India vs England: സാഹചര്യങ്ങള്‍ അനുകൂലം, ലോര്‍ഡ്‌സില്‍ അര്‍ഷ്ദീപ് കളിക്കുമോ? രണ്ട് ‘അരങ്ങേറ്റങ്ങള്‍’ക്ക് സാധ്യത
India vs England Third Test Preview In Malayalam: ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നതോടെ പ്ലേയിങ് ഇലവനില്‍ വീണ്ടും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. വിക്കറ്റുകള്‍ വീഴ്ത്തുന്നുണ്ടെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ ഒട്ടും പിശുക്ക് കാണിക്കാത്ത പ്രസിദ്ധ് കൃഷ്ണയ്ക്കാകും ബുംറയുടെ തിരിച്ചുവരവില്‍ സ്ഥാനം തെറിക്കുന്നത്
ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. എഡ്ജ്ബാസ്റ്റണില്‍ വിജയിച്ചെങ്കിലും, ലോര്‍ഡ്‌സിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്ന് ഇന്ത്യന്‍ ടീമിന് നന്നായി അറിയാം. എഡ്ജ്ബാസ്റ്റണിലെ തോല്‍വിയില്‍ പാഠം പഠിച്ച ഇംഗ്ലണ്ട് ലോര്‍ഡ്‌സില്‍ ബൗളിങ് പിച്ചാണ് ഒരുക്കിയിരിക്കുന്നത്. പേസ് ബൗളിങിനെ നന്നായി തുണയ്ക്കുന്ന പിച്ചാണിത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമില്‍ പൊളിച്ചെഴുത്തുകള്‍ ഏറെക്കുറെ ഉറപ്പാണ്. ഈ സാഹചര്യത്തില്‍ ടെസ്റ്റില്‍ അരങ്ങേറ്റം കാത്തിരിക്കുന്ന രണ്ട് താരങ്ങള്‍ക്ക് ലോര്‍ഡ്‌സില്‍ അവസരം ലഭിക്കാനുള്ള സാധ്യതകളേറെയാണ്. അര്‍ഷ്ദീപ് സിങും, അഭിമന്യു ഈശ്വരനും.
ഇതില്‍ അര്‍ഷ്ദീപിനാണ് സാധ്യതകള്‍ കൂടുതല്‍. അര്‍ഷ്ദീപിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ രണ്ടാം ടെസ്റ്റില്‍ ഏറെ നിരാശപ്പെടുത്തിയ നിതീഷ് കുമാര്‍ റെഡ്ഡിക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കാം. ഒപ്പം, ശാര്‍ദ്ദുല്‍ താക്കൂര്‍ പ്ലേയിങ് ഇലവനിലേക്ക് തിരികെയെത്തുമോയെന്നതിലും ആകാംക്ഷകള്‍ ഉയരുന്നുണ്ട്. ശാര്‍ദ്ദുലും തിരികെയെത്തിയാല്‍ നിതീഷ് കുമാര്‍ റെഡ്ഡി അന്തിമ ഇലവനിലുണ്ടാകില്ലെന്ന് ഉറപ്പിക്കാം.
ബാറ്റിങില്‍ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാത്ത കരുണ്‍ നായരുടെ സ്ഥാനം ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. കരുണിനെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചാല്‍ അരങ്ങേറ്റത്തിന് കാത്തിരിക്കുന്ന അഭിമന്യു ഈശ്വരന് അത് അവസരമായേക്കാം. എന്നാല്‍, ലോര്‍ഡ്‌സ് ടെസ്റ്റിലും കരുണ്‍ പ്ലേയിങ് ഇലവനിലുണ്ടാകാനാണ് സാധ്യത. മൂന്നാം ടെസ്റ്റിലും നിരാശപ്പെടുത്തിയാല്‍ താരത്തിന്റെ സ്ഥാനം പരുങ്ങലിലാകും.




Read Also: Karun Nair: തിരിച്ചുവരവില്‍ തിളങ്ങാനായില്ല; കരുണിന് ലോര്‍ഡ്‌സ് നിര്‍ണായകം
ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നതോടെ പ്ലേയിങ് ഇലവനില്‍ വീണ്ടും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. വിക്കറ്റുകള്‍ വീഴ്ത്തുന്നുണ്ടെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ ഒട്ടും പിശുക്ക് കാണിക്കാത്ത പ്രസിദ്ധ് കൃഷ്ണയ്ക്കാകും ബുംറയുടെ തിരിച്ചുവരവില്‍ സ്ഥാനം തെറിക്കുന്നത്. എന്നാല്‍ ലോര്‍ഡ്‌സിലേത് പേസ് ബൗളിങിനെ അനുകൂലിക്കുന്നത് പ്രസിദ്ധിന് അനുകൂലമാണ്. അതുകൊണ്ട് തന്നെ അധിക പേസര്‍മാരെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ വാഷിങ്ടണ്‍ സുന്ദറിനും പണി കിട്ടാന്‍ സാധ്യതകളേറെ.