AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

India vs Afghanistan: അനായാസ ജയം നേടാന്‍ ഇന്ത്യ; ശക്തമായി പോരാടാന്‍ അഫ്ഗാനിസ്ഥാന്‍; ടെസ്റ്റ് മത്സരം എപ്പോള്‍, എവിടെ കാണാം?

India vs Afghanistan One-Off Test 2026: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് മത്സരം നാളെ ആരംഭിക്കും. ഒറ്റ ടെസ്റ്റ് മത്സരം മാത്രമാണുള്ളത്. മൊഹാലിയിലെ മഹാരാജ യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. അഫ്ഗാനിസ്ഥാനെതിരെ അനായാസ വിജയമാകും ഇന്ത്യ ലക്ഷ്യമിടുന്നത്.

India vs Afghanistan: അനായാസ ജയം നേടാന്‍ ഇന്ത്യ; ശക്തമായി പോരാടാന്‍ അഫ്ഗാനിസ്ഥാന്‍; ടെസ്റ്റ് മത്സരം എപ്പോള്‍, എവിടെ കാണാം?
ഇന്ത്യന്‍ ടീമിന്റെ പരിശീലനം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 05 Jun 2026 | 10:09 PM

മൊഹാലി: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് മത്സരം നാളെ ആരംഭിക്കും. ഒറ്റ ടെസ്റ്റ് മത്സരം മാത്രമാണുള്ളത്. മൊഹാലിയിലെ മഹാരാജ യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. അഫ്ഗാനിസ്ഥാനെതിരെ അനായാസ വിജയമാകും ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യയ്‌ക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കാനാകും അഫ്ഗാനിസ്ഥാന്റെ ശ്രമം. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തം നാട്ടിൽ നേരിട്ട 0-2 ന്റെ പരമ്പര തോൽവി ഇന്ത്യയെ പിടിച്ചുലച്ചിരുന്നു. അഫ്ഗാന്‍ ശക്തമായ എതിരാളികളല്ലെങ്കിലും ഇന്ത്യയ്ക്ക് മുന്‍ മത്സരങ്ങളിലെ പിഴവുകള്‍ തിരുത്തേണ്ടതുണ്ട്.

2018-ൽ ബെംഗളൂരുവിലായിരുന്നു ഇതിനുമുമ്പ് ഇരു ടീമുകളും ഒരു ടെസ്റ്റ് മത്സരത്തിൽ നേർക്കുനേർ വന്നത്. അഫ്ഗാനിസ്ഥാന്റെ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് മത്സരമായിരുന്നു അത്. എന്നാൽ അന്ന് വെറും രണ്ട് ദിവസത്തിനുള്ളിൽ അവരുടെ രണ്ട് ഇന്നിങ്‌സുകളും ഇന്ത്യ അവസാനിപ്പിച്ചിരുന്നു.

മത്സരത്തിന്റെ രണ്ടാം ദിവസം ഉച്ചഭക്ഷണത്തിനും ചായസമയത്തിനും ഇടയിൽ ആദ്യ ഇന്നിങ്‌സും, ചായസമയത്തിനും രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുന്നതിനും ഇടയിൽ രണ്ടാം ഇന്നിങ്‌സും തീര്‍ത്താണ്‌ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത്.

Also Read: IND vs AFG: ഇനി ടെസ്റ്റ് ആവേശം; സായ് കളിക്കുമെന്ന് ഉറപ്പിച്ച് ഗംഭീര്‍; സാധ്യതാ ഇലവന്‍

ഇത്തവണ ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി. 2018-ൽ ഇന്ത്യക്കെതിരെ കളിച്ച ആദ്യ ടെസ്റ്റിന് ശേഷം അഫ്ഗാനിസ്ഥാൻ ആകെ 11 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. എന്നാൽ ഇതേ കാലയളവിൽ ഇന്ത്യ 67 ടെസ്റ്റ് മത്സരങ്ങൾ കളിച്ചുകഴിഞ്ഞു. മത്സര പരിചയത്തിന്റെ അഭാവം അഫ്ഗാനിസ്ഥാന്‍ നേരിടുന്ന പ്രതിസന്ധിയാണ്.

2018-ൽ ബെംഗളൂരുവിൽ നടന്ന ആ മത്സരത്തിൽ കളിച്ച ഇന്ത്യൻ ടീമിൽ നിന്ന് കെ.എൽ. രാഹുൽ മാത്രമാണ് നിലവിലെ ടെസ്റ്റ് ടീമിലുള്ളത്. അന്ന് കളിച്ചവരിൽ ഷാഹിദിയും റഹ്മത് ഷായും മാത്രമാണ് ഇപ്പോൾ അഫ്ഗാന്‍ നിരയിലുള്ളത്. മത്സരത്തിന് മുന്നോടിയായി അഫ്ഗാനിസ്ഥാൻ ടീം ജലാലാബാദിൽ പരിശീലന ക്യാമ്പ് നടത്തിയിരുന്നു. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും, ജിയോ ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം.

അതേസമയം, സായ് സുദര്‍ശന്‍ മൂന്നാം നമ്പറില്‍ കളിച്ചേക്കുമെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍ സൂചന നല്‍കി. സായിക്ക് മതിയായ അവസരം കിട്ടിയിട്ടില്ലെന്നാണ് ഗംഭീര്‍ പറയുന്നത്. ഇതോടെ, മലയാളി താരം ദേവ്ദത്ത് പടിക്കല്‍ പ്ലേയിങ് ഇലവനിലെത്താനുള്ള സാധ്യത മങ്ങി.

സാധ്യതാ പ്ലേയിങ് ഇലവന്‍:

ഇന്ത്യ: യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത്, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷ് ദുബെ / മാനവ് സുതാർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.

അഫ്ഗാനിസ്ഥാൻ: ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റൻ), അഫ്സർ സസായ്, അബ്ദുൾ മാലിക്, റഹ്മാനുള്ള ഗുർബാസ്, റഹ്മത്ത് ഷാ, അസ്മത്തുള്ള ഒമർസായി, ഷറഫുദ്ദീൻ അഷ്റഫ്, സിയാവുർ റഹ്മാൻ ശരീഫി, ഖായിസ് അഹമ്മദ്, ബിലാൽ സാമി, മുഹമ്മദ് സലീം സാഫി.

English Summary

India plays Afghanistan in a one-off Test match starting this Saturday in New Chandigarh. The hosts aim to finalize their ideal team combination while avoiding last year’s home errors. Afghanistan hopes to put up a stronger fight than their two-day defeat in 2018. There remains a massive gap in overall Test experience and centuries between both squads.

Follow Us