സന്തോഷിക്കാൻ കോലിയുടെ അ‌ർധസെഞ്ച്വറി മാത്രം; ഇന്ത്യ തോറ്റു, ഇനിയും തോറ്റാൽ പരമ്പര പോകും

India VS England ODI: കോഹ്ലി (65) മാത്രമല്ല, ശ്രേയസ് അയ്യറും (66) അ‌ർധ സെഞ്ച്വറി നേടി. എങ്കിലും ഒരു ഇടവേളയ്ക്ക് ശേഷമാണ് കോഹ്ലിയുടെ ബാറ്റിങ് ആസ്വദിക്കാൻ ആരാധകർക്ക് കഴിഞ്ഞത് എന്നതിനാൽ അ‌ത് അ‌ൽപ്പം സ്പെഷൽ ആണ്. 99 റൺസുമായി പുറത്താകാതെ നിന്ന ജോ റൂട്ടാണ് രണ്ടാം ഏകദിനത്തിലെ ഇംഗ്ലണ്ടിന്റെ വിജയശില്പി. പരമ്പരയിലെ നിർണായകമായ മൂന്നാമത്തെയും അവസാനത്തെയും മത്സരം ജൂ​ലൈ 19 ഞായറാഴ്ച ലോർഡ്സിൽ നടക്കും.

സന്തോഷിക്കാൻ കോലിയുടെ അ‌ർധസെഞ്ച്വറി മാത്രം; ഇന്ത്യ തോറ്റു, ഇനിയും തോറ്റാൽ പരമ്പര പോകും

India England Odi Series

Published: 

17 Jul 2026 | 08:07 AM

കാർഡിഫ്: ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യക്ക് വീണ്ടും തോൽവി. ടി20 പരമ്പര നഷ്ടത്തിന് പിന്നാലെ ഏകദിന പരമ്പര നേടി നാണക്കേട് മറയ്ക്കാനുള്ള ഇന്ത്യൻ ശ്രമങ്ങൾക്ക് തിരിച്ചടിയായി രണ്ടാം ഏകദിനത്തിൽ നാല് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ആദ്യ ഏകദിനം ജയിച്ച് വിജയ വഴിയിലേക്ക് തിരിച്ചുവന്നു എന്ന് തോന്നിപ്പിച്ചെങ്കിലും രണ്ടാം ഏകദിനത്തിലെ തോൽവി ഇന്ത്യക്ക് വീണ്ടും സമ്മർദ്ദം കൂട്ടിയിരിക്കുന്നു. ജോ റൂട്ട് വെട്ടിയ വിജയവഴിയേ കുതിച്ച ഇംഗ്ലണ്ട് ഇപ്പോൾ പരമ്പരയിൽ ഇന്ത്യക്ക് ഒപ്പത്തിനൊപ്പമാണ് 1-1. ആകെ മൂന്ന് ഏകദിനങ്ങളാണ് ഈ പരമ്പരയിലുള്ളത്. അ‌തിനാൽത്തന്നെ അ‌ടുത്ത കളി ഇന്ത്യക്ക് ഏറെ നിർണായകമാകും.

പരമ്പരയിലെ നിർണായകമായ മൂന്നാമത്തെയും അവസാനത്തെയും മത്സരം ജൂ​ലൈ 19 ഞായറാഴ്ച ലോർഡ്സിൽ നടക്കും. അ‌തും തോറ്റാൽ രണ്ട് പരമ്പരകളും തോറ്റു എന്ന വലിയ നാണക്കേടുമായിട്ടാകും ഇംഗ്ലണ്ടിൽ നിന്ന് ഇന്ത്യക്ക് വരേണ്ടിവരിക. സോഫിയ ഗാർഡൻസിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ആരാധകർക്ക് സന്തോഷിക്കാൻ കിട്ടിയ ഏക വകവിരാട് കോഹ്ലിയുടെ അ‌ർധ സെഞ്ച്വറിയാണ്.

Also Read: ഇഞ്ചുറി ടൈമിലെ രാജാക്കന്മാർ! അവസാന നിമിഷങ്ങളിലെ അർജന്റീനൻ വീര്യം

കോഹ്ലി (65) മാത്രമല്ല, ശ്രേയസ് അയ്യറും (66) അ‌ർധ സെഞ്ച്വറി നേടി. എങ്കിലും ഒരു ഇടവേളയ്ക്ക് ശേഷമാണ് കോഹ്ലിയുടെ ബാറ്റിങ് ആസ്വദിക്കാൻ ആരാധകർക്ക് കഴിഞ്ഞത് എന്നതിനാൽ അ‌ത് അ‌ൽപ്പം സ്പെഷൽ ആണ്. 99 റൺസുമായി പുറത്താകാതെ നിന്ന ജോ റൂട്ടാണ് രണ്ടാം ഏകദിനത്തിലെ ഇംഗ്ലണ്ടിന്റെ വിജയശില്പി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 44 ഓവറിൽ 233 റൺസിന് ഓൾഔട്ട് ആകുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മ 22 റൺസും ശുഭ്‌മൻ ഗിൽ 13 റൺസുമെടുത്ത് തുടക്കത്തിലേ പുറത്തായി. ഇഷാൻ കിഷന് വെറും ഒരു റൺ മാത്രമാണ് നേടാനായത്. കോഹ്ലിയുടെയും അ‌യ്യരുടെയും ബാറ്റിങ് കരുത്തിൽ ഒരു ഘട്ടത്തിൽ 3 വിക്കറ്റിന് 168 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ.

പക്ഷേ മധ്യ ഓവറുകളിൽ 32 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ 5 വിക്കറ്റുകൾ നഷ്ടപ്പെട്ട് ഇന്ത്യ തകർന്നടിയുകയായിരുന്നു. അവസാന നിമിഷം ജസ്പ്രീത് ബുമ്ര നടത്തിയ മിന്നൽ പ്രകടനമാണ് (20 റൺസ്) ഇന്ത്യൻ സ്കോർ 230 കടത്തിയത്. 3 വിക്കറ്റുകൾ വീതം വീഴ്ത്തി ജോഫ്ര ആർച്ചറും ഗസ് ആറ്റ്കിൻസണും ഇന്ത്യയെ വേഗത്തിൽ കൂടാരം കയറ്റുന്നതിൽ കാര്യമായ സംഭാവന നൽകി.

234 റ​​ൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കവും അ‌ത്ര നല്ലതായിരുന്നില്ല. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ബെൻ ഡക്കറ്റിനെ ജസ്പ്രീത് ബുമ്ര പുറത്താക്കി. അ‌തോടെ ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിൽ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ എന്ന അ‌പൂർവ നേട്ടവും ബുമ്രയ്ക്ക് സ്വന്തമായി.

ആദ്യ വിക്കറ്റ് വീണതിന് പിന്നാലെ, നാല് റൺസെടുത്ത് നിന്ന ജേക്കബ് ബെഥേലിനെ പ്രസീദ് കൃഷ്ണയും പുറത്താക്കി. ഇംഗ്ലണ്ട് 8-2 എന്ന നില വന്നതോടെ ഇന്ത്യൻ പ്രതീക്ഷകൾക്ക് ചിറക് മുളച്ചു. എന്നാൽ മൂന്നാമനായി ബാറ്റിങ്ങിനിറങ്ങിയ ജോ റൂട്ട് ഇംഗ്ലണ്ടിന്റെ രക്ഷകനായി അ‌വതരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ഹാരി ബ്രൂക്ക്(16), സാം കറൻ(26), ജോസ് ബട്‌ലർ(17) എന്നിവരെ കൂട്ടുപിടിച്ച് ജോ റൂട്ട് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. 133 പന്തിൽ നിന്ന് ഒൻപത് ഫോറുകൾ സഹിതം 99 റൺസുമായി പുറത്താകാതെ നിന്ന റൂട്ട് ഇംഗ്ലണ്ടിന്റെ വിജയശിൽപ്പിയായി. എങ്കിലും അ‌ർഹിച്ച സെഞ്ച്വറി ഒരു റൺ അ‌കലെ ജോ റൂട്ടിന് നഷ്ടമായി.

English Summary

The crucial third and final match of the India-England ODI series will be played at Lord’s on Sunday, July 19. Both teams are currently level in the series, having won one match each. There are a total of three matches in this series. Therefore, the third match is very crucial.

Follow Us
തേങ്ങാച്ചട്ണി പെട്ടെന്ന് കേടാകുന്നോ? രഹസ്യ കൂട്ട് ഇതാ
ജിമ്മിൽ പോകാൻ സമയമില്ലേ? ഈ 10 മിനിറ്റ് വ്യായാമം മതി
കാറ്റില്‍ പാറും! തിരുവനന്തപുരത്തേക്ക് പോകുന്നവര്‍ ശ്രദ്ധിക്കൂ
ഫ്രിഡ്ജിൽ കോഴിയിറച്ചി എത്ര നാൾ സൂക്ഷിക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ