India vs England: അവസാന ദിവസം ഇംഗ്ലണ്ടിന് വേണ്ടത് 35 റൺസ്; ഇന്ത്യയ്ക്ക് വേണ്ടത് നാല് വിക്കറ്റ്: ഓവൽ ടെസ്റ്റിന് ത്രില്ലർ ക്ലൈമാക്സ്

India vs England 5th Test Thrilling Climax: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റിന് ത്രില്ലർ ക്ലൈമാക്സ്. അവസാന ദിവസം ഇംഗ്ലണ്ടിൻ്റെ വിജയലക്ഷ്യം 35 റൺസാണ്. ഇന്ത്യക്ക് വേണ്ടത് നാല് വിക്കറ്റ്.

India vs England: അവസാന ദിവസം ഇംഗ്ലണ്ടിന് വേണ്ടത് 35 റൺസ്; ഇന്ത്യയ്ക്ക് വേണ്ടത് നാല് വിക്കറ്റ്: ഓവൽ ടെസ്റ്റിന് ത്രില്ലർ ക്ലൈമാക്സ്

ഇന്ത്യ - ഇംഗ്ലണ്ട്

Published: 

04 Aug 2025 06:54 AM

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് ത്രില്ലിങ് ക്ലൈമാക്സിലേക്ക്. അവസാന ദിവസം ഇംഗ്ലണ്ടിൻ്റെ വിജയലക്ഷ്യം 35 റൺസാണ്. ഇന്ത്യക്ക് വേണ്ടത് നാല് വിക്കറ്റ്. പരിക്കേറ്റ ക്രിസ് വോക്സ് ബാറ്റിംഗിനിറങ്ങില്ലെങ്കിൽ മൂന്ന് വിക്കറ്റ്. 374 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 339 റൺസെന്ന നിലയിലാണ്.

ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റൺസെന്ന നിലയിൽ അഞ്ചാം ദിനം ആരംഭിച്ച ഇംഗ്ലണ്ടിന് 53 റൺസ് കൂടി നേടിയപ്പോഴേക്കും രണ്ട് വിക്കറ്റ് കൂടി നഷ്ടമായി. ഫിഫ്റ്റിയടിച്ച ബെൻ ഡക്കറ്റ് (54) പ്രസിദ്ധ് കൃഷ്ണയ്ക്ക് മുന്നിൽ വീണപ്പോൾ ഒലി പോപ്പ് (27) മുഹമ്മദ് സിറാജിൻ്റെ ഇരയായി. നാലാം വിക്കറ്റിൽ ജോ റൂട്ടും ഹാരി ബ്രൂക്കും ഒത്തുചേർന്നു. ബ്രൂക്ക് ആക്രമിച്ചുകളിച്ചപ്പോൾ റൂട്ട് തൻ്റെ സ്വതസിദ്ധ ശൈലിയിൽ ക്രീസിലുറച്ചു. ബ്രൂക്ക് 19 റൺസിൽ നിൽക്കെ പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ മുഹമ്മദ് സിറാജ് ക്യാച്ചെടുത്ത് അറിയാതെ ബൗണ്ടറി ലൈനിൽ തട്ടിയത് നിർണായകമായി. സീരീസ് വിന്നിങ് ഇന്നിംഗ്സാണ് പിന്നീട് ബ്രൂക്ക് കളിച്ചത്.

Also Read: Joe Root: സെഞ്ചുറിക്കൊപ്പം റെക്കോഡുകളും ചാക്കിലാക്കി ജോ റൂട്ട്‌, അതിശയിപ്പിക്കുന്ന നേട്ടം

100ന് മുകളിൽ സ്ട്രൈക്ക് റേറ്റ് കാത്തുസൂക്ഷിച്ച്, തുടരെ ബൗണ്ടറികൾ കണ്ടെത്തിയ ബ്രൂക്ക് കേവലം 39 പന്തിൽ ഫിഫ്റ്റിയടിച്ചു. 91 പന്തിൽ താരം സെഞ്ചുറിയും തികച്ചു. ഇതിനിടെ ജോ റൂട്ട് ഫിഫ്റ്റി തികച്ചിരുന്നു. 98 പന്തിൽ 111 റൺസ് നേടിയ ബ്രൂക്കിനെ ഒടുവിൽ ആകാശ് ദീപ് പുറത്താക്കി. നാലാം വിക്കറ്റിൽ റൂട്ടുമൊത്ത് 205 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി ഇംഗ്ലണ്ടിന് വിജയമുറപ്പിച്ച ശേഷമാണ് താരം മടങ്ങിയത്. ഇതിനിടെ റൂട്ടും സെഞ്ചുറി തികച്ചു. സെഞ്ചുറിക്ക് പിന്നാലെ താരം പ്രസിദ്ധ് കൃഷ്ണയ്ക്ക് മുന്നിൽ വീണു. ജേക്കബ് ബെഥലും (5) പ്രസിദ്ധിൻ്റെ ഇരയായി. ജേമി സ്മിത്തും (2) ജേമി ഓവർട്ടണും ക്രീസിലുണ്ട്.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ