വെറും രണ്ട് സിക്സിൽ റെക്കോർഡ് തൂക്കി; അഫ്രീദിയുടെ വർഷങ്ങൾ പഴക്കമുള്ള റെക്കോർഡ് തകർത്ത് രോഹിത് ശർമ
Rohit Sharma surpasses Shahid Afridi's record: ന്യൂസിലൻഡിന് എതിരായ രണ്ടാം ഏകദിനത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം നാല് റൺസിനാണ് ഇന്ത്യയുടെ ജയം. ഈ വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരങ്ങളിലൊരാളാണ് രോഹിത് ശർമ. വെല്ലിംഗ്ടണിൽ 135 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കായി 28 പന്തിൽ 23 റൺസ് നേടിയ രോഹിത്, രണ്ട് സിക്സറുകളും പറത്തിയിരുന്നു.

Rohit Sharma Surpasses Shahid Afridi's Record
ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിനിടെ, വർഷങ്ങൾ പഴക്കമുള്ള റെക്കോർഡ് തകർത്ത് രോഹിത് ശർമ. മഴ കളിമുടക്കിയ മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം നാല് റൺസിനാണ് ഇന്ത്യയുടെ ജയം. ഈ വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരങ്ങളിലൊരാളാണ് രോഹിത് ശർമ. വെല്ലിംഗ്ടണിൽ 135 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കായി 28 പന്തിൽ 23 റൺസ് നേടിയ രോഹിത്, രണ്ട് സിക്സറുകളും പറത്തിയിരുന്നു. പാകിസ്താൻ മുൻ താരം ഷാഹിദ് അഫ്രീദിയുടെ വർഷങ്ങൾ പഴക്കമുള്ള ഒരു റെക്കോർഡാണ് ഈ രണ്ട് സിക്സറുകളിലൂടെ രോഹിത് തൂക്കിയത്.
ഏകദിന ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരെ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ബാറ്ററെന്ന നേട്ടമാണ് ന്യൂസിലൻഡിന് എതിരായ രണ്ടാം ഏകദിനത്തിലെ തന്റെ രണ്ട് സിക്സറുകളിലൂടെ രോഹിത് സ്വന്തമാക്കിയത്. ഇന്നത്തെ രണ്ട് സിക്സറുകളും കൂടി ആയതോടെ ന്യൂസിലൻഡിനെതിരേ ഏകദിനത്തിൽ രോഹിത് നേടിയ സിക്സറുകളുടെ എണ്ണം 51 ആയി. 50 സിക്സറുകൾ നേടിയിരുന്ന ഷാഹിദ് അഫ്രീദിയെയാണ് രോഹിത് പിന്നിലാക്കിയത്.
Also Read: റിക്കി പോണ്ടിങിനെയും മറികടന്നു! ന്യൂസിലൻഡിനെതിരെ ചരിത്ര നേട്ടവുമായി വിരാട് കോലി
ന്യൂസിലാൻഡിനെതിരെ 34 ഏകദിന ഇന്നിംഗ്സുകളിൽ നിന്നാണ് രോഹിത് ഇതുവരെ 51 സിക്സറുകൾ നേടിയിരിക്കുന്നത്. നേരത്തെ, 35 ഏകദിനങ്ങളിൽ നിന്നാണ് ഷാഹിദ് അഫ്രീദി ന്യൂസിലൻഡിനെതിരേ 50 സിക്സറുകൾ നേടിയത്. അതേസമയം ന്യൂസിലൻഡിനെതിരേ ഏറ്റവുമധികം ഏകദിന സിക്സറുകൾ നേടിയിരിക്കുന്നതിൽ മൂന്നാം സ്ഥാനത്തുള്ളത് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ ആണ്, 45 എണ്ണം.
അതേസമയം, ടെസ്റ്റ്, ഏകദിനം, ടി20 എന്നീ മൂന്ന് ഫോർമാറ്റുകളിലെയും കണക്കെടുത്താൽ ന്യൂസിലൻഡിനെതിരേ ഏറ്റവുമധികം സിക്സ് നേടിയിരിക്കുന്നത് ക്രിസ് ഗെയിൽ ആണ്, 87 സിക്സറുകൾ. ഈ വിഭാഗത്തിൽ 85 സിക്സറുകളുമായി രണ്ടാം സ്ഥാനത്ത് രോഹിത് ശർമയുണ്ട്. അതായത് അവശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് മൂന്ന് സിക്സുകൾ കൂടി നേടിയാൽ ഈ വിഭാഗത്തിലും റെക്കോർഡ് രോഹിത്തിനൊപ്പമാകും.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ന്യൂസിലാൻഡിനെതിരെ ഏറ്റവും കൂടുതൽ സിക്സറുകൾ (ടെസ്റ്റ് + ഏകദിനം + ടി20) നേടിയതിൽ ക്രിസ്ഗെയിൽ, രോഹിത് ശർമ എന്നിവർക്ക് പിന്നിൽ ഷാഹിദ് അഫ്രീദിയാണ്, 64 സിക്സുകൾ. ഓയിൻ മോർഗൻ (53), ഫഖർ സമാൻ (52) എന്നീ താരങ്ങളാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ ഉള്ളത്.
English Summary
Indian cricketer Rohit Sharma has set a new record for the most sixes hit against New Zealand in One Day International (ODI) cricket. He achieved this milestone by hitting two sixes during the second ODI against New Zealand. In 34 ODI innings against New Zealand, Rohit has now accumulated a total of 51 sixes. He surpassed former Pakistan captain Shahid Afridi, who had hit 50 sixes in 35 innings against the same opponent.