AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പാർക്കിങ് തർക്കം: സിംഗപ്പൂരിൽ നിന്ന് നാട്ടിലെത്തിയ യുവാവിനെ അയൽവാസി 15 റൗണ്ട് വെടിയുതിർത്ത് കൊന്നു

IT company head shot dead by neighbor: ഏകദേശം 15 റൗണ്ട് വെടിവെച്ചതിൽ 9 വെടിയുണ്ടകൾ പരംജിതിന്റെ ശരീരത്തിൽ തറയ്ക്കുകയും അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിക്കുകയും ചെയ്തു. പോലീസും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരും ഫോറൻസിക് സയൻസ് ലബോറട്ടറി സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവസ്ഥലത്തുനിന്ന് വെടിയുണ്ടകളുടെ ഒഴിഞ്ഞ കവറുകൾ (കാട്രിഡ്ജ് കേസുകൾ) കണ്ടെടുത്തു.

പാർക്കിങ് തർക്കം: സിംഗപ്പൂരിൽ നിന്ന് നാട്ടിലെത്തിയ യുവാവിനെ അയൽവാസി 15 റൗണ്ട് വെടിയുതിർത്ത് കൊന്നു
Paramjit DhankharImage Credit source: X
Prasanth Kumar
Prasanth Kumar | Published: 07 Nov 2026 | 07:57 PM

ഫരീദാബാദ്: പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഐടി കമ്പനി ഉന്നത ഉദ്യോഗസ്ഥൻ അ‌യൽവാസിയുടെ വെടിയേറ്റു മരിച്ചു. ടെക് മഹിന്ദ്ര ഏഷ്യ-പസഫിക് മുൻ റീജിയണൽ ബിസിനസ് ഹെഡും നിലവിൽ സിംഗപ്പൂരിൽ എഫ്പിടി സോഫ്റ്റ്‌വെയർ കമ്പനി ലിമിറ്റഡിൽ സീനിയർ വൈസ് പ്രസിഡന്റുമായ പരംജിത് ധൻഖർ (42) ആണ് അ‌യൽവാസിയായ മോഹൻ എന്ന മോനു ശർമയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. സിംഗപ്പൂരിൽ നിന്ന് സഹോദരീപുത്രന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് പരംജിത് നാട്ടിലെത്തിയത്. വാഹനപാർക്കിങ്ങിനെച്ചൊല്ലിയും വളർത്തുനായയുമായി ബന്ധപ്പെട്ടും പരംജിത്തും അ‌യൽവാസിയും തമ്മിൽ തർക്കം നിലനിന്നിരുന്നു എന്നാണ് റിപ്പോർട്ട്.

പരംജിത് ധൻഖർ അ‌പ്പാർട്ട്മെന്റിന്റെ ഒന്നാം നിലയിൽ ഭാര്യയ്ക്കും മകനും മകൾക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ജോലിയുടെ ഭാഗമായി സിംഗപ്പൂരിലായിരുന്ന പരംജിത്, നവംബർ 24-ന് നടക്കാനിരിക്കുന്ന സഹോദരീപുത്രന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് രണ്ട് ദിവസം മുമ്പ് ഫരീദാബാദിൽ എത്തിയത് എന്ന് സൂരജ്കുന്ദ് സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രഹ്ലാദ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Also Read: Ethanol Fuel: പെട്രോളിൽ എഥനോളിന്റെ അളവ് കൂടുതലോ? കേരളത്തിലും പരിശോധന

അ‌പ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിലാണ് കേസിലെ പ്രതിയായ മോനു ശർമ്മ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ, ജിമ്മിൽ നിന്ന് മടങ്ങിയെത്തിയ പരംജിത്, തനിക്ക് അനുവദിച്ച പാർക്കിങ് സ്ഥലത്ത് അയൽവാസിയായ മോഹൻ ശർമ്മ വാഹനം ഇട്ടിരിക്കുന്നത് കണ്ടു. വാഹനം മാറ്റാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവർക്കുമിടയിൽ രൂക്ഷമായ തർക്കമുണ്ടായി. വാഗ്വാദം കൈയാങ്കളിയായതോടെ മോഹൻ ശർമ്മ ലൈസൻസുള്ള തന്റെ തോക്കെടുത്ത് പരംജിതിന് നേരെ വെടിയുതിർക്കുകയായിരുന്നു.

ഏകദേശം 15 റൗണ്ട് വെടിവെച്ചതിൽ 9 വെടിയുണ്ടകൾ പരംജിതിന്റെ ശരീരത്തിൽ തറയ്ക്കുകയും അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിക്കുകയും ചെയ്തു. പോലീസും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരും ഫോറൻസിക് സയൻസ് ലബോറട്ടറി സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവസ്ഥലത്തുനിന്ന് വെടിയുണ്ടകളുടെ ഒഴിഞ്ഞ കവറുകൾ (കാട്രിഡ്ജ് കേസുകൾ) കണ്ടെടുത്തു.

ഇരു കുടുംബങ്ങളും തമ്മിൽ നേരത്തെയും പ്രശ്നങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറയുന്നു. ശർമ്മയുടെ മകൻ തന്റെ വളർത്തുനായയെ പതിവായി പാർക്കിംഗ് സ്ഥലത്ത് മലമൂത്രവിസർജ്ജനത്തിനായി കൊണ്ടുവരുന്നത് പരംജിത്തിന്റെ മകൻ സൂര്യ പലതവണ എതിർത്തിരുന്നു. കൊലപാതകം നടക്കുന്നതിന് നാലോ അഞ്ചോ ദിവസം മുമ്പ് ഇരുവീട്ടുകാരും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും, എന്നാൽ പിന്നീട് സ്ഥിതി ശാന്തമായിരുന്നുവെന്നും പോലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം മോഹൻ ശർമ്മ ഒളിവിലാണ്. പ്രതിയെ കണ്ടെത്തുന്നതിനായി സൂരജ്കുന്ദ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘവും ക്രൈം ബ്രാഞ്ചും തിരച്ചിൽ നടത്തിവരികയാണ്.

English Summary

A senior IT executive was shot dead by his neighbor following a dispute over parking. The victim, 42-year-old Paramjit Dhankhar a former Regional Business Head for Tech Mahindra (Asia-Pacific) and currently a Senior Vice President at FPT Software Co. Ltd. in Singapore was killed after being shot by his neighbor, Mohan, also known as Monu Sharma.

Follow Us