AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs Australia: ടോസ് ഭാഗ്യം തുണച്ചത് ആതിഥേയരെ; ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു

India vs Australia 1st T20 Toss: ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിന് അയച്ചു. നല്ല വിക്കറ്റ് പോലെയാണ് തോന്നുന്നതെന്ന് ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ്. ആദ്യം ബാറ്റു ചെയ്യാനാണ് ആഗ്രഹിച്ചതെന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. സഞ്ജു സാംസണ്‍ ടീമില്‍

India vs Australia: ടോസ് ഭാഗ്യം തുണച്ചത് ആതിഥേയരെ; ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു
മിച്ചൽ മാർഷ്, സൂര്യകുമാർ യാദവ്Image Credit source: facebook.com/IndianCricketTeam
jayadevan-am
Jayadevan AM | Published: 29 Oct 2025 13:35 PM

ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിന് അയച്ചു. നല്ല വിക്കറ്റ് പോലെയാണ് തോന്നുന്നതെന്ന് ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് പറഞ്ഞു. തങ്ങളുടെ ടീം മികച്ചതായി അഗ്രസീവായാണ് കളിക്കുന്നതെന്നും, ഇന്ത്യയും അങ്ങനെ കളിക്കുമെന്നാണ് പ്രതീക്ഷയെന്നും മാര്‍ഷ് വ്യക്തമാക്കി. ലോകകപ്പ് അടുത്തുവരുന്നതിനാല്‍, കരുത്തരായ രണ്ട് ടീമുകള്‍ ഏറ്റുമുട്ടുന്നത് ആവേശത്തോടെയാണ് കാണുന്നതെന്നും ഓസീസ് ക്യാപ്റ്റന്‍ പറഞ്ഞു.

ആദ്യം ബാറ്റു ചെയ്യാനാണ് ആഗ്രഹിച്ചതെന്നും, തങ്ങള്‍ ആഗ്രഹിച്ചത് ലഭിച്ചെന്നും ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു. നല്ലൊരു വിക്കറ്റ് പോലെയാണ് തോന്നുന്നതെന്നും കളി മുന്നോട്ട് പോകുന്തോറും അത് കുറച്ചുകൂടി മന്ദഗതിയിലായേക്കാമെന്നും സൂര്യകുമാര്‍ യാദവ് അഭിപ്രായപ്പെട്ടു. ഓരോ താരങ്ങള്‍ക്കും അവരുടെ റോളുകളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും, എന്താണ് ചെയ്യേണ്ടതെന്ന ധാരണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്ലേയിങ് ഇലവന്‍

അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണര്‍മാര്‍. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ തിലക് വര്‍മയും, സൂര്യകുമാര്‍ യാദവും, സഞ്ജു സാംസണും കളിക്കും. ശിവം ദുബെയും, അക്‌സര്‍ പട്ടേലുമാണ് ഓള്‍ റൗണ്ടര്‍മാര്‍. ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ എന്നിവരും പ്ലേയിങ് ഇലവനിലെത്തി.

ഇന്ത്യന്‍ ടീം: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ശിവം ദുബെ, അക്സർ പട്ടേൽ, ഹർഷിത് റാണ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.

Also Read: Suryakumar Yadav: ഇത് സൂര്യകുമാര്‍ യാദവ് ബാറ്റ് കൊണ്ട് തെളിയിക്കേണ്ട സമയം; മുന്‍ പരിശീലകന്‍ പറയുന്നു

ഓസ്‌ട്രേലിയ: മിച്ചൽ മാർഷ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മിച്ചൽ ഓവൻ, മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഫിലിപ്പ്, സേവ്യർ ബാർട്ട്ലെറ്റ്, നഥാൻ എല്ലിസ്, മാത്യു കുഹ്നെമാൻ, ജോഷ് ഹേസൽവുഡ്.

നിതീഷ് കുമാർ റെഡ്ഡി പുറത്ത്‌

പരിക്കേറ്റ ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് ടി20 പരമ്പര പൂര്‍ണമായും നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. ഏകദിന പരമ്പരയ്ക്കിടെയാണ് താരത്തിന് പരിക്കേറ്റത്.