Sanju Samson: ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത! സഞ്ജുവിനെ വിലക്കില്ല; കാരണം ഇതാ

Sanju Samson will not be banned by ICC: സഞ്ജു സാംസണ്‍ ഐസിസിയുടെ നടപടി നേരിടേണ്ടി വരുമെന്ന ആശങ്കകള്‍ ശക്തമായിരുന്നു. എന്നാല്‍ സഞ്ജുവിനെതിരെ നടപടി സ്വീകരിക്കില്ലെന്ന്‌ മുന്‍ രാജ്യാന്തര അമ്പയര്‍ അനില്‍ ചൗധരി.

Sanju Samson: ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത! സഞ്ജുവിനെ വിലക്കില്ല; കാരണം ഇതാ

സഞ്ജു സാംസണ്‍

Published: 

05 Mar 2026 | 04:27 PM

വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരശേഷം ഹെല്‍മറ്റ് ഗ്രൗണ്ടിലേക്ക് ഇട്ടതിന്റെ പേരില്‍ സഞ്ജു സാംസണ്‍ ഐസിസിയുടെ നടപടി നേരിടേണ്ടി വരുമെന്ന ആശങ്കകള്‍ ശക്തമായിരുന്നു. ഹെല്‍മറ്റും, ബാറ്റും ഗ്രൗണ്ടിലേക്ക് ഇടുന്നത് ചട്ടലംഘനമായാണ് ഐസിസി കാണുന്നത്. കളിക്കാര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായി മാച്ച് റഫറിക്ക് തോന്നിയാല്‍, ആ താരത്തിനെതിരെ ഐസിസി നടപടിയെടുക്കുകയും ചെയ്യും. പിഴയോ, ഡീമെറിറ്റ് പോയിന്റോ ചുമത്തുകയോ, അല്ലെങ്കില്‍ ഒരു മത്സരത്തില്‍ നിന്ന് വിലക്കുകയോ ചെയ്യുന്നതാണ് സാധാരണ രീതി.

എന്നാല്‍ സഞ്ജുവിനെതിരെ നടപടി സ്വീകരിക്കില്ലെന്നാണ് മുന്‍ രാജ്യാന്തര അമ്പയര്‍ അനില്‍ ചൗധരി പറയുന്നത്. ആ നിമിഷത്തിന്റെ സന്തോഷത്തില്‍ സഞ്ജു വൈകാരികമായി അങ്ങനെ ചെയ്തതാണെന്ന് അനില്‍ ചൗധരി പറയുന്നു. അവിടെ ക്രിക്കറ്റ് സാമഗ്രികള്‍ അദ്ദേഹം ദുരുപയോഗം ചെയ്തിട്ടില്ല. ദേഷ്യത്തില്‍ അല്ല സഞ്ജു അത് വലിച്ചെറിഞ്ഞത്. ദേഷ്യത്തോടെ എറിയുന്നതാണ് ചട്ടലംഘനമായി കാണുന്നതെന്നും അനില്‍ ചൗധരി വിശദീകരിച്ചു.

ചിലപ്പോഴൊക്കെ, ദേഷ്യം പ്രകടിപ്പിക്കാന്‍ താരങ്ങള്‍ സാമഗ്രികളില്‍ മനഃപൂര്‍വം അടിക്കുകയോ, അത് വലിച്ചെറിയുകയോ നാം കാണാറുണ്ട്. കോപമാണ് അവിടെ പ്രധാന കാര്യം. എന്നാല്‍, സഞ്ജുവിന്റെ കാര്യത്തില്‍ ഇത് സന്തോഷത്തിന്റെയും, വൈകാരികതയുടെയും നിമിഷമായിരുന്നു. മത്സരശേഷം നടന്ന അഭിമുഖത്തില്‍ സഞ്ജു അക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അനില്‍ ചൗധരി ചൂണ്ടിക്കാട്ടി. സഞ്ജു നന്നായി കളിച്ചു. സെമി ഫൈനലില്‍ എത്തിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിക്കുന്നുവെന്നും അനില്‍ ചൗധരി വ്യക്തമാക്കി.

Also Read: Sanju Samson: ആ സെലിബ്രേഷന്‍ വിനയായി? സഞ്ജുവിനെതിരെ നടപടിക്ക് സാധ്യതയെന്ന് അഭ്യൂഹം

വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ വിജയിപ്പിച്ച ശേഷം വളരെ സൗമ്യമായാണ് സഞ്ജു ആഘോഷിച്ചത്. വിജയറണ്‍ കണ്ടെത്തിയതിന് ശേഷം ബാറ്റും, ഹെല്‍മറ്റും ഗ്രൗണ്ടിലേക്ക് ഇട്ടതിന് ശേഷം താരം മുട്ടുകുത്തിനിന്ന് പ്രാര്‍ത്ഥിക്കുക മാത്രമാണ് ചെയ്തത്.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്