AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs South Africa: ടെസ്റ്റിലെ തോൽവിയ്ക്ക് പകരം വീട്ടാനാവുമോ ഇന്ത്യക്ക്; ഏകദിന പരമ്പര നാളെ മുതൽ

India vs South Africa ODI Series: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ഈ മാസം 30ന് തുടക്കം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.

India vs South Africa: ടെസ്റ്റിലെ തോൽവിയ്ക്ക് പകരം വീട്ടാനാവുമോ ഇന്ത്യക്ക്; ഏകദിന പരമ്പര നാളെ മുതൽ
ഇന്ത്യ - ദക്ഷിണാഫ്രിക്കImage Credit source: PTI
abdul-basith
Abdul Basith | Published: 29 Nov 2025 08:52 AM

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ഈ മാസം 30ന് തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കാണ് തുടക്കമാവുന്നത്. ടെസ്റ്റ് പരമ്പര അടിയറവച്ച ഇന്ത്യ ഏകദിന പരമ്പരയിലൂടെ പകരം വീട്ടാമെന്ന പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്. എന്നാൽ, ടെസ്റ്റ് പരമ്പര നേടിയതിൻ്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക.

റാഞ്ചി, റായ്പൂർ, വിശാഖപട്ടണം എന്നിവിടങ്ങളിൽ വച്ച് നടക്കുന്ന ഏകദിന മത്സരങ്ങൾ ഡിസംബർ ആറിന് അവസാനിക്കും. ഡിസംബർ മൂന്നിനാണ് റായ്പൂർ ഏകദിനം. പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഇല്ലാതെയിറങ്ങുന്ന ഇന്ത്യൻ ടീമിനെ കെഎൽവ് രാഹുലാണ് നയിക്കുന്നത്. രോഹിത് ശർമ്മയ്ക്കൊപ്പം ഋതുരാജ് ഗെയ്ക്വാദോ യശസ്വി ജയ്സ്വാളോ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും.

Also Read: India vs South Africa: ജയ്സ്വാളോ ഗെയ്ക്വാദോ; ആദ്യ ഏകദികനത്തിൽ രോഹിതിനൊപ്പം ആര് ഓപ്പൺ ചെയ്യും?

എല്ലാ മത്സരങ്ങളും ഡെനൈറ്റ് ആണ്. റാഞ്ചി ജെഎസ്‌സിഎ ഇൻ്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിലാണ് ആദ്യ മത്സരം. ഉച്ചയ്ക്ക് 1.30ന് കളി ആരംഭിക്കും. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ രണ്ടാമത്തെ മത്സരവും വിശാഖപട്ടണത്തെ എസിഎ – വിഡിസിഎ സ്റ്റേഡിയത്തിൽ മൂന്നാമത്തെ മത്സരവും നടക്കും. ഡിസംബർ 9 മുതലാണ് ടി20 പരമ്പര ആരംഭിക്കുക.

ഏകദിന ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം നേടിയില്ല. തിലക് വർമ്മ, ധ്രുവ് ജുറേൽ തുടങ്ങിയവർ ടീമിലുണ്ട്. നിതീഷ് കുമാർ റെഡ്ഡിയും കളിക്കും.

ഇന്ത്യൻ ടീം:

കെഎൽ രാഹുൽ, രോഹിത് ശർമ്മ, വിരാട് കോലി, യശസ്വി ജയ്സ്വാൾ, തിലക് വർമ്മ, ഋഷഭ് പന്ത്, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, ഋതുരാജ് ഗയ്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിംഗ്, ധ്രുവ് ജുറേൽ.