AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson: അയര്‍ലന്‍ഡ് പര്യടനത്തില്‍ ഇന്ത്യയെ ആരു നയിക്കും? ഓപ്ഷണുകളില്‍ സഞ്ജുവും

Sanju Samson vs Shreyas Iyer : അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിച്ചേക്കും. ജൂണ്‍ 26നും, 28നുമാണ് മത്സരങ്ങള്‍. ജൂണ്‍ 17-നകം ടീം പ്രഖ്യാപിക്കാനാണ് സാധ്യത. പുതുമുഖ നിരയെയാകും ഇന്ത്യ അയര്‍ലന്‍ഡിലേക്ക് അയക്കുന്നത്. ക്യാപ്റ്റന്‍സിയിലും മാറ്റം പ്രതീക്ഷിക്കാം

Sanju Samson: അയര്‍ലന്‍ഡ് പര്യടനത്തില്‍ ഇന്ത്യയെ ആരു നയിക്കും? ഓപ്ഷണുകളില്‍ സഞ്ജുവും
സഞ്ജു സാംസൺImage Credit source: PTI
Jayadevan AM
Jayadevan AM | Published: 02 Jun 2026 | 04:08 PM

IND vs IRE: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിച്ചേക്കും. ജൂണ്‍ 26നും, 28നുമാണ് മത്സരങ്ങള്‍. ജൂണ്‍ 17-നകം ടീം പ്രഖ്യാപിക്കാനാണ് സാധ്യത. പുതുമുഖ നിരയെയാകും ഇന്ത്യ അയര്‍ലന്‍ഡിലേക്ക് അയക്കുന്നത്. ക്യാപ്റ്റന്‍സിയിലും മാറ്റം പ്രതീക്ഷിക്കാം. സഞ്ജു സാംസണോ, ശ്രേയസ് അയ്യരോ ക്യാപ്റ്റനാകാനാണ് സാധ്യത. ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്നു സഞ്ജു. ഐപിഎല്ലിലും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തിരുന്നു. ഈ ഐപിഎല്‍ സീസണില്‍ രണ്ട് സെഞ്ചുറി നേടിയ ഏക താരവും സഞ്ജുവാണ്. രാജ്യാന്തര ക്രിക്കറ്റിലെ അനുഭവസമ്പത്തും, ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചുള്ള പരിചയവും സഞ്ജുവിന് അനുകൂല ഘടകമാണ്.

ശ്രേയസ് അയ്യരാണ് മറ്റൊരു ക്യാപ്റ്റന്‍സി ഓപ്ഷന്‍. ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയിലും, ബാറ്ററായും മികച്ച പ്രകടനമാണ് ശ്രേയസ് പുറത്തെടുത്തത്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനെ ഫൈനലിലേക്കും, 2024-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടനേട്ടത്തിലേക്ക് നയിക്കാനും ശ്രേയസിന് സാധിച്ചു. എന്നാല്‍ മികച്ച ഫോമിലാണെങ്കിലും, 2023-ന് ശേഷം താരം രാജ്യാന്തര ടി20യില്‍ കളിച്ചിട്ടില്ലാത്തത് തിരിച്ചടിയായേക്കാം.

നിലവിലെ ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവിന് അയര്‍ലന്‍ഡ് പര്യടനത്തില്‍ വിശ്രമം അനുവദിക്കാനാണ് സാധ്യത. സമീപകാലത്ത് സൂര്യ മോശം പ്രകടനമാണ് പുറത്തെടുക്കുന്നത്. 35 വയസുള്ള സൂര്യയ്ക്ക് പ്രായവും പ്രതികൂല ഘടകമാണ്. താരത്തെ ടി20 ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള സാധ്യതയും ശക്തമാണ്. ഏഷ്യന്‍ ഗെയിംസിനുള്ള 30 അംഗ സാധ്യതാപ്പട്ടികയില്‍ സൂര്യയെ ഉള്‍പ്പെടുത്തിയിരുന്നില്ല.

Also Read: Vaibhav Sooryavanshi: വൈഭവ് സൂര്യവംശി സീനിയര്‍ ടീമിലേക്ക്; ഉറപ്പു നല്‍കി ബിസിസിഐ

ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്ലിനെയും അയര്‍ലന്‍ഡ് പര്യടനത്തില്‍ പരിഗണിക്കാനുള്ള സാധ്യത കുറവാണ്. അഫ്ഗാനിസ്ഥാനെതിരെ ജൂണ്‍ ആറിന് നടക്കുന്ന ടെസ്റ്റ് മത്സരത്തിലും, 13 മുതല്‍ 20 വരെ നടക്കുന്ന ഏകദിന പരമ്പരയിലും ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. അതുകൊണ്ട് തന്നെ അയര്‍ലന്‍ഡ് പര്യടനത്തില്‍ താരത്തിന് വിശ്രമം അനുവദിച്ചേക്കും.

തിലക് വര്‍മയെയും ഇന്ത്യ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിച്ചേക്കാമെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായി താരത്തെ നിയമിച്ചിട്ടുണ്ട്. അയര്‍ലന്‍ഡ് പര്യടനത്തിന്റെ അതേ സമയത്ത് ഇന്ത്യ എ ടീമിന്റെ മത്സരങ്ങളും നടക്കുന്നതിനാല്‍ തിലക് ടി20 പരമ്പരയില്‍ ഇടം നേടുമോയെന്ന് വ്യക്തമല്ല.

വൈഭവ് സീനിയര്‍ ടീമിലേക്ക്‌?

ഐപിഎല്ലില്‍ മികവ് തെളിയിച്ച യുവതാരങ്ങള്‍ക്ക് അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ അവസരം ലഭിച്ചേക്കും. ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടിയ പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശി സ്‌ക്വാഡിലുള്‍പ്പെടാനാണ് സാധ്യത. അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ വൈഭവിനെ ഉൾപ്പെടുത്തണമെന്ന് മുൻ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് ആവശ്യപ്പെട്ടു.

ഇന്ത്യയുടെ സീനിയര്‍ ടി20 ടീമിലേക്ക് വൈഭവിനെ ഉടന്‍ പരിഗണിക്കണമെന്ന് എംഎസ്‌കെ പ്രസാദ് പറഞ്ഞു. ടി20 ക്രിക്കറ്റിലെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തെ ഉടൻ തന്നെ ഇന്ത്യൻ ടീമിലേക്ക് മാറ്റണം. ശ്രീലങ്കയിൽ നടക്കുന്ന ഇന്ത്യ എ ത്രിരാഷ്ട്ര പരമ്പരയ്ക്ക് ശേഷം നടക്കുന്ന അയർലൻഡ് പരമ്പരയിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുക്കണമെന്ന് എംഎസ്‌കെ പ്രസാദ് പറഞ്ഞു.

English Summary

India might soon announce a fresh, young squad for the upcoming T20 series against Ireland. Sanju Samson and Shreyas Iyer are the top contenders to lead the team as captain. Regular captain Suryakumar Yadav will likely be rested due to his recent poor form. Shubman Gill is also expected to rest following the busy ODI and Test series against Afghanistan.

Follow Us