AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Nana Patekar: കോലിയുടെ കട്ട ഫാന്‍; ഔട്ടായാല്‍ ഭക്ഷണം വേണ്ടെന്ന് വെക്കും! അന്ന് നാനാ പടേക്കര്‍ പറഞ്ഞത്‌

Nana Patekar Passes Away: വിരാട് കോലിയായിരുന്നു നടന്‍ നാനാ പടേക്കറുടെ ഇഷ്ടതാരം. നാനാ പടേക്കര്‍ വിടവാങ്ങിയപ്പോള്‍, ആരാധകരുടെ മനസിലേക്ക് ഓടിയെത്തുന്നത് അദ്ദേഹം പണ്ട് കോലിയെക്കുറിച്ച് പറഞ്ഞ ചില വാക്കുകള്‍ കൂടിയാണ്. വിരാട് കോലിയോടുള്ള തന്റെ ആരാധന പടേക്കർ വ്യക്തമാക്കുന്ന ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വീണ്ടും പ്രചരിക്കുകയാണ്.

Nana Patekar: കോലിയുടെ കട്ട ഫാന്‍; ഔട്ടായാല്‍ ഭക്ഷണം വേണ്ടെന്ന് വെക്കും! അന്ന് നാനാ പടേക്കര്‍ പറഞ്ഞത്‌
Nana Patekar and Virat Kohli Image Credit source: PTI
Jayadevan AM
Jayadevan AM | Published: 08 Oct 2026 | 02:15 PM

ക്രിക്കറ്റില്‍ വിരാട് കോലിയായിരുന്നു അന്തരിച്ച നടന്‍ നാനാ പടേക്കറുടെ ഇഷ്ടതാരം. ചലച്ചിത്രലോകത്തെ കണ്ണീരിലാഴ്ത്തി 75-ാം വയസില്‍ നാനാ പടേക്കര്‍ വിടവാങ്ങിയപ്പോള്‍, ആരാധകരുടെ മനസിലേക്ക് ഓടിയെത്തുന്നത് അദ്ദേഹം പണ്ട് കോലിയെക്കുറിച്ച് പറഞ്ഞ ചില വാക്കുകള്‍ കൂടിയാണ്. വിരാട് കോലിയോടുള്ള തന്റെ ആരാധന പടേക്കർ വ്യക്തമാക്കുന്ന ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വീണ്ടും പ്രചരിക്കുകയാണ്. “വിരാട് എനിക്ക് വളരെ പ്രിയപ്പെട്ട ഒരു കളിക്കാരനാണ്. വിരാട് വേഗത്തിൽ ഔട്ടായാൽ എനിക്ക് ഭക്ഷണം കഴിക്കാൻ പോലും തോന്നാറില്ല”-എന്നാണ് ഒരു അഭിമുഖത്തില്‍ പടേക്കർ പറഞ്ഞത്.

അതേസമയം, നാനാ പടേക്കറുടെ വിയോഗത്തില്‍ കോലി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. “ഇന്ത്യൻ സിനിമയിലെ യഥാർത്ഥ ഇതിഹാസം. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും പാരമ്പര്യവും തലമുറകളോളം നിലനിൽക്കും. നാനാ പടേക്കർ ജിക്ക് ആദരാഞ്ജലികൾ. ഓം ശാന്തി”-വിരാട് കോലി എക്‌സില്‍ കുറിച്ചു.

സോഷ്യല്‍ മീഡിയയിലെ വൈറല്‍ വീഡിയോ:

അനുസ്മരിച്ച് ക്രിക്കറ്റ് താരങ്ങള്‍

സച്ചിൻ തെണ്ടുൽക്കറും അനുശോചനം രേഖപ്പെടുത്തി. നേരും എളിമയുമുള്ള വ്യക്തിയായിരുന്നു പടേക്കറെന്ന് സച്ചിന്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ അഭിനയത്തിലും ആ സത്യസന്ധത ഉണ്ടായിരുന്നു. മറാത്തിയിലായാലും ഹിന്ദിയിലായാലും, താൻ അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് അദ്ദേഹം എപ്പോഴും ഒരു തനിമ നൽകിയിരുന്നു. അദ്ദേഹത്തിന്റെ വേർപാടിനെ കുറിച്ച് അറിഞ്ഞതിൽ വളരെ വിഷമമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനം അറിയിക്കുന്നുവെന്നും സച്ചിന്‍ കുറിച്ചു.

Also Read: Actor Nana Patekar: വീട്ടിൽ അബോധാവസ്ഥയിൽ, നടൻ നാനാ പടേക്കർ അന്തരിച്ചു

നാനാ പടേക്കറുടെ സത്യസന്ധതയും ലാളിത്യവും അദ്ദേഹത്തെ അതുല്യ കലാകരന്മാരില്‍ ഒരാളാക്കിയെന്നും, അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടുമെന്നും സുരേഷ് റെയ്‌ന പറഞ്ഞു. ഇതിഹാസത്തെ നഷ്ടപ്പെട്ടെന്നും, കണ്ടിട്ടുള്ള നടന്മാരില്‍ ഏറ്റവും മികച്ചത് പടേക്കറായിരുന്നുവെന്നും യുവരാജ് സിങ് അനുസ്മരിച്ചു.

“അദ്ദേഹത്തിന്റെ നിരവധി സിനിമകൾ കണ്ടതും അദ്ദേഹത്തിന്റെ ശബ്ദത്തിലും സാന്നിധ്യത്തിലും അവിസ്മരണീയമായ പ്രകടനങ്ങളിലും മയങ്ങിപ്പോയതും ഞാൻ ഓർക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അനുശോചനം അറിയിക്കുന്നു”-യുവരാജ് എക്‌സില്‍ കുറിച്ചു.

“ഇന്ത്യൻ സിനിമയ്ക്ക് ഇന്ന് അതിവിശിഷ്ടമായ ഒരു പ്രതിഭയെ നഷ്ടപ്പെട്ടു. നാനാ പടേക്കർ സാബ്, നിങ്ങളുടെ സംഭാവനകൾ തലമുറകളെ തുടർന്നും പ്രചോദിപ്പിക്കും. ഓം ശാന്തി”-ശിഖർ ധവാൻ പറഞ്ഞു. അജിങ്ക്യ രഹാനെയും പടേക്കർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. തലമുറകളെ പ്രചോദിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത നടനായിരുന്നു പടേക്കറെന്ന് രഹാനെ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്നും രഹാനെ പറഞ്ഞു.

English Summary

Legendary actor Nana Patekar passed away in Goa at the age of 75. Following his demise, an old video showing his deep admiration for Virat Kohli went viral. Cricketer Virat Kohli paid a heartfelt tribute, calling him a true legend of Indian cinema. Other cricket stars, including Sachin Tendulkar, also offered their sincere condolences.

Follow Us