Sanju Samson: ഓപ്പണിങ് സ്ഥാനം നഷ്ടപ്പെട്ടതിൽ പ്രതികരണവുമായി സഞ്ജു സാംസൺ; ലോകകപ്പ് തന്നെ ലക്ഷ്യമെന്ന് വെളിപ്പെടുത്തൽ
Sanju Samson About Opening: ടി20യിലെ ഓപ്പണിങ് സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രതികരിച്ച് സഞ്ജു സാംസൺ. ബ്രോഡ്കാസ്റ്റർമാരോടാണ് പ്രതികരണം.
ടി20യിൽ ഓപ്പണിങ് സ്ഥാനം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സഞ്ജു സാംസൺ. ഓപ്പണിങിൽ റെക്കോർഡ് സ്കോറുകളുമായി കുതിച്ചിരുന്ന സഞ്ജുവിൻ്റെ സ്ഥാനത്ത് വൈസ് ക്യാപ്റ്റൻസി പദവിയുമായി ശുഭ്മൻ ഗില്ലിന് അവസരം നൽകിയതിനെതിരെ വിമർശനങ്ങൾ ശക്തമാണ്. ഇതിൻ്റെ സാഹചര്യത്തിലാണ് സഞ്ജുവിൻ്റെ പ്രതികരണം.
ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യുടെ ടോസിന് മുന്നോടിയായി ബ്രോഡ്കാസ്റ്റർമാരോട് സംസാരിക്കുന്നതിനിടെയാണ് സഞ്ജു ഇക്കാര്യത്തിൽ മനസ് തുറന്നത്. “സത്യം പറഞ്ഞാൽ, പല ടീമുകൾക്കായി പല വ്യത്യസ്തമായ റോളുകളിൽ ഞാൻ കളിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിനൊപ്പം ഏറെക്കാലമായി ഉണ്ട്. പല റോളുകൾ കൈകാര്യം ചെയ്തിട്ടുമുണ്ട്. ഇന്നിംഗ്സ് ഓപ്പൺ ചെയ്യുകയും കളി ഫിനിഷ് ചെയ്യുകയും ചെയ്തു. ഇപ്പോൾ മധ്യനിരയിലാണ്. ഈ ടീമിൽ ഓപ്പണർമാർക്ക് മാത്രമാണ് കൃത്യമായ റോൾ ഉള്ളത്. മറ്റ് ബാറ്റർമാർ സാഹചര്യം അനുസരിച്ച് എപ്പോഴും ബാറ്റ് ചെയ്യാൻ തയ്യാറായിരിക്കണം. ഞങ്ങളെല്ലാവരും അതിന് തയ്യാറാണ്.
Also Read: India vs Australia: മഴയെ തോല്പിക്കാനാവില്ല മക്കളേ; ഇന്ത്യ – ഓസ്ട്രേലിയ ആദ്യ ടി20 റദ്ദാക്കി
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടി20 റദ്ദാക്കിയിരുന്നു. കനത്ത മഴയെ തുടർന്നാണ് അദ്യ കളി റദ്ദാക്കിയത്. ഇന്ത്യ 9.4 ഓവർ ബാറ്റ് ചെയ്തതിന് പിന്നാലെ മഴ ശക്തമാവുകയും കളി ഉപേക്ഷിക്കുകയുമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസെന്ന നിലയിലായിരിക്കെയാണ് കളി ഉപേക്ഷിച്ചത്.
ഇന്ത്യൻ ഇന്നിംഗ്സ് അഞ്ച് ഓവർ പൂർത്തിയായപ്പോൾ മഴ മൂലം കളി മുടങ്ങിയിരുന്നു. പിന്നീട് പുനരാരംഭിച്ച മത്സരം 18 ഓവറാക്കി ചുരുക്കി. ഈ കളി പുരോഗമിക്കവെ ശക്തമായ മഴ മടങ്ങിയെത്തുകയായിരുന്നു. അഭിഷേക് ശർമ്മ (19) പുറത്തായെങ്കിലും ശുഭ്മൻ ഗില്ലും (37) സൂര്യകുമാർ യാദവും (39) കരുത്തോടെ കുതിക്കുമ്പോഴാണ് മഴ വീണ്ടുമെത്തി കളി ഉപേക്ഷിക്കേണ്ട അവസ്ഥയായത്.
വിഡിയോ കാണാം
Focused and ready for the challenge! 💪
Sanju Samson shares his thoughts on the weather, pitch conditions, and Team India’s preparations as they gear up for the T20I series a key build-up to the ICC T20 World Cup. 🌏🏏#AUSvIND 👉 1st T20I | LIVE NOW 👉 https://t.co/nKdrjgZhGQ pic.twitter.com/h7olmSEqWQ
— Star Sports (@StarSportsIndia) October 29, 2025