India vs New Zealand 1st ODI 2026: ന്യൂസിലൻഡിനെ 185 റൺസിൽ ഒതുക്കി ഇന്ത്യ; അർഷ്ദീപിന് നാല് വിക്കറ്റ്

India vs New Zealand 1st ODI 2026: Teams Begin Five-Match Series with High Expectations: ടോസ് നേടിയ ഇന്ത്യ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. ന്യൂസിലന്‍ഡിന്റെ സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരത്തില്‍ ആതിഥേയരെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കി വിജയലക്ഷ്യം പിന്തുടരാനാണ് ഇന്ത്യയുടെ ശ്രമം. മറുവശത്ത് സ്വന്തം കാണികള്‍ക്ക് മുന്നില്‍ പരമ്പരയില്‍ ലീഡ് നേടുകയാണ് ന്യൂസിലന്‍ഡിന്റെ ലക്ഷ്യം.

India vs New Zealand 1st ODI 2026: ന്യൂസിലൻഡിനെ 185 റൺസിൽ ഒതുക്കി ഇന്ത്യ; അർഷ്ദീപിന് നാല് വിക്കറ്റ്

ടീം ഇന്ത്യ

Updated On: 

04 Nov 2026 | 11:14 AM

ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ ബൗളർമാരുടെ മിന്നും പ്രകടനം. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ന്യൂസിലൻഡിനെ 40.2 ഓവറിൽ 185 റൺസിന് ഓൾഔട്ടാക്കി. അർഷ്ദീപ് സിങ് നാല് വിക്കറ്റുമായി ഇന്ത്യൻ ബൗളിങ് നിരയിൽ തിളങ്ങി.

തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ ന്യൂസിലൻഡിനെ സമ്മർദത്തിലാക്കി. അർഷ്ദീപ് സിങ്ങിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പേസർമാർ മികച്ച പ്രകടനം പുറത്തെടുത്തു. ഗുർനൂർ ബ്രാറും നിർണായക വിക്കറ്റുകൾ വീഴ്ത്തി. മധ്യനിരയിൽ ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ് എന്നിവരുടെ പ്രകടനവും ന്യൂസിലൻഡിന് പ്രതീക്ഷ നൽകിയെങ്കിലും ഇന്ത്യൻ ബൗളർമാർ തിരിച്ചടിച്ചു.

അർഷ്ദീപ് സിങ് 70 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഗുർനൂർ ബ്രാർ രണ്ട് വിക്കറ്റും അൻഷുൽ കാംബോജ്, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും നേടി. ന്യൂസിലൻഡിനായി ടിം സീഫെർട്ട് 38 റൺസെടുത്തതാണ് മികച്ച പ്രകടനം.

186 റൺസാണ് ഇന്ത്യയുടെ വിജയലക്ഷ്യം. രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഉൾപ്പെടുന്ന ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് ഇനി ലക്ഷ്യം പിന്തുടർന്ന് പരമ്പരയിൽ മുന്നിലെത്താനുള്ള അവസരമാണ്.

ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ഏകദിനം

അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള പോരാട്ടത്തോടെ തുടക്കമായി. ഓക്ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ ന്യൂസിലന്‍ഡിന് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. 24.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെന്ന നിലയിലായിരുന്നു കിവീസ്.

രോഹിത്-കോലി സഖ്യത്തില്‍ പ്രതീക്ഷ

ഇന്ത്യന്‍ ടീമിലെ പ്രധാന ആകര്‍ഷണം രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും തിരിച്ചുവരവാണ്. ഏകദിനത്തില്‍ ഇരുവരുടെയും അനുഭവസമ്പത്ത് ടീമിന് വലിയ കരുത്താണ്. ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യയ്ക്ക് പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ വിജയത്തോടെ തുടങ്ങാനാണ് ലക്ഷ്യം.

English Summary

India and New Zealand face off in the opening match of their five-match ODI series in Auckland. With Rohit Sharma and Virat Kohli in focus, both teams aim to make a strong start to the series.

Loading...
Unable to load recommendations.
Follow Us
മരണം അടുത്തെത്തുമ്പോൾ ശരീരം കാണിച്ചുതരുന്ന 7 സൂചനകൾ
ആപ്പിൾ തൊലിയോട് കൂടിയാണോ കഴിക്കുന്നത്?
രണ്ടേ രണ്ട് ബദാം ദിവസവും കഴിച്ചാൽ എന്താണ് സംഭവിക്കുന്നത്?
വെറൈറ്റി ലുക്ക്, വില 1 ലക്ഷത്തിൽ താഴെ- ഹീറോ എക്സട്രീം 125 R
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു