India ve West Indies: ഫീൽഡിൽ പറന്ന് ജയ്സ്വാളും നിതീഷും; വെസ്റ്റ് ഇൻഡീസിനെതിരെ തകർപ്പൻ ക്യാച്ചുകൾ
Nitish Kumar Reddy And Yashavi Jaiswal Catches: ഫീൽഡിൽ തിളങ്ങി ഇന്ത്യൻ താരങ്ങൾ. യശസ്വി ജയ്സ്വാളും നിതീഷ് കുമാർ റെഡ്ഡിയും തകർപ്പൻ ക്യാച്ചുകൾ നേടി.
വെസ്റ്റ് ഇൻഡീസിനെതിരെ തകർപ്പൻ ക്യാച്ചുകളുമായി യശസ്വി ജയ്സ്വാളും നിതീഷ് കുമാർ റെഡ്ഡിയും. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ വിൻഡീസിന് അഞ്ച് വിക്കറ്റുകളാണ് നഷ്ടമായത്. കളത്തിൽ ഇന്ത്യൻ താരങ്ങളുടെ ഗംഭീര പ്രകടനം വിൻഡീസിൻ്റെ തകർച്ചയ്ക്ക് പ്രധാന കാരണമായി.
എട്ടാം ഓവറിലാണ് വെസ്റ്റ് ഇൻഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായത്. സിറാജിനെ ഹുക്ക് ചെയ്ത ടാഗ്‌നരൈൻ ചന്ദർപോളിന് മോശമല്ലാത്ത കണക്ഷൻ ലഭിച്ചു. എന്നാൽ, സ്ക്വയർ ലെഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന നിതീഷ് കുമാർ റെഡ്ഡി ഇടതുവശത്തേക്ക് ചാടി പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. എട്ട് റൺസ് നേടിയാണ് ചന്ദർപോൾ പുറത്തായത്.
അഞ്ചാം വിക്കറ്റിലാണ് ജയ്സ്വാളിൻ്റെ ക്യാച്ച് വന്നത്. രവീന്ദ്ര ജഡേജയെ കട്ട് ചെയ്ത ഷായ് ഹോപ്പിന് പിഴച്ചു. എന്നാൽ, പോയിൻ്റിൽ ഫീൽഡ് ചെയ്യുകയായിരുന്ന ജയ്സ്വാൾ തൻ്റെ ഇടതുവശത്തേക്ക് ചാടി പന്ത് പിടികൂടി. ഒരു റൺ മാത്രമാണ് ഷായ് ഹോപ്പ് നേടിയത്.
286 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് ഇന്നിംഗ്സ് പരാജയത്തിൻ്റെ ഭീതിയിലാണ്. രണ്ടാം ഇന്നിംഗ്സിൽ കേവലം 82 റൺസ് നേടുന്നതിനിടെ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് വെസ്റ്റ് ഇൻഡീസിൻ്റെ തകർച്ച മുന്നിൽ നിന്ന് നയിച്ചത്. അലിക് അത്തനാസി (33), ജസ്റ്റിൻ ഗ്രീവ്സ് (21) എന്നിവർ ക്രീസിലുണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിൽ നിന്ന് ഇനിയും 200ലധികം റൺസ് അകലെയാണ് വെസ്റ്റ് ഇൻഡീസ്.
രണ്ടാം ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 448 റൺസെന്ന നിലയിൽ ഇന്നിംഗ്സ് അവസാനിപ്പിച്ച ഇന്ത്യ ഇന്ന് ബാറ്റിംഗിനിറങ്ങാതെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, കെഎൽ രാഹുൽ എന്നിവർ ഇന്ത്യക്കായി സെഞ്ചുറി നേടി.
വിഡിയോകൾ കാണാം
𝗪𝗛𝗔𝗧. 𝗔. 𝗖𝗔𝗧𝗖𝗛. 👏
Nitish Kumar Reddy grabs a flying stunner 🚀
Mohd. Siraj strikes early for #TeamIndia ☝️
Updates ▶️ https://t.co/MNXdZceTab#INDvWI | @IDFCFIRSTBank | @NKReddy07 pic.twitter.com/1Bph4oG9en
— BCCI (@BCCI) October 4, 2025
#TeamIndia‘s fielding brilliance continues 👏
This time it’s Yashasvi Jaiswal 👌
West Indies 5️⃣ down now!
Updates ▶ https://t.co/MNXdZceTab#INDvWI | @IDFCFIRSTBank | @ybj_19 pic.twitter.com/5gKY0dXiVt
— BCCI (@BCCI) October 4, 2025