India vs New Zealand: പ്ലേയിങ് ഇലവനില്‍ പ്രശ്‌നങ്ങള്‍, ഫൈനലില്‍ ഇന്ത്യ മാറ്റം വരുത്തുമോ? ആ സ്ട്രാറ്റജി അഭിഷേകിനും വരുണിനും രക്ഷ

India's Likely XI For T20 World Cup Final Against New Zealand: ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തലവേദനയായി ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ മോശം ഫോം. വരുണ്‍ ചക്രവര്‍ത്തിയും സെമിയില്‍ നിരാശപ്പെടുത്തിയിരുന്നു.

India vs New Zealand: പ്ലേയിങ് ഇലവനില്‍ പ്രശ്‌നങ്ങള്‍, ഫൈനലില്‍ ഇന്ത്യ മാറ്റം വരുത്തുമോ? ആ സ്ട്രാറ്റജി അഭിഷേകിനും വരുണിനും രക്ഷ

അഭിഷേക് ശർമ്മ

Published: 

07 Mar 2026 | 05:42 PM

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ കലാശപ്പോരില്‍ ഞായറാഴ്ച ന്യൂസിലന്‍ഡിനെതിരെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തലവേദനയായി ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ മോശം ഫോം. ഇന്ത്യന്‍ നിരയില്‍ അഭിഷേകും, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും മാത്രമാണ് ബാറ്റര്‍മാരില്‍ ഇപ്പോള്‍ നിരാശപ്പെടുത്തുന്നത്. ക്യാപ്റ്റനായതുകൊണ്ട് സൂര്യയുടെ സ്ഥാനം സുരക്ഷിതമാണ്. അതുകൊണ്ട് അഭിഷേകിനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകളൊക്കെയും.

അഭിഷേകിനെ ഒഴിവാക്കി, പകരം സഞ്ജുവിനൊപ്പം ഇഷാന്‍ കിഷനെ ഓപ്പണറാക്കണമെന്ന ആവശ്യം ശക്തമാണ്. അങ്ങനെ വന്നാല്‍ മധ്യനിരയില്‍ റിങ്കു സിങിനെ ഉള്‍പ്പെടുത്താനുമാകാം. അധിക ഓള്‍ റൗണ്ടറെയാണ് ആവശ്യമെങ്കില്‍ റിങ്കുവിന് പകരം വാഷിങ്ടണ്‍ സുന്ദറെയോ, അല്ലെങ്കില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറെയാണ് വേണമെങ്കില്‍ കുല്‍ദീപ് യാദവിനെയോ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനുമാകും.

സ്പിന്‍ നിരയില്‍ ഇന്ത്യയുടെ വജ്രായുധമായിരുന്ന വരുണ്‍ ചക്രവര്‍ത്തി, സെമിയില്‍ ഏറെ നിരാശപ്പെടുത്തിയിരുന്നു. ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും നാലോവറില്‍ 64 റണ്‍സാണ് താരം വഴങ്ങിയത്. പേസര്‍ അര്‍ഷ്ദീപ് സിങിനും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല. അര്‍ഷ്ദീപിന് പകരം മുഹമ്മദ് സിറാജിനെയും, വരുണിന് പകരം കുല്‍ദീപ് യാദവിനെയും കളിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Also Read: Sanju Samson: വെറും ആറു മാസങ്ങള്‍; സഞ്ജു സാംസണ്‍ പൊളിച്ചഴുതിയത് ആ രണ്ട് തെറ്റിദ്ധാരണകള്‍

എന്നാല്‍ വിന്നിങ് കോമ്പിനേഷന്‍ പൊളിക്കുന്ന പതിവ് ഇന്ത്യന്‍ ടീമിനില്ല, പ്രത്യേകിച്ചും ഫൈനല്‍ പോലൊരു നിര്‍ണായക മത്സരത്തില്‍. ഈ സ്ട്രാറ്റജി അഭിഷേകിനും, വരുണിനും രക്ഷയാകാനാണ് സാധ്യത. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലെ അതേ പ്ലേയിങ് ഇലവന്‍ തന്നെ കലാശപ്പോരാട്ടത്തിലും ഇറക്കാനാണ് സാധ്യത.

സാധ്യതാ പ്ലേയിങ് ഇലവന്‍

ഇന്ത്യ: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.

Follow Us
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം