India vs Afghanistan: സഞ്ജുവിനെ മറികടന്ന് ഇഷാന്‍ ഏകദിന സ്‌ക്വാഡില്‍; പന്തിനെ ഒഴിവാക്കി; അഫ്ഗാന്‍ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു
India vs Afghanistan Test and ODI Series : അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്ലാണ് രണ്ട് ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റന്‍. ഏകദിനത്തില്‍ ഋഷഭ് പന്തിനെ ഒഴിവാക്കി. ഇഷാന്‍ കിഷനാണ് ഏകദിനത്തില്‍ ഋഷഭ് പന്തിന്റെ സ്ഥാനത്തെത്തിയത്.

Virat Kohli, Shubman Gill and KL Rahul
മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്ലാണ് രണ്ട് ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റന്‍. ഏകദിനത്തില്‍ ഋഷഭ് പന്തിനെ ഒഴിവാക്കി. ഇഷാന്‍ കിഷനാണ് ഏകദിനത്തില്‍ പന്തിന്റെ സ്ഥാനത്തെത്തിയത്. ഏകദിന സ്‌ക്വാഡില്‍ തിരിച്ചെത്താന്‍ മലയാളി താരം സഞ്ജു സാംസണിനും സാധിച്ചില്ല. ടെസ്റ്റില്‍ പന്തിന് വൈസ് ക്യാപ്റ്റന്‍സി നഷ്ടമായി. കെഎല്‍ രാഹുലാണ് ടെസ്റ്റിലെ ഉപനായകന്‍. രണ്ട് പരമ്പരകളിലും നിരവധി പുതുമുഖങ്ങളും ഇടം നേടി. മാനവ് സുത്താര്‍, ഗുര്‍ണൂര്‍ ബ്രാര്‍, ഹാര്‍ഷ് ദുബെ എന്നിവരാണ് ടെസ്റ്റ് സ്‌ക്വാഡിലെ പുതുമുഖങ്ങള്‍.
ഗുര്‍ണൂര്‍ ബ്രാറും, ഹാര്‍ഷ് ദുബെയും ഏകദിന സ്‌ക്വാഡിലുമുണ്ട്. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത പ്രിന്‍സ് യാദവും ഏകദിന സ്‌ക്വാഡിലുണ്ട്. രോഹിത് ശര്‍മയെയും, ഹാര്‍ദ്ദിക് പാണ്ഡ്യയെയും ഏകദിനത്തിലേക്ക് തിരഞ്ഞെടുത്തെങ്കിലും, ഇരുവരും കായികക്ഷമത തെളിയിച്ചാല്‍ മാത്രമാകും പ്ലേയിങ് ഇലവനിലെത്തുകയെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
ടെസ്റ്റ് സ്‌ക്വാഡ്
ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശ്വസി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, മാനവ് സുത്താര്‍, ഗുര്‍ണൂര്‍ ബ്രാര്‍, ഹാര്‍ഷ് ദുബെ, ധ്രുവ് ജൂറല്‍ (വിക്കറ്റ് കീപ്പര്‍).
ഏകദിന സ്‌ക്വാഡ്
ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദ്ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, പ്രസിദ് കൃഷ്ണ, പ്രിന്‍സ് യാദവ്, ഗുര്‍ണൂര്‍ ബ്രാര്‍, ഹാര്‍ഷ് ദുബെ.
Also Read: Sanju Samson: അനാവശ്യമായി സഞ്ജുവിനെ ചൊറിഞ്ഞു; ക്ലാസന്റെ പേജില്‍ ആരാധകരുടെ ‘പൊങ്കാല’
ഷെഡ്യൂള്‍
- ടെസ്റ്റ്: ജൂൺ 6-10, ന്യൂ ചണ്ഡീഗഢ്
- ആദ്യ ഏകദിനം: ജൂൺ 14, ധർമ്മശാല
- രണ്ടാം ഏകദിനം: ജൂൺ 17, ലഖ്‌നൗ
- മൂന്നാം ഏകദിനം: ജൂൺ 20, ചെന്നൈ
ബിസിസിഐയുടെ ട്വീറ്റ്
🚨 News 🚨
Presenting #TeamIndia‘s squads for the @IDFCFIRSTBank Test match and the 3️⃣-match ODI series against Afghanistan in June 🙌#INDvAFG pic.twitter.com/hFiABALLld
— BCCI (@BCCI) May 19, 2026
ബുംറയ്ക്കും, ജഡേജയ്ക്കും വിശ്രമം
ജസ്പ്രീത് ബുംറയ്ക്കും രവീന്ദ്ര ജഡേജയ്ക്കും ടെസ്റ്റ്, ഏകദിന ടീമുകളിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. മുഹമ്മദ് ഷമിയെ തഴഞ്ഞു. അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഒരു ടെസ്റ്റ് മത്സരം മാത്രമാണ് കളിക്കുന്നത്. ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളുണ്ട്.
സഞ്ജുവിന് തിരിച്ചടിയായത് എവിടെ?
ടി20 ലോകകപ്പിലെയും, ഐപിഎല്ലിലെയും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സഞ്ജു ഏകദിനത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 2023 ഡിസംബറിനു ശേഷം സഞ്ജു ഏകദിനത്തില്‍ കളിച്ചിട്ടില്ല. അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറി നേടിയിട്ടും സെലക്ടര്‍മാര്‍ കണ്ണു തുറന്നില്ല.
ഏകദിനത്തില്‍ ടോപ് ഓര്‍ഡറിലെ എല്ലാ താരങ്ങളും വലംകൈയ്യന്‍മാരാണ്. ഇതാണ് സഞ്ജുവിന് തിരിച്ചടിയായത്. അതുകൊണ്ട് തന്നെ, പന്തിന് അനുയോജ്യനായ പകരക്കാരനായി ഇഷാന്‍ കിഷനെ പരിഗണിക്കുകയായിരുന്നു. സഞ്ജുവിനെ പോലും ഇഷാനും മികച്ച ഫോമിലാണ്. ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടിയിട്ടുള്ള താരം കൂടിയാണ് ഇഷാന്‍ കിഷന്‍.
English Summary
Shubman Gill is named the captain for both the Test and ODI squads against Afghanistan. Sanju Samson was excluded from the ODI team to maintain a left-handed batting option. Ishan Kishan replaced Rishabh Pant as the ODI wicketkeeper due to this tactical balance. Key players like Jasprit Bumrah and Ravindra Jadeja have been rested for the series.