AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Diwali 2026:അവൽ ഉണ്ടോ? ദീപാവലിക്ക് കറുമുറേ തിന്നാൻ 5 മിനിറ്റ് കൊണ്ട് മുറുക്ക് ഉണ്ടാക്കാം

Diwali 2026:സാധാരണയായി അരിപ്പൊടി കൊണ്ടോ ഉഴുന്നുമാവ് കൊണ്ടോ ആണ് നമ്മൾ നുറുക്ക് തയ്യാറാക്കുന്നത്. എന്നാൽ ഇത്തവണ അല്പം വ്യത്യസ്തമായി അവല് ചേർത്തൊരു മുറുക്ക് തയ്യാറാക്കി നോക്കാം. സാധാരണ കഴിക്കുന്ന മുറുക്കിനേക്കാൾ രുചികരവും വളരെ വ്യത്യസ്തവുമാണ് ഈ നുറുക്ക്. എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.ഈ സ്പെഷ്യൽ മുറുക്ക് ഉണ്ടാക്കുന്നതിനായി ആദ്യം ഒരു കപ്പ് അരിപ്പൊടി, അരക്കപ്പ് അവൽ, കാൽ കപ്പ് നിലക്കടല, ഒരു സ്പൂൺ ജീരകം, ഒരു സ്പൂൺ വെണ്ണ, ഒരു നുള്ള് മഞ്ഞൾപ്പൊടി, ഒരു സ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ്....

Ashli C
Ashli C | Updated On: 07 Nov 2026 | 07:16 PM
ദീപാവലിയിൽ ലഘു ഭക്ഷണങ്ങളുടെ പട്ടികയിൽ മുറുക്കിന് എപ്പോഴും വലിയ പ്രാധാന്യമാണ് ഉള്ളത്. സാധാരണയായി അരിപ്പൊടി കൊണ്ടോ ഉഴുന്നുമാവ് കൊണ്ടോ ആണ് നമ്മൾ നുറുക്ക് തയ്യാറാക്കുന്നത്. എന്നാൽ ഇത്തവണ അല്പം വ്യത്യസ്തമായി അവല് ചേർത്തൊരു മുറുക്ക് തയ്യാറാക്കി നോക്കാം. സാധാരണ കഴിക്കുന്ന മുറുക്കിനേക്കാൾ രുചികരവും വളരെ വ്യത്യസ്തവുമാണ് ഈ നുറുക്ക്. എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.(IMAGE CREDIT SOURCE: SOCIAL MEDIA SCREEN GRAB)

1 / 5
ഈ സ്പെഷ്യൽ മുറുക്ക് ഉണ്ടാക്കുന്നതിനായി ആദ്യം ഒരു കപ്പ് അരിപ്പൊടി, അരക്കപ്പ് അവൽ, കാൽ കപ്പ് നിലക്കടല, ഒരു സ്പൂൺ ജീരകം, ഒരു സ്പൂൺ വെണ്ണ, ഒരു നുള്ള് മഞ്ഞൾപ്പൊടി, ഒരു സ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, വറുത്തെടുക്കാൻ രണ്ട് കപ്പ് എണ്ണ എന്നിവയാണ് ആവശ്യമായിട്ടുള്ളത്. അതിൽ ആരും തന്നെ അവലും നിലക്കടലയും വേറെ മിക്സിയുടെ പാത്രത്തിലിട്ട് നന്നായിട്ട് പൊടിച്ച് മാറ്റി വെക്കുക.

2 / 5
അതിനുശേഷം ഒരു അരിപ്പ എടുത്ത് അതിലേക്ക് അരിപ്പൊടിയും പൊടിച്ച അവിലും കടലപ്പൊടിയും ഇട്ട് കട്ടകൾ ഒന്നുമില്ലാതെ നന്നായി അടിച്ചെടുക്കുക. ഈ മാവ് ജീരകം, വെണ്ണ, മുളക് പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി യോജിക്കുക. വെണ്ണമാവുമായി കൃത്യമായി കലർന്നശേഷം അൽപാല്പം വെള്ളം തളിച്ച് മൃദുവായ പരുവത്തിൽ മാവ് കുഴച്ചെടുത്ത് മൂടിവെക്കണം.

3 / 5
തുടർന്ന് ഒരു പാനിൽ എണ്ണ അടുപ്പത്ത് വച്ച് നന്നായി ചൂടാക്കുക. മുറുക്കിന്റെ അച്ഛിനുള്ളിൽ എണ്ണ തടവിയ ശേഷം അതിലെ ആവശ്യത്തിനുമാവ് നിറയ്ക്കുക. എണ്ണ ചൂടായി വരുമ്പോൾ തവിയിലോ നേരിട്ട് അച്ചു ഉപയോഗിച്ച് മാവ് എണ്ണയിലേക്ക് പിഴിഞ്ഞൊഴിക്കുക. ഇടത്തരം തീയിൽ വെച്ച് വേണം മുറുക്ക് വറുത്തെടുക്കുവാൻ.

4 / 5
ഇരുവശവും ഇടയ്ക്കിടെ മറിച്ചിട്ട് കരിഞ്ഞു പോകാത്ത രീതിയിൽ പാകത്തിന് വറുത്തെടുക്കണം മുറുക്ക് നന്നായിട്ട് വെന്ത് മൊരിഞ്ഞതിനുശേഷം എണ്ണയിൽ നിന്ന് കോരി അധികമുള്ള എണ്ണ വറ്റാനായി പേപ്പർ ടവലിലേക്ക് മാറ്റുക. ചൂടാറിയശേഷം വായു കടക്കാത്ത ഒരു പാത്രത്തിൽ സൂക്ഷിച്ചാൽ ഈ സ്വാദിഷ്ടമായ അവൽ മുറുക്ക് ഏറെനാൾ മൊരിവോടെ കഴിക്കാൻ സാധിക്കും.

5 / 5
Follow Us