India vs Bangladesh Women’s T20 WC Live Score: ബംഗ്ലാദേശിന് ടോസ്, ബാറ്റിങ് തിരഞ്ഞെടുത്തു
India vs Bangladesh, Women’s T20 World Cup 2026 Live Score Updates: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായക പോരാട്ടം. ബംഗ്ലാദേശാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെയും, രണ്ടാമത്തേതില്‍ നെതര്‍ലന്‍ഡ്‌സിനെയും ഇന്ത്യ തോല്‍പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റത് തിരിച്ചടിയായി.

India W vs Bangladesh W
LIVE NEWS & UPDATES
-
ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടം
എട്ട് പന്തില്‍ നാലു റണ്‍സെടുത്ത ഓപ്പണര്‍ ദിലാര അക്തറിനെ രേണുക സിംഗ് പുറത്താക്കി. അഞ്ചോവര്‍ പിന്നിടുമ്പോള്‍ ബംഗ്ലാദേശ് ഒരു വിക്കറ്റിന് 32 എന്ന നിലയില്‍.
-
Bangladesh Women Playing XI: ബംഗ്ലാദേശിന്റെ പ്ലേയിങ് ഇലവന്‍ ഇങ്ങനെ
ജുവൈരിയ ഫെർദോസ്, ദിലാര അക്തർ, ഷർമിൻ അക്തർ, നിഗർ സുൽത്താന, ശോഭന മോസ്തരി, ഷൊർണ അക്തർ, റിതു മോനി, നഹിദ അക്തർ, റബീയ ഖാൻ, മരുഫ അക്തർ, സഞ്ജിദ അക്തർ മേഘ്‌ല.
-
India Women Playing XI: ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ പരിശോധിക്കാം
സ്മൃതി മന്ദാന, ഷഫാലി വർമ, യാസ്തിക ഭാട്ടിയ, ജെമിമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ, റിച്ച ഘോഷ്, ദീപ്തി ശർമ്മ, രാധാ യാദവ്, ശ്രീ ചരണി, നന്ദിനി ശർമ്മ, രേണുക സിംഗ് താക്കൂർ
-
IND W vs BAN W Toss Update: ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുത്തു
ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുത്തു
-
വമ്പന്‍ നേട്ടത്തിനരികെ ഹര്‍മന്‍പ്രീതും ദീപ്തിയും
ബംഗ്ലാദേശിനെതിരെ 500 ടി20 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററാകാന്‍ ഹര്‍മന്‍പ്രീത് കൗറിന് 17 റൺസ് മാത്രം മതി. വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമാകാൻ ദീപ്തി ശർമ്മയ്ക്ക് ഒരു വിക്കറ്റ് മാത്രം മതി.
-
നിര്‍ണായക മത്സരമാണെന്ന് അറിയാമെന്ന് ഷഫാലി വര്‍മ്മ
ബംഗ്ലാദേശിനെതിരായ മത്സരം നിര്‍ണായകമാണെന്ന് അറിയാമെന്ന് ഇന്ത്യന്‍ ഓപ്പണര്‍ ഷഫാലി വര്‍മ്മ. ഒരു ടീമെന്ന നിലയിൽ മോശം ദിവസം വരുമ്പോഴെല്ലാം, മുഴുവൻ ടീമിന്റെയും മനോവീര്യം തകരുമെന്ന് അറിയാം. പരസ്പരം പ്രചോദിപ്പിക്കണമെന്നും അറിയാം. മത്സരത്തെക്കുറിച്ച് ടീം സംസാരിച്ചു. നിര്‍ണായക മത്സരമാണെന്ന് അറിയാം. പരസ്പരം പിന്തുണയ്ക്കും. കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും താരം വ്യക്തമാക്കി.
വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായക പോരാട്ടം. ഇന്ന് വൈകിട്ട് ഏഴിന് ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍. വൈകിട്ട് 6.30-ന് ടോസിടും. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെയും, രണ്ടാമത്തേതില്‍ നെതര്‍ലന്‍ഡ്‌സിനെയും ഇന്ത്യ തോല്‍പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റത് തിരിച്ചടിയായി. സെമി സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇന്നത്തെ മത്സരത്തില്‍ ജയിച്ചേ തീരൂ.
ബംഗ്ലാദേശ് ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പിച്ചു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റു. മൂന്നാം മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പിച്ചു. ബംഗ്ലാദേശിനും ഇന്ന് നിര്‍ണായക മത്സരമാണ്. മത്സരത്തിന്റെ തത്സമയ അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തില്‍ വായിക്കാം.
English Summary
India will face Bangladesh today in a crucial Women’s T20 World Cup match. The match will start at 7 PM at Old Trafford, with the toss at 6:30 PM. India has won two matches against Pakistan and Netherlands, but lost to South Africa. Bangladesh has also won two matches against Netherlands and Pakistan, but lost to Australia.