AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sanju Samson: സഞ്ജുവിന് എന്താണ് സംഭവിച്ചത്? ബാറ്റിങിലെ പോരായ്മ ചൂണ്ടിക്കാട്ടി ഹനുമ വിഹാരി

Hanuma Vihari Points Out Flaws in Sanju Samson's Batting Approach: സഞ്ജു സാംസണ്‍ പലപ്പോഴും ക്രീസിൽ വളരെ പിന്നിലേക്ക് മാറി നിന്ന് പന്ത് തനിക്ക് നേരെ വരാൻ അനുവദിക്കുകയാണ് ചെയ്യുന്നതെന്ന് ഹനുമ വിഹാരി. സ്വിംഗ് ചെയ്യുന്ന പന്തിനെതിരെ ലൈനിന് കുറുകെ ഷോട്ട് കളിക്കാൻ ശ്രമിച്ചതാണ് വിക്കറ്റ് നഷ്ടപ്പെടാൻ ഇടയാക്കിയത്. ഇത്തരം ശൈലിക്ക് മുതിരാതെ സഞ്ജു കൂടുതൽ ശ്രദ്ധാലുവായിരിക്കണമായിരുന്നുവെന്ന് വിഹാരി.

Sanju Samson: സഞ്ജുവിന് എന്താണ് സംഭവിച്ചത്? ബാറ്റിങിലെ പോരായ്മ ചൂണ്ടിക്കാട്ടി ഹനുമ വിഹാരി
Sanju Samson batting techniqueImage Credit source: PTI
Jayadevan AM
Jayadevan AM | Published: 02 Nov 2026 | 07:03 PM

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, പിന്നീട് നടന്ന നാലു മത്സരങ്ങളിലും സഞ്ജു സാംസണ് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല. അവസാന നാല് മത്സരങ്ങളിലും സഞ്ജു നിറംമങ്ങിയതോടെ അദ്ദേഹത്തിന്റെ ബാറ്റിങ് ടെക്‌നിക്കിനെ വിമര്‍ശിച്ച് മുന്‍ താരം ഹനുമ വിഹാരി രംഗത്തെത്തി. അഞ്ച് ഇന്നിംഗ്സുകളിൽ നിന്നായി ആകെ 107 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. അദ്ദേഹത്തിന്റെ ബാറ്റിംഗ് സമീപനത്തിലും സാങ്കേതിക പിഴവുകളിലും വിഹാരി അതൃപ്തി പരസ്യമാക്കി.

സഞ്ജു പലപ്പോഴും ക്രീസിൽ വളരെ പിന്നിലേക്ക് മാറി നിന്ന് പന്ത് തനിക്ക് നേരെ വരാൻ അനുവദിക്കുകയാണ് ചെയ്യുന്നതെന്ന് വിഹാരി ചൂണ്ടിക്കാട്ടി. സ്വിംഗ് ചെയ്യുന്ന പന്തിനെതിരെ ലൈനിന് കുറുകെ ഷോട്ട് കളിക്കാൻ ശ്രമിച്ചതാണ് വിക്കറ്റ് നഷ്ടപ്പെടാൻ ഇടയാക്കിയത്. ഇത്തരം ശൈലിക്ക് മുതിരാതെ സഞ്ജു കൂടുതൽ ശ്രദ്ധാലുവായിരിക്കണമായിരുന്നുവെന്ന് വിഹാരി അഭിപ്രായപ്പെട്ടു. യൂട്യൂബ് ചാനലിലാണ് വിഹാരി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

വിഹാരിയുടെ വാക്കുകള്‍:

“അഞ്ചാം ടി20യില്‍ ഇന്ത്യക്ക് ടോസ് നഷ്ടപ്പെട്ടത് തിരിച്ചടിയായെന്ന് തോന്നുന്നു. തുടക്കത്തിൽ പന്ത് പിച്ചിൽ നിന്ന് മൂവ് ചെയ്യുന്നുണ്ടായിരുന്നു. അഭിഷേക് തന്റെ ഷോട്ട് കളിക്കാൻ തിടുക്കം കൂട്ടി. അതുകൊണ്ട് ബാറ്റിന്റെ അടിഭാഗത്താണ് പന്തു കൊണ്ടത്‌. ഹാമിൽട്ടണിൽ വീശിയടിച്ച കാറ്റും സഹായകരമായി.ആ അനുകൂല സാഹചര്യം ആദം മിൽനെ നന്നായി മുതലെടുത്തു. സഞ്ജു ക്രീസിൽ പിന്നിലേക്ക് മാറി നിന്ന് പന്ത് സ്വയം സ്വിംഗ് ചെയ്യാൻ അനുവദിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹം ലൈനിന് കുറുകെ ഷോട്ട് കളിക്കാൻ ശ്രമിക്കരുതായിരുന്നു. അഭിഷേകിനെ സംബന്ധിച്ച് ഇതൊരു അപൂർവ്വ പരാജയമായിരുന്നു. എന്നാൽ ഈ പരമ്പരയിൽ സഞ്ജു സ്ഥിരതയില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്”-വിഹാരി പറഞ്ഞു.

Also Read: Sanju Samson: ‘സഞ്ജു എന്റെ ഫസ്റ്റ് ചോയ്സ്’; വിമർശിച്ച ആരാധകന് അശ്വിന്റെ രസകരമായ മറുപടി

അഞ്ച് മത്സരങ്ങളിൽ നിന്നായി 21.40 ശരാശരിയിലും 142.66 സ്ട്രൈക്ക് റേറ്റിലും വെറും 107 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ആദ്യ ടി20യില്‍ നേടിയ അര്‍ധ സെഞ്ചുറി മാത്രമാണ് എടുത്തുപറയത്തക്ക പ്രകടനം.

പോസിറ്റീവുകളുമുണ്ട്‌

ടി20 പരമ്പരയില്‍ ചില താരങ്ങളുടെ പ്രകടനം പോസിറ്റീവായാണ് വിഹാരി വിലയിരുത്തിയത്. അഭിഷേക് ശര്‍മ്മ, ശ്രേയസ് അയ്യര്‍, തിലക് വര്‍മ, നമന്‍ ധീര്‍ എന്നിവരുടെ പ്രകടനത്തില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. നിതീഷ് കുമാര്‍ റെഡ്ഡി തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English Summary

Hanuma Vihari criticized Sanju Samson’s batting technique and consistency following India’s T20I defeat against New Zealand. Vihari pointed out that Samson stands too deep in his crease and struggles against moving deliveries.

Follow Us