ICC Women’s World Cup 2026: വനിതാ ലോകകപ്പ് വിജയികള്‍ക്ക് കിട്ടുന്നത് കൈ നിറയെ പണം; സമ്മാനത്തുക എത്ര കോടി?

ICC Women's T20 World Cup 2026 Cash Prizes: വനിതാ ടി20 ലോകകപ്പ് ആരംഭിക്കാന്‍ ഇനി മൂന്നു ദിവസം മാത്രം ബാക്കി. ഇത്തവണ 12 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യ ഇത്തവണ കിരീട പ്രതീക്ഷയിലാണ്. ഇത്തവണ കിട്ടുന്ന സമ്മാനത്തുക എത്രയാണെന്ന് നോക്കാം.

ICC Womens World Cup 2026: വനിതാ ലോകകപ്പ് വിജയികള്‍ക്ക് കിട്ടുന്നത് കൈ നിറയെ പണം; സമ്മാനത്തുക എത്ര കോടി?

Indian Women Cricket Team

Updated On: 

09 Jun 2026 | 10:10 PM

വനിതാ ടി20 ലോകകപ്പ് ആരംഭിക്കാന്‍ ഇനി മൂന്നു ദിവസം മാത്രം ബാക്കി. ഇത്തവണ 12 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 2030 ആകുമ്പോഴേക്കും ടീമുകളുടെ എണ്ണം 16 ആയി വര്‍ധിപ്പിക്കാനാണ് നീക്കം. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യ ഇത്തവണ കിരീട പ്രതീക്ഷയിലാണ്. ടൂർണമെന്റിന്റെ ചരിത്രമെടുത്താൽ ആറ് തവണ കിരീടം ചൂടിയ ഓസ്‌ട്രേലിയയ്ക്കാണ് ഏറ്റവും മികച്ച റെക്കോർഡുള്ളത്. ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ന്യൂസിലൻഡ് എന്നീ ടീമുകള്‍ ഓരോ തവണ വീതം ടി20 കിരീടം നേടി. മികച്ച സമ്മാനത്തുകയാണ് ഇത്തവണ നല്‍കുന്നത്.

8,764,615 യുഎസ് ഡോളറാണ് (ഏകദേശം 81.8 കോടി രൂപ) ഇത്തവണ ഐസിസി പ്രഖ്യാപിച്ച സമ്മാനത്തുക. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് സമ്മാനത്തുക 10 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ തവണ സമ്മാനത്തുക 7,958,077 യുഎസ് ഡോളറായിരുന്നു (7.24 കോടി രൂപ).

വിജയികൾക്ക് 2,340,000 യുഎസ് ഡോളർ (ഏകദേശം 21.8 കോടി രൂപ), രണ്ടാം സ്ഥാനക്കാർക്ക് 1,170,000 യുഎസ് ഡോളർ (ഏകദേശം 10 കോടി രൂപ) ലഭിക്കും. സെമിഫൈനലിസ്റ്റുകളിൽ തോൽക്കുന്നവർക്ക് 675,000 യുഎസ് ഡോളർ (6.29 കോടി രൂപ) ലഭിക്കും.

ഗ്രൂപ്പ് മത്സരത്തിലെ ഓരോ വിജയത്തിനും 31,154 യുഎസ് ഡോളർ (ഏകദേശം 29 ലക്ഷം രൂപ) ലഭിക്കും. പങ്കെടുക്കുന്ന 12 ടീമുകൾക്കും കുറഞ്ഞത് 247,500 യുഎസ് ഡോളർ (2.31 കോടി ഇന്ത്യൻ രൂപ) സമ്മാനത്തുകയായി ലഭിക്കും.

Also Read: India Women vs West Indies Women: ലോകകപ്പ് മുന്നൊരുക്കം ഗംഭീരം; വിൻഡീസിനെ തകര്‍ത്ത്‌ ഇന്ത്യൻ പെൺപട

പങ്കെടുക്കുന്ന ടീമുകള്‍

ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, പാകിസ്ഥാൻ, അയർലൻഡ്, ബംഗ്ലാദേശ്, സ്കോട്ട്‌ലൻഡ്, നെതർലാൻഡ്സ് എന്നീ ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്.

12 ടീമുകളെ ആറ് വീതം ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ടീമും തങ്ങളുടെ ഗ്രൂപ്പിലെ മറ്റെല്ലാ ടീമുകളുമായി ഓരോ തവണ വീതം ഏറ്റുമുട്ടും. രണ്ട് ഗ്രൂപ്പുകളിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആദ്യ രണ്ട് ടീമുകൾ വീതം സെമി ഫൈനലിലേക്ക് യോഗ്യത നേടും. ജൂലൈ 5-ന് ലോർഡ്സ് മൈതാനത്താണ് ഫൈനൽ നടക്കുക.

രണ്ട് ഗ്രൂപ്പുകള്‍

ഇന്ത്യ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകളാണ് ഗ്രൂപ്പ് ഒന്നിലുള്ളത്. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ ഗ്രൂപ്പ് രണ്ടില്‍ ഉള്‍പ്പെടുന്നു.

ലോർഡ്‌സ്, ദി ഓവൽ, ഓൾഡ് ട്രാഫോർഡ്, എഡ്ജ്ബാസ്റ്റൺ, ഹാംഷെയർ ബൗൾ, ഹെഡിംഗ്ലി, ബ്രിസ്റ്റൾ കൗണ്ടി ഗ്രൗണ്ട് എന്നിവയാണ് മത്സരവേദികൾ. ഗ്രൂപ്പ് ഘട്ടത്തിൽ ആകെ 30 മത്സരങ്ങളാണ് ഉള്ളത്, അതിനുശേഷം സെമി ഫൈനലുകളും ഫൈനലും നടക്കും.

ജൂണ്‍ 12-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടും, ശ്രീലങ്കയും ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ 14-ന് പാകിസ്ഥാനെതിരെയാണ്. ജൂണ്‍ 30-നും, ജൂലൈ രണ്ടിനും സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ജൂലൈ അഞ്ചിനാണ് കലാശപ്പോരാട്ടം.

English Summary

The Women’s T20 World Cup begins in three days with 12 teams competing. Harmanpreet Kaur leads the Indian team, while six-time champions Australia remain favorites. The ICC has announced a total prize pool of 8,764,615 US dollars for this tournament. The winners will receive 2,340,000 US dollars, and the runners-up will get 1,170,000 US dollars.

Follow Us
ഫിഫ ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് സൂപ്പര്‍ കമ്പ്യൂട്ടര്‍
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
AC റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം
പുതിയ ATM തട്ടിപ്പ് കണ്ടോ, ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം പോകും
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം