AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs England: ഒറ്റത്തോൽവിയിൽ പിച്ച് മാറ്റി ഇംഗ്ലണ്ടിൻ്റെ പ്ലാൻ ബി; ലോർഡ്സിലൊരുങ്ങുന്നത് പച്ചപുതച്ച കളിത്തട്ട്

England Prepares Green Pitch At Lords: ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള മൂന്നാം ടെസ്റ്റിൽ ഒരുങ്ങുന്നത് ബൗളിംഗ് പിച്ച്. മത്സരവേദിയായ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് ചിത്രം പങ്കുവച്ചു.

India vs England: ഒറ്റത്തോൽവിയിൽ പിച്ച് മാറ്റി ഇംഗ്ലണ്ടിൻ്റെ പ്ലാൻ ബി; ലോർഡ്സിലൊരുങ്ങുന്നത് പച്ചപുതച്ച കളിത്തട്ട്
ലോർഡ്സ് പിച്ച്Image Credit source: Social Media
abdul-basith
Abdul Basith | Published: 08 Jul 2025 19:10 PM

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ലോർഡ്സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിനുള്ള പിച്ചിൻ്റെ ചിത്രങ്ങൾ പുറത്ത്. ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ വമ്പൻ പരാജയം നേരിട്ടതോടെ ലോർഡ്സിൽ ബൗളിംഗ് പിച്ച് ഒരുക്കുമെന്ന് ഇംഗ്ലണ്ട് പരിശീലകൻ ബ്രണ്ടൻ മക്കല്ലം പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലുള്ളതാണ് പിച്ച്.

പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ച് ആവും ഇത് എന്നാണ് ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് പങ്കുവച്ച ചിത്രങ്ങൾ തെളിയിക്കുന്നത്. കഴിഞ്ഞ ടെസ്റ്റിൽ നിന്ന് വ്യത്യസ്തമായി പച്ചപ്പുല്ല് കൂടുതലുള്ള പിച്ചാണ് ഇത്. ലീഡ്സിലും എഡ്ജ്ബാസ്റ്റണിലും നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിംഗ് പിച്ച് ആയിരുന്നു ഉപയോഗിച്ചത്. എഡ്ജ്ബാസ്റ്റണിലെ രണ്ടാമത്തെ മത്സരത്തിൽ 336 റൺസിൻ്റെ കൂറ്റൻ പരാജയം നേടിയതോടെ പിച്ച് മാറ്റാൻ ഇംഗ്ലണ്ട് തീരുമാനിക്കുകയായിരുന്നു.

ബാസ്ബോൾ എറയിൽ ബാറ്റിംഗ് പിച്ചുകളും ദൂരം കുറഞ്ഞ ബൗണ്ടറികളുമാണ് ഉപയോഗിക്കുന്നതെന്ന് വിമർശനങ്ങളുണ്ട്. ഇതിൽ നിന്ന് വളരെ വ്യത്യസ്തമാവും ലോർഡ്സിലെ പിച്ച്. ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിന് വിജയിക്കാൻ സാധിച്ചതിൻ്റെ ആത്മവിശ്വാസത്തിലായിരുന്ന ഇംഗ്ലണ്ടിന് എഡ്ജ്ബാസ്റ്റണിലെ വമ്പൻ തോൽവി തിരിച്ചടിയായി. എഡ്ജ്ബാസ്റ്റണിൽ ഇതുവരെ ഇന്ത്യയോട് പരാജയപ്പെട്ടിട്ടില്ല എന്ന റെക്കോർഡും കഴിഞ്ഞ കളി ഇംഗ്ലണ്ടിന് നഷ്ടമായി. ഇതൊക്കെ പിച്ച് മാറ്റാൻ ഇംഗ്ലണ്ടിനെ നിർബന്ധിതരാക്കിയെന്നാണ് വിലയിരുത്തൽ.

Also Read: India vs England: ‘കുഴപ്പം ഞങ്ങളുടേതല്ല, പിച്ചിൻ്റേതാണ്’; ലോർഡ്സിലെ പിച്ച് ബൗളിംഗ് ഫ്രണ്ട്ലി ആക്കുമെന്ന് ഇംഗ്ലണ്ട് പരിശീലകൻ

മൂന്നാമത്തെ കളി ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ ടീമിലെത്തും. ആർച്ചറിൻ്റെ ബൗളിംഗിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള പിച്ചാണ് ഇതെന്ന് സൂചനകളുണ്ട്. മറുവശത്ത് ഇന്ത്യക്കായി ജസ്പ്രീത് ബുംറയും കളിക്കും. അതുകൊണ്ട് തന്നെ ഇരു ടീമുകൾക്കും പ്രതീക്ഷയുണ്ട്. ആദ്യ കളി ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിനാണ് വിജയിച്ചത്. ഈ കളി ബുംറ ടീമിലുണ്ടായിരുന്നു. ആർച്ചർ രണ്ട് കളിയും കളിച്ചില്ല.