AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vaibhav Suryavanshi: ബാറ്റുപയോഗിച്ച് മാത്രമല്ല, പന്ത് കൊണ്ടും റെക്കോഡുണ്ടാക്കും വൈഭവ് സൂര്യവംശി, പുതിയ നേട്ടം

Vaibhav Suryavanshi Bowling Record: യൂത്ത് ടെസ്റ്റിലാണ് താരം മിന്നും നേട്ടം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. യൂത്ത് ടെസ്റ്റ് ചരിത്രത്തില്‍ വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന നേട്ടമാണ് വൈഭവ് സ്വന്തമാക്കിയത്

jayadevan-am
Jayadevan AM | Published: 15 Jul 2025 10:16 AM
വീണ്ടും റെക്കോഡ് സ്വന്തമാക്കി വൈഭവ് സൂര്യവംശി. ഇന്ത്യ-ഇംഗ്ലണ്ട് അണ്ടര്‍ 19 മത്സരത്തിലാണ് നേട്ടം. ഇത്തവണ ബാറ്റ് കൊണ്ടല്ല, പന്ത് ഉപയോഗിച്ചാണ് വൈഭവ് റെക്കോഡ് കരസ്ഥമാക്കിയത് (Image Credits: PTI)

1 / 5
ആദ്യ യൂത്ത് ടെസ്റ്റിലാണ് താരം മിന്നും നേട്ടം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. യൂത്ത് ടെസ്റ്റ് ചരിത്രത്തില്‍ വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന നേട്ടമാണ് വൈഭവ് സ്വന്തമാക്കിയത്. ലെഫ്റ്റ് ആം ഓര്‍ത്തഡോക്‌സ് സ്പിന്നറായ താരം 45-ാം ഓവറിലാണ് വിക്കറ്റ് നേടിയത്.

2 / 5
ഓവറിലെ അവസാന പന്തില്‍ വൈഭവ് ഫുള്‍ ടോസ് എറിഞ്ഞു. ലോങ് ഓഫിലൂടെ ലോഫ്റ്റ് ചെയ്യാനായിരുന്നു ബാറ്ററായ ഷെയ്ക്കിന്റെ ശ്രമം. എന്നാല്‍ ഹെനില്‍ പട്ടേല്‍ മികച്ച രീതിയില്‍ ഇത് ക്യാച്ചെടുത്തു.

3 / 5
2019ല്‍ ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ ജോണ്‍സണിന്റെ വിക്കറ്റ് നേടി മനീഷി സ്വന്തമാക്കിയ റെക്കോഡാണ് വൈഭവ് പഴങ്കഥയാക്കിയത്. പാകിസ്ഥാന്റെ മഹ്‌മൂദ് മാലിക്കാണ് റെക്കോഡ് പട്ടികയില്‍ മുന്നിലുള്ള വിദേശതാരം. 1994ല്‍ ന്യൂസിലന്‍ഡിനെതിരെ വിക്കറ്റ്  നേടുമ്പോള്‍ വെറും 13 വര്‍ഷവും 241 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം.

4 / 5
ഏകദിന പരമ്പരയില്‍ ബാറ്റ് കൊണ്ട് താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റു കൊണ്ട് തിളങ്ങാന്‍ താരത്തിന് സാധിച്ചില്ല. 13 പന്തില്‍ 14 റണ്‍സെടുത്ത് വൈഭവ് പുറത്തായി.

5 / 5