India vs Australia: മഴയെ തോല്പിക്കാനാവില്ല മക്കളേ; ഇന്ത്യ – ഓസ്ട്രേലിയ ആദ്യ ടി20 റദ്ദാക്കി

India Australia Match Called Off: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടി20 മഴ മൂലം റദ്ദാക്കി. കളി രണ്ട് തവണ മുടങ്ങിയതോടെയാണ് മത്സരം റദ്ദാക്കാൻ തീരുമാനിച്ചത്.

India vs Australia: മഴയെ തോല്പിക്കാനാവില്ല മക്കളേ; ഇന്ത്യ - ഓസ്ട്രേലിയ ആദ്യ ടി20 റദ്ദാക്കി

ഇന്ത്യ - ഓസ്ട്രേലിയ

Published: 

29 Oct 2025 | 04:56 PM

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടി20 റദ്ദാക്കി. ഇന്ത്യ 9.4 ഓവർ ബാറ്റ് ചെയ്തതിന് പിന്നാലെയാണ് കളി റദ്ദാക്കിയത്. കനത്ത മഴയെ തുടർന്നാണ് കളി റദ്ദാക്കാൻ തീരുമാനിച്ചത്. കാൻബറയിലെ മനുക ഓവലിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസെന്ന നിലയിലായിരുന്നു.

ടോസ് നഷ്ടമായ ഇന്ത്യയെ ഓസീസ് ക്യാപ്റ്റൻ മിച്ചൽ മാർഷ് ബാറ്റിംഗിനയക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ അഭിഷേക് ശർമ്മയും ശുഭ്മൻ ഗില്ലും ചേർന്ന് 35 റൺസ് കൂട്ടിച്ചേർത്തു. അഭിഷേക് ശർമ്മയെ നഥാൻ എല്ലിസ് പുറത്താക്കിയതോടെ ക്രീസിലെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മികച്ച രീതിയിൽ ബാറ്റ് വീശി. തൻ്റെ മോശം ഫോം മറികടന്ന് തുടർ ബൗണ്ടറികൾ കണ്ടെത്തിയ സൂര്യകുമാറും ശുഭ്മൻ ഗില്ലും ചേർന്ന് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കവെയാണ് മഴ എത്തിയത്.

Also Read: India vs Australia: ടോസ് ഭാഗ്യം തുണച്ചത് ആതിഥേയരെ; ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു

അപരാജിതമായ 62 റൺസാണ് ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ശുഭ്മൻ ഗില്ലും (37) സൂര്യകുമാർ യാദവും (39) പുറത്താവാതെ നിന്നു.

പരമ്പരയിൽ ഇനി നാല് മത്സരങ്ങൾ കൂടിയാണ് അവശേഷിക്കുന്നത്. ഒക്ടോബർ 31, നവംബർ 2, നവംബർ 6, നവംബർ 8 എന്നീ തീയതികളിലായാണ് മത്സരങ്ങൾ. യഥാക്രമം മെൽബൺ, ഹോബാർട്ട്, ഗോൾഡ് കോസ്റ്റ്, ബ്രിസ്ബേൻ എന്നീ വേദികളിലായി മത്സരങ്ങൾ നടക്കും.

Follow Us
വ്യാജ മുളകുപൊടി എങ്ങനെ തിരിച്ചറിയാം?
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്