Shubman Gill: പ്രശ്‌നങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ, ശുഭ്മാന്‍ ഗില്ലിന് മുന്നറിയിപ്പ്
Sourav Ganguly advices Shubman Gill: രണ്ടാം ടെസ്റ്റില്‍ വിജയിച്ചെങ്കിലും പരമ്പര കഴിഞ്ഞിട്ടില്ലെന്നും ഗാംഗുലി ഓര്‍മിപ്പിച്ചു. ഇത് ഒരു വിജയം മാത്രമാണ്. മൂന്ന് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. അതുകൊണ്ട് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇന്ത്യ നന്നായി കളിക്കുന്നുണ്ട്. അത് ലോര്‍ഡ്‌സിലും ആവര്‍ത്തിക്കണമെന്നും ഗാംഗുലി
ടെസ്റ്റ് ക്യാപ്റ്റനായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും എഡ്ജ്ബാസ്റ്റണിലെ വിജയം നായകനെന്ന നിലയില്‍ ശുഭ്മാന്‍ ഗില്ലിന് വന്‍ ആത്മവിശ്വാസമാണ് സമ്മാനിക്കുന്നത്. എന്നാല്‍ ഇനിയുള്ള ടെസ്റ്റുകളില്‍ സമ്മര്‍ദ്ദം വര്‍ധിക്കുമെന്ന മുന്നറിയിപ്പുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്തെത്തി. ക്യാപ്റ്റനെന്ന നിലയിലുള്ള ‘ഹണിമൂണ്‍ പീരിയഡ്’ നീണ്ടുനില്‍ക്കില്ലെന്ന് ഗാംഗുലി ഓര്‍മിപ്പിച്ചു. എഡ്ജ്ബാസ്റ്റണിലേത് മികച്ച ബാറ്റിങായിരുന്നുവെന്നും ഗാംഗുലി വ്യക്തമാക്കി.
ഗില്ലിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നെങ്കിലും, മുന്നോട്ടുള്ള പാത സുഗമമായിരിക്കില്ലെന്ന് ഗാംഗുലി പറഞ്ഞു. അദ്ദേഹം ക്യാപ്റ്റനാണ്. ഇത് ഒരു ഹണിമൂൺ കാലഘട്ടമാണ്. പക്ഷേ കാലക്രമേണ കൂടുതൽ സമ്മർദ്ദമുണ്ടാകും. അടുത്ത മൂന്ന് ടെസ്റ്റുകളിൽ സമ്മർദ്ദം വർധിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.
ഇന്ത്യന്‍ ക്രിക്കറ്റില്‍ നിരവധി പ്രതിഭാധനരുണ്ട്. എല്ലാതലമുറയിലും ഇത് കാണാനാകും. സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, പിന്നീട് വിരാട് കോഹ്ലി, ഇപ്പോള്‍ ശുഭ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, ആകാശ് ദീപ്, മുഹമ്മദ് സിറാജ് തുടങ്ങിയവരുടെ പേര് ചൂണ്ടിക്കാട്ടി ഗാംഗുലി പറഞ്ഞു. എല്ലാ തലമുറയിലും ശൂന്യതയുണ്ടാകുമ്പോഴെല്ലാം അത് നികത്തപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.




രണ്ടാം ടെസ്റ്റില്‍ വിജയിച്ചെങ്കിലും പരമ്പര കഴിഞ്ഞിട്ടില്ലെന്നും ഗാംഗുലി ഓര്‍മിപ്പിച്ചു. ഇത് ഒരു വിജയം മാത്രമാണ്. മൂന്ന് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. അതുകൊണ്ട് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇന്ത്യ നന്നായി കളിക്കുന്നുണ്ട്. അത് ലോര്‍ഡ്‌സിലും ആവര്‍ത്തിക്കണമെന്നും ഗാംഗുലി വ്യക്തമാക്കി.