India vs England: ലോർഡ്സിൽ ബുംറ തിരികെയെത്തും; അർഷ്ദീപ് കളിക്കുമോ?; ഇന്ത്യയുടെ സാധ്യതാ ഇലവൻ

Indias Proabable XI For Lords Test: ലോർഡ്സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ടീം എങ്ങനെയാവും ഇറങ്ങുക? ബുംറ തിരികെ വരുമെന്നുറപ്പാണ്. ഇന്ത്യയുടെ സാധ്യതാ ഇലവൻ ഇങ്ങനെ.

India vs England: ലോർഡ്സിൽ ബുംറ തിരികെയെത്തും; അർഷ്ദീപ് കളിക്കുമോ?; ഇന്ത്യയുടെ സാധ്യതാ ഇലവൻ

ജസ്പ്രീത് ബുംറ

Published: 

09 Jul 2025 20:57 PM

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ജസ്പ്രീത് ബുംറ കളിക്കുമെന്ന് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ അറിയിച്ചിരുന്നു. ബുംറ വരുമ്പോൾ പ്രസിദ്ധ് കൃഷ്ണ പുറത്തുപോകുമെന്നാണ് കരുതപ്പെടുന്നത്. അർഷ്ദീപ് സിംഗിന് അവസരം നൽകണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാൽ, താരം കളിക്കുമോ എന്നതിൽ വ്യക്തതയില്ല. ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യയുടെ സാധ്യതാ ഇലവൻ പരിശോധിക്കാം.

രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ നല്ല പ്രകടനം നടത്തിയെങ്കിലും പ്രസിദ്ധ് കൃഷ്ണയ്ക്ക് സ്ഥാനം നഷ്ടമായേക്കും. ബുംറയ്ക്ക് പകരം രണ്ടാം ടെസ്റ്റിലെത്തിയ ആകാശ് ദീപ് 10 വിക്കറ്റുമായി തിളങ്ങിയതിനാൽ താരം ടീമിൽ തുടരും. പ്രീമിയം പേസറായതിനാൽ മുഹമ്മദ് സിറാജും ഇടം നിലനിർത്തും. പ്രസിദ്ധ് കൃഷ്ണയാണ് മൂന്നാം പേസർ. അതുകൊണ്ട് തന്നെ പ്രസിദ്ധിന് പകരം ബുംറ കളിക്കുമെന്നാണ് സൂചനകൾ. ആദ്യ ടെസ്റ്റിലും രണ്ടാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിലും നടത്തിയ മോശം പ്രകടനങ്ങൾ പ്രസിദ്ധ് കൃഷ്ണയ്ക്ക് തിരിച്ചടിയാണ്.

Also Read: Virat Kohli: ‘മീശ കളറടിച്ച് തുടങ്ങുമ്പോൾ മനസ്സിലാക്കണം’; ടെസ്റ്റ് വിരമിക്കലിൻ്റെ കാരണം പറഞ്ഞ് വിരാട് കോലി

ലോർഡ്സിൽ ഒരുങ്ങുന്നത് പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ച് ആണ്. അതിനാൽ ഒരു എക്സ്ട്രാ പേസറെ ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ വാഷിംഗ്ടൺ സുന്ദറിന് പകരം അർഷ്ദീപ് സിംഗ് ടീമിലെത്തിയേക്കും. കഴിഞ്ഞ ടെസ്റ്റിൽ തൃപ്തികരമായ പ്രകടനമാണ് താരം നടത്തിയതെങ്കിലും പിച്ച് പരിഗണിക്കുമ്പോൾ രണ്ട് സ്പിന്നർമാരെ ആവശ്യമില്ല. അതുകൊണ്ട് തന്നെ രവീന്ദ്ര ജഡേജ ടീമിൽ തുടരും. സുന്ദർ പുറത്താവുകയും ചെയ്യും.

മോശം പ്രകടനം നടത്തിയ നിതീഷ് കുമാർ റെഡ്ഡി ടീമിൽ തുടരുമോ എന്ന് സംശയമാണ്. സെയിം പ്രൊഫൈലുള്ള ശാർദുൽ താക്കൂർ നിതീഷിന് പകരം ടീമിൽ തിരികെ എത്തിയേക്കും. കരുൺ നായറിൻ്റെ നില പരുങ്ങലിലാണെങ്കിലും ബാറ്റിംഗ് നിരയിൽ മാറ്റമുണ്ടായേക്കില്ല. ഈ കളി കൂടി മോശമായാൽ അടുത്ത കളിയിൽ കരുൺ പുറത്തായേക്കും.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ