India vs England: അങ്ങനെയിപ്പോള്‍ കളിക്കേണ്ട, ലോര്‍ഡ്‌സില്‍ മത്സരം തടസപ്പെടുത്തി വണ്ടിന്‍കൂട്ടം

Ind vs Eng Lord's Test: ജസ്പ്രീത് ബുംറ, ബെന്‍ സ്റ്റോക്ക്‌സ്, ജോ റൂട്ട്, ആകാശ് ദീപ് തുടങ്ങിയ താരങ്ങളെയെല്ലാം ലേഡിബേര്‍ഡ്‌സ് കുറച്ചു നേരത്തേക്കെങ്കിലും വട്ടം കറക്കി. എന്തായാലും ഇംഗ്ലണ്ട് നായകന്‍ സ്റ്റോക്ക്‌സിന് സംഭവം അത്ര പിടിച്ചില്ല

India vs England: അങ്ങനെയിപ്പോള്‍ കളിക്കേണ്ട, ലോര്‍ഡ്‌സില്‍ മത്സരം തടസപ്പെടുത്തി വണ്ടിന്‍കൂട്ടം

ബെന്‍ സ്‌റ്റോക്ക്‌സ് അമ്പയറുമായി സംസാരിക്കുന്നു

Published: 

11 Jul 2025 14:16 PM

ലോര്‍ഡ്‌സില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ആവേശത്തോടെ പുരോഗമിക്കുന്ന സമയം. പെട്ടെന്നായിരുന്നു ആ സംഭവം. എവിടെ നിന്നോ എത്തിയ അപ്രതീക്ഷിത അതിഥികള്‍ കളി മുടക്കി. സംഭവം മറ്റൊന്നുമല്ല. ലേഡിബേര്‍ഡ്‌സ് എന്ന് അറിയപ്പെടുന്ന ഒരു തരം വണ്ടുകളുടെ കൂട്ടമാണ് ഗ്രൗണ്ടിലേക്ക് പറന്നെത്തിയത്‌. അവയ്ക്ക് ഇംഗ്ലണ്ട് താരങ്ങളെന്നോ, ഇന്ത്യന്‍ താരങ്ങളെന്നോ വ്യത്യാസമില്ലായിരുന്നു. ഗ്രൗണ്ടിലുണ്ടായിരുന്നവര്‍ക്കെല്ലാം അലോസരമുണ്ടാക്കി അവ പറന്നു നടന്നു.

ജോ റൂട്ടും, ബെന്‍ സ്‌റ്റോക്ക്‌സുമാണ് ആ സമയം ക്രീസിലുണ്ടായിരുന്നത്. ആകാശ് ദീപ് പന്തെറിയാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഇവ പറന്നെത്തിയത്. എന്തായാലും മത്സരം കുറച്ചു നേരത്തേക്ക് തടസപ്പെട്ടു. യുദ്ധഭൂമിയിലേതാ, പുതിയ സൈനികരെന്ന ഭാവത്തിലായിരുന്നു താരങ്ങളുടെ നോട്ടം. ‘ഞങ്ങളെ മറികടന്ന് കളിക്കാമെന്നാണോ? എന്നാല്‍ ഒന്ന് കാണട്ടെ’ എന്ന മട്ടില്‍ ലേഡിബേര്‍ഡ്‌സും.

ജസ്പ്രീത് ബുംറ, ബെന്‍ സ്റ്റോക്ക്‌സ്, ജോ റൂട്ട്, ആകാശ് ദീപ് തുടങ്ങിയ താരങ്ങളെയെല്ലാം ലേഡിബേര്‍ഡ്‌സ് കുറച്ചു നേരത്തേക്കെങ്കിലും വട്ടം കറക്കി. എന്തായാലും ഇംഗ്ലണ്ട് നായകന്‍ സ്റ്റോക്ക്‌സിന് സംഭവം അത്ര പിടിച്ചില്ല. അതുപിന്നെ, മത്സരത്തിന്റെ എല്ലാ ആവേശവും നശിപ്പിക്കുന്നത് കണ്ടാല്‍ ആര്‍ക്കായാലും കലി വരില്ലേ? സമയം പാഴാക്കാതെ സ്റ്റോക്ക്‌സ് തന്റെ പരിഭവം അമ്പയറെ അറിയിച്ചു.

Read Also: Ravi Shastri: അതെന്താ, അങ്ങനെയൊരു ടോക്ക് ! ആ താരം ജോക്കറാണെന്ന്‌ രവി ശാസ്ത്രി

പക്ഷേ, അമ്പയര്‍മാര്‍ എന്തു ചെയ്യാന്‍? ഇനിയെന്ത് ചെയ്യണമെന്ന് ആലോചിച്ച് അവര്‍ പരസ്പരം ചര്‍ച്ച നടത്തി. അപമര്യാദയായി പെരുമാറുന്നത് താരങ്ങളാണെങ്കില്‍ അമ്പയര്‍മാര്‍ക്ക് പേടിപ്പിച്ച് നിര്‍ത്താമായിരുന്നു. ഇതിപ്പോള്‍, ഈ വണ്ടിന്‍കൂട്ടത്തെ എന്തു ചെയ്യാനാ? എന്തായാലും ഇഷ്ടം പോലെ പറന്ന് ഉല്ലസിച്ചതിന് ശേഷം അവ പറന്നകന്നു. മത്സരം പുനരാരംഭിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്.

കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ