8th Pay Commission: പ്രതിമാസം 57,000 രൂപ, എട്ടാം ശമ്പള കമ്മീഷനിൽ മറ്റൊരു സർപ്രൈസ് കൂടി!
8th Pay Commission HRA Hike: അടിസ്ഥാന ശമ്പളം, കുടുംബയൂണിറ്റ്, പെൻഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ജീവനക്കാരുടെയും പെൻഷൻകാരുടെയും യൂണിയനുകൾ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. എട്ടാം ശമ്പള കമ്മീഷനിൽ ലെവൽ 10 പേ മാട്രിക്സിൽ ഉൾപ്പെടുന്ന ജീവനക്കാർക്ക് പ്രതിമാസം 57,000 രൂപ വരെ വീട്ടുവാടക ബത്ത ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
എട്ടാം ശമ്പള കമ്മീഷൻ (8th Pay Commission) നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുമ്പോൾ, കേന്ദ്ര സർക്കാർ ജീവനക്കാർ കാത്തിരിക്കുന്നത് അവരുടെ ശമ്പളത്തിലും വേതന അലവൻസുകളിലും ഉണ്ടാകുന്ന വർധനവിലാണ്. അടിസ്ഥാന ശമ്പളം, കുടുംബയൂണിറ്റ്, പെൻഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ജീവനക്കാരുടെയും പെൻഷൻകാരുടെയും യൂണിയനുകൾ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. എട്ടാം ശമ്പള കമ്മീഷനിൽ ലെവൽ 10 പേ മാട്രിക്സിൽ ഉൾപ്പെടുന്ന ജീവനക്കാർക്ക് പ്രതിമാസം 57,000 രൂപ വരെ വീട്ടുവാടക ബത്ത ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നിലവിലെ എച്ച്.ആർ.എ നിരക്കുകൾ
ഏഴാം ശമ്പള കമ്മീഷൻ പ്രകാരം ജീവനക്കാർ ജോലി ചെയ്യുന്ന നഗരങ്ങളുടെ സ്വഭാവമനുസരിച്ച് X, Y, Z എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് എച്ച്.ആർ.എ വിഭജിച്ചിരിക്കുന്നത്. ഇതിൽ ‘X’ വിഭാഗം നഗരങ്ങൾക്ക് (മെട്രോ നഗരങ്ങൾ) 30%, ‘Y’ വിഭാഗം നഗരങ്ങൾക്ക് (ചെറിയ നഗരങ്ങൾ) 20%, ‘Z’ വിഭാഗം നഗരങ്ങൾക്ക് (ഗ്രാമപ്രദേശങ്ങൾ) 10% എന്നിങ്ങനെയാണ് വീട്ടുവാടക അലവൻസ് നൽകുന്നത്. ക്ഷാമബത്ത 50% കടന്നതോടെയാണ് എച്ച്.ആർ.എ നിരക്കുകൾ യഥാക്രമം 30%, 20%, 10% എന്ന ഉയർന്ന സ്ലാബിലേക്ക് പുതുക്കി നിശ്ചയിച്ചത്.
ALSO READ: സർക്കാർ ജീവനക്കാർക്ക് അടിസ്ഥാന ശമ്പളം 63,000 രൂപയിലേക്കോ? എന്താണീ ഫിറ്റ്മെന്റ് ഫാക്ടർ
അടിസ്ഥാന ശമ്പളം ഉയരും
കേന്ദ്ര സർവീസിലെ ഗ്രൂപ്പ് ‘എ’ എൻട്രി ലെവൽ തസ്തികകളാണ് ലെവൽ 10-ൽ ഉൾപ്പെടുന്നത്. അസിസ്റ്റന്റ് കമ്മീഷണർമാർ, സെക്ഷൻ ഓഫീസർമാർ, സർവകലാശാലാ അസിസ്റ്റന്റ് പ്രൊഫസർമാർ മുതലായവരാണ് ഇതിൽ ഉൾപ്പെടുന്നത്. ലെവൽ 10-ലെ തുടക്കക്കാരനായ ഒരു ജീവനക്കാരന്റെ നിലവിലെ അടിസ്ഥാന ശമ്പളം 56,100 രൂപയാണ്. സർവീസിൽ ദീർഘകാല പരിചയമുള്ള ഒരു ലെവൽ 10 ഉദ്യോഗസ്ഥന്റെ അടിസ്ഥാന ശമ്പളം നിലവിൽ തന്നെ 1,00,000 നും 1,20,000 രൂപയ്ക്കും ഇടയിലാണ്. എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ അടിസ്ഥാനമാക്കി ശമ്പള മാട്രിക്സ് പരിഷ്കരിക്കുമ്പോൾ അടിസ്ഥാന ശമ്പളത്തിൽ ഗണ്യമായ വർധനയുണ്ടാകും.
പ്രതിമാസം 57,000 രൂപ കിട്ടുമോ?
ശമ്പള പരിഷ്കരണത്തിന് ശേഷം ഒരു മുതിർന്ന ലെവൽ 10 ഉദ്യോഗസ്ഥന്റെ അടിസ്ഥാന ശമ്പളം 1,90,000 രൂപ ആയി ഉയരുന്നുവെന്ന് കരുതുക.’X’ കാറ്റഗറി നഗരത്തിൽ (30% എച്ച്ആർഎ നിരക്ക്) ജോലി ചെയ്യുന്ന ഈ ജീവനക്കാരന്റെ എച്ച്.ആർ.എ കണക്കാക്കുമ്പോൾ, അതായത്, 1,90,000-നെ 0.30 കൊണ്ട് ഗുണിച്ചാൽ 57,000 കിട്ടും. എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ ലെവൽ 10-ൽ പുതുതായി പ്രവേശിക്കുന്ന ഒരു ജീവനക്കാരന് തുടക്കത്തിൽ തന്നെ 57,000 രൂപ എച്ച്ആർഎ ലഭിക്കില്ല. എന്നാൽ, വിവിധ ഇൻക്രിമെന്റുകളിലൂടെ ഉയർന്ന അടിസ്ഥാന ശമ്പളം കൈവരിച്ച സീനിയർ ലെവൽ 10 ഉദ്യോഗസ്ഥർക്ക് മെട്രോ നഗരങ്ങളിൽ ജോലി ചെയ്യുമ്പോൾ പ്രതിമാസം 57,000 രൂപയോ അതിലധികമോ എച്ച്ആർഎ ആയി ലഭിക്കാൻ പൂർണ്ണ സാധ്യതയുണ്ട്.
English Summary:
8th Pay Commission could significantly increase House Rent Allowance for central government employees, depending on the final fitment factor and HRA rates. Employee bodies have proposed raising HRA to 40%, 35% and 30% for X, Y and Z-category cities, compared with the current 30%, 20% and 10% rates.