AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson: അനാവശ്യമായി സഞ്ജുവിനെ ചൊറിഞ്ഞു; ക്ലാസന്റെ പേജില്‍ ആരാധകരുടെ ‘പൊങ്കാല’

Heinrich Klaasen's heated argument with Sanju Samson: സഞ്ജു സാംസണുമായി മൈതാനത്തുണ്ടായ വാക്കേറ്റത്തിന് പിന്നാലെ ഹെൻറിച്ച് ക്ലാസന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍. ക്ലാസന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സഞ്ജുവിനെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകള്‍ ചെയ്തത്. ചിലര്‍ അതിരൂക്ഷമായും പ്രതികരിക്കുന്നു.

Sanju Samson: അനാവശ്യമായി സഞ്ജുവിനെ ചൊറിഞ്ഞു; ക്ലാസന്റെ പേജില്‍ ആരാധകരുടെ ‘പൊങ്കാല’
സഞ്ജു സാംസണും ഹെൻറിച്ച് ക്ലാസനുംImage Credit source: PTI
Jayadevan AM
Jayadevan AM | Published: 19 May 2026 | 02:53 PM

Sanju Samson vs Heinrich Klaasen: ചെന്നൈ സൂപ്പർ കിംഗ്സ് – സൺറൈസേഴ്സ് ഹൈദരാബാദ് പോരാട്ടത്തിനിടെ സഞ്ജു സാംസണുമായി മൈതാനത്തുണ്ടായ ചൂടേറിയ വാക്കേറ്റത്തിന് പിന്നാലെ ഹെൻറിച്ച് ക്ലാസന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍. ക്ലാസന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സഞ്ജുവിനെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകള്‍ ചെയ്തത്. ചിലര്‍ അതിരൂക്ഷമായും പ്രതികരിക്കുന്നുണ്ട്‌. ക്ലാസനെ അനുകൂലിച്ചും കുറച്ചു കമന്റുകള്‍ കാണാം.

നൂർ അഹമ്മദ് എറിഞ്ഞ 15-ാം ഓവറിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മികച്ച ഫോമിലായിരുന്ന ക്ലാസനെ സഞ്ജു സാംസൺ അതിവേഗ റിഫ്ലെക്സിലൂടെ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. എംഎസ് ധോണിയുടെ വിക്കറ്റ് കീപ്പിംഗ് മികവിനെ ഓർമ്മിപ്പിക്കുന്നതായിരുന്നു സഞ്ജുവിന്റെ ഈ പ്രകടനം. മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന ക്ലാസൻ, തന്റെ പുറത്താകലിൽ കടുത്ത നിരാശനായിരുന്നു.

മത്സരശേഷം ഡഗ്ഔട്ടിലേക്ക് മടങ്ങുന്നതിനിടെ ക്ലാസൻ സഞ്ജുവിനോട് എന്തോ പറയുകയും, ഇതിന് സഞ്ജുവും മറുപടി നൽകിയതോടെ ഇരു താരങ്ങളും തമ്മിലുള്ള വാക്പോര് രൂക്ഷമായി. തുടർന്ന് സഹതാരങ്ങളായ ശിവം ദുബെ, നൂർ അഹമ്മദ് എന്നിവരും അമ്പയറും ചേർന്ന് ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയതും രംഗം വഷളാകാതെ കാത്തതും.

വാഗ്വാദത്തിന്റെ ദൃശ്യങ്ങള്‍

റുതുരാജിനെ മാറ്റണോ?

ചെന്നൈയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍ പ്രവേശിച്ചു. മറുവശത്ത്, ചെന്നൈ ഏറെക്കുറെ പുറത്തായതുപോലെയാണ്. ഇനി പ്ലേ ഓഫില്‍ പ്രവേശിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ വല്ലതും സംഭവിക്കണം. ക്യാപ്റ്റനെന്ന നിലയിലും, ബാറ്ററായും മികച്ച പ്രകടനം പുറത്തെടുക്കാത്ത റുതുരാജ് ഗെയ്ക്‌വാദിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ 21 പന്തുകള്‍ നേരിട്ട റുതുരാജ് വെറും 15 റണ്‍സാണ് നേടിയത്.

Also Read: Sanju Samson: ഇഷാനും, അഭിഷേകുമല്ല; സഞ്ജുവാണ് മികച്ച ബാറ്ററെന്ന് മുന്‍ താരം

ചെന്നൈ നേതൃത്വത്തെക്കുറിച്ച് പുനർചിന്തനം നടത്തേണ്ടതുണ്ടെന്ന് മുന്‍താരം മനോജ് തിവാരി അഭിപ്രായപ്പെട്ടു. ഗെയ്ക്‌വാദിന്റെ ബാറ്റിംഗിലെ മന്ദഗതി ചൂണ്ടിക്കാണിച്ച തിവാരി, ധോണിയുടെ പിൻഗാമിയാവുക എന്ന സമ്മർദ്ദം അദ്ദേഹത്തിന്റെ ബാറ്റിംഗിനെയും ക്യാപ്റ്റൻസിയെയും ഒരുപോലെ ബാധിച്ചിട്ടുണ്ടാകാമെന്ന് പറഞ്ഞു. ചെന്നൈയുടെ ടോപ്പ് ഓർഡറിലെ ഈ മെല്ലെപ്പോക്ക് സമീപനത്തിനെതിരെയുള്ള വിമർശനങ്ങൾ ഗെയ്ക്‌വാദിന്റെ ഈ ഇന്നിംഗ്സ് വീണ്ടും ശക്തമാക്കിയിരിക്കുകയാണ്.

ധോണിക്ക് പകരക്കാരനായി ക്യാപ്റ്റനാവുക എന്നത് ഐപിഎല്ലിലെ ഏറ്റവും കഠിനമായ ജോലികളിലൊന്നാണെന്ന് തിവാരി പറഞ്ഞു. എന്നാൽ ഗെയ്ക്‌വാദ് മറ്റുള്ളവരുടെ താരതമ്യങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും, പകരം സ്വന്തമായൊരു വ്യക്തിത്വം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജസ്ഥാൻ റോയൽസിനെ മുൻപ് നയിച്ച പരിചയസമ്പത്തുള്ളതിനാൽ സഞ്ജു സാംസണെ അടുത്ത സീസണിൽ നായകസ്ഥാനത്തേക്ക് പരിഗണിക്കാൻ സിഎസ്‌കെ മാനേജ്‌മെന്റ് ഗൗരവമായി ആലോചിച്ചേക്കുമെന്നും മനോജ് തിവാരി പറഞ്ഞു. ഹൈദരാബാദിനോടേറ്റ ഈ തോൽവിയോടെ ചെന്നൈ പുറത്താകലിന്റെ വക്കിലാണ്. ഇപ്പോഴും പ്ലേഓഫ് സാധ്യതകൾ അവശേഷിക്കുന്നുണ്ടെങ്കിലും, അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈക്ക് തങ്ങളുടെ അവസാന ലീഗ് മത്സരം ജയിക്കുകയും ഒപ്പം പ്ലേഓഫിൽ കയറാൻ മറ്റ് മത്സരഫലങ്ങളെ ആശ്രയിക്കുകയും വേണം.

English Summary

Sunrisers Hyderabad defeated Chennai Super Kings by five wickets to qualify for the IPL 2026 playoffs. Tensions flared during the match when Sanju Samson stumped a frustrated Heinrich Klaasen. Manoj Tiwary questioned Ruturaj Gaikwad’s slow batting and leadership as CSK captain.Tiwary suggested that Sanju Samson should replace Gaikwad as Chennai’s captain next season.

Follow Us