഡ് വീട്ടിൽ തന്നെ പരിശോധിക്കാം!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 11 Aug 2026 | 06:00 PM

ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ആളുകളാണ് തൈറോയ്ഡുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. ശാരീരികമായ പ്രശ്നങ്ങൾ മാത്രമല്ല ശരീരത്തിലെ ഹോർമോണുകളുടെ വ്യതിയാനം മൂലം മാനസികമായ സംഘർഷങ്ങളിലേക്കും ഇത് നയിക്കും. അതിനാൽ കൃത്യസമയത്ത് രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സ തേടേണ്ടത് അനിവാര്യമാണ്. കഴുത്തിൻ്റെ മുൻഭാഗത്തെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം തകരാറിലാകുമ്പോൾ ശരീരത്തിൽ വിവിധ മാറ്റങ്ങൾ പ്രകടമാകാം. വീട്ടിൽ വെച്ച് തന്നെ ചെയ്യാവുന്ന ലളിതമായ ‘നെക്ക് ടെസ്റ്റ്’ വഴി തൈറോയ്ഡ് ഗ്രന്ഥിയിലെ വീക്കമോ മാറ്റങ്ങളോ സ്വയം കണ്ടെത്താൻ സാധിക്കും.

കഴുത്തിൻ്റെ മുൻഭാഗത്തായി, താടിക്ക് തൊട്ടുതാഴെ ചിത്രശലഭത്തിൻ്റെ ആകൃതിയിലുള്ള ഒരു ചെറിയ ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇത് ഉത്പാദിപ്പിക്കുന്ന ഹോർമോണുകളാണ് ശരീരത്തിലെ ഊർജ്ജം, താപനില, ഹൃദയമിടിപ്പ്, ശരീരഭാരം എന്നിവയെ നിയന്ത്രിക്കുന്നത്. ഈ ഗ്രന്ഥിയുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. അതിനാൽ വീട്ടിൽ വെച്ചുതന്നെ ചെയ്യാവുന്ന ലളിതമായ പരിശോധനയിലൂടെ ഇത് നേരത്തെ തന്നെ കണ്ടെത്താനായാൽ പെട്ടന്ന് തന്നെ ചികിത്സ ആരംഭിക്കാനാകും.

അമേരിക്കൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജിയാണ് വീട്ടിൽ തന്നെ ചെയ്തുനോക്കാവുന്ന ഈ നെക് ടെസ്റ്റ് മുന്നോട്ടുവക്കുന്നത്. ഇതിനായി വെളിച്ചമുള്ള ഒരു സ്ഥലത്ത് കണ്ണാടിയുടെ മുന്നിൽ നേരെ നിൽക്കുക. കഴുത്തിൻ്റെ താഴ്ഭാഗം വ്യക്തമായി കാണാൻ സാധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. താടിക്ക് താഴെയും കഴുത്തിലെ അസ്ഥിക്ക് മുകളിലുമായി കാണുന്ന തൈറോയ്ഡ് ഗ്രന്ഥിയുടെ സ്ഥാനം കൃത്യമായി മനസ്സിലാക്കിയ ശേഷം കഴുത്ത് പതുക്കെ പുറകിലേക്ക് അല്പം ചരിക്കുക. തുടർന്ന് ഒരു ഇറക്ക് വെള്ളം കുടിക്കുക.

Also Read: Korean Skin Care: കൊറിയക്കാരുടെ ഗ്ലാസ് സ്കിൻ നിങ്ങൾക്കും കിട്ടും, പൈസ ചെലവൊന്നുമില്ലെന്നേ…

വെള്ളം ഇറക്കുന്ന സമയത്ത് തൈറോയ്ഡ് ഗ്രന്ഥിയുടെ ഭാഗത്ത് എന്തെങ്കിലും മുഴകളോ, തടിപ്പോ, അസാധാരണമായ വീക്കമോ ഉണ്ടോ എന്ന് സൂക്ഷ്മമായി കണ്ണാടിയിലൂടെ പരിശോധിക്കുക. തൈറോയ്ഡ് ഗ്രന്ഥിയുടെ ഭാഗത്ത് എന്തെങ്കിലും മുഴകളോ വീക്കമോ കണ്ടാൽ അത് തൈറോയ്ഡ് രോഗത്തിൻ്റെ ലക്ഷണമാകാൻ സാധ്യതയുണ്ട്. ഇതിന് പുറമെ ശരീരം പ്രകടിപ്പിക്കുന്ന മറ്റു ലക്ഷണങ്ങളും വിലയിരുത്തേണ്ടതുണ്ട്.

അകാരണമായി ശരീരഭാരം കൂടുക, കടുത്ത ക്ഷീണം, വരണ്ട ചർമ്മം, മുടി കൊഴിച്ചിൽ, അമിതമായ തണുപ്പ് അനുഭവപ്പെടുക എന്നിവ തൈറോയ്ഡ് ഹോർമോണിൻ്റെ കുറവ് അതായത് ഹൈപ്പോതൈറോയ്ഡിസം മൂലമാകാം. എന്നാൽ പെട്ടെന്ന് തടി കുറയുക, നെഞ്ചിടിപ്പ് വർധിക്കുക, ഉത്കണ്ഠ, അമിതമായി വിയർക്കുക, ചൂട് സഹിക്കാൻ കഴിയാതെവരിക എന്നിവ ഹൈപ്പർതൈറോയ്ഡിസത്തിൻ്റെ ലക്ഷണങ്ങളാണ്.

വീട്ടിലെ ഈ പരിശോധനകൊണ്ടുമാത്രം രോഗം പൂർണ്ണമായി സ്ഥിരീകരിക്കാൻ സാധിക്കില്ല. ഇത് കഴുത്തിന് പുറമെയുള്ള മാറ്റങ്ങൾ കണ്ടെത്താൻ മാത്രമേ സഹായിക്കൂ. അതിനാൽ ലക്ഷണങ്ങളോ കഴുത്തിൽ എന്തെങ്കിലും തരത്തിലുള്ള വീക്കമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഒരു ഡോക്ടറെ കണ്ട് ടി.എസ്.എച്ച്, ടി3, ടി4 തുടങ്ങിയ രക്തപരിശോധനകൾ നടത്തി കൃത്യമായ ചികിത്സ തേടേണ്ടതുണ്ട്.

English Summary

Millions in India face thyroid issues, leading to physical and mental strain. You can perform a simple at-home ‘neck test’ by swallowing water in front of a mirror to check for unusual lumps. While symptoms like weight changes or fatigue indicate thyroid dysfunction, always consult a doctor for confirmatory blood tests.

Follow Us