IND vs NZ 1st Test Highlights : രാഹുലിന് സെഞ്ചുറി, ഗില്ലിന് സെഞ്ചുറി നഷ്ടം; കിവീസിനെതിരെ ഇന്ത്യക്ക് ലീഡ്
India vs New Zealand First Test Day 2 Highlights : രണ്ട് റൺസിനാണ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് സെഞ്ചുറി നഷ്ടമായത്. മത്സരം മൂന്നാം ദിവസം പൂർത്തിയാക്കുമ്പോൾ ആദ്യ ഇന്നിങ്സിൽ 118 റൺസിൻ്റെ ലീഡാണ് ഇന്ത്യ ആതിഥേയരായ ന്യൂസിലാൻഡിനെതിരെ ഉയർത്തിയിരിക്കുന്നത്.
വെല്ലിങ്ടൺ : ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ മൂന്നാം ദിവസം പൂർത്തിയാകുമ്പോൾ ഇന്ത്യക്ക് ഒന്നാം ഇന്നിങ്സിൽ 118 റൺസിൻ്റെ ലീഡ്. ഓപ്പണിങ് താരം കെഎൽ രാഹുലിൻ്റെ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ ആതിഥേയരായ ന്യൂസിലാൻഡിനെതിരെ ശക്തമായി നിലയിൽ എത്തിയത്. അതേസമയം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് രണ്ട് റൺസിന് സെഞ്ചുറി നഷ്ടമാകുകയും ചെയ്തു. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 486 റൺസെന്ന നിലയിലാണ്. അർധ സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ താരം റിഷഭ് പന്തും നൈറ്റ് വാച്ച്മാൻ്റെ ചുമതലയോടെ ആറാമനായി ഇറങ്ങിയ അൻഷുൽ കാംബോജുമാണ് ക്രീസിലുള്ളത്.
രണ്ടാം വിക്കറ്റിൽ ദേവ്ദത്ത് പടിക്കലിനൊപ്പം ചേർന്നാണ് കെ എൽ രാഹുൽ ഇന്ത്യൻ സ്കോർ ബോർഡിൻ്റെ അടിത്തറയ്ക്ക് ബലമേകുന്നത്. പ്രതിരോധത്തിലൂന്നി രാഹുൽ 290 പന്തുകൾ നേരിട്ടാണ് 136 റൺസ് നേടിയത്. രാജ്യാന്തര ടെസ്റ്റ് കരിയറിലെ രാഹുലിൻ്റെ 13-ാമത്തെ സെഞ്ചുറി നേട്ടമാണിത്. ഒമ്പത് ഫോറും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു വെറ്ററൻ താരത്തിൻ്റെ ഇന്നിങ്സ്. സച്ചിൻ ടെൻഡുൽക്കർ, മുഹമ്മദ് അസ്ഹറുദ്ദീൻ, രാഹുൽ ദ്രാവിഡ് എന്നിവർക്ക് ശേഷം ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ (SENA) എന്നീ രാജ്യങ്ങൾക്കെതിരെ സെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് കെ എൽ രാഹുൽ.
ALSO READ : Kerala vs Puducherry: പുതുച്ചേരി നിസാരരല്ല; ‘കരുത്ത്’ വര്‍ധിപ്പിച്ച എതിരാളികളെ നേരിടാന്‍ സഞ്ജുവും സംഘവും
പടിക്കലുമായി ചേർന്ന് 165 റൺസിൻ്റെ കൂട്ടുകെട്ടാണ് രാഹുൽ രണ്ടാം വിക്കറ്റിൽ സൃഷ്ടിച്ചത്. രാഹുലിന് പിന്നാലെ പടിക്കലും സെഞ്ചുറിയിലേക്ക് കടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് കൈയിൽ ജെയ്മിസൺ ഇല്ലാതാക്കി. 175 പന്തിൽ 80 റൺസെടുത്താണ് പടിക്കൽ പുറത്തായത്. പിന്നാലെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനൊപ്പം ചേർന്ന് കെ എൽ രാഹുൽ അടുത്ത കൂട്ടുകെട്ട് ഒരുക്കുകയും ചെയ്തു. രാഹുൽ തൻ്റെ പ്രതിരോധം തുടർന്നെങ്കിലും ജയം മുന്നിൽ കണ്ടായിരുന്നു ഗില്ലിൻ്റെ ബാറ്റിങ്. പരമാവധി ആക്രമിച്ച് കളിച്ച് ഒരു കൂറ്റൻ സ്കോർ ബോർഡ് ഉയർത്താനായിരുന്നു ഇന്ത്യൻ ടീം ക്യാപ്റ്റൻ ലക്ഷ്യമിട്ടത്. വേഗത്തിൽ ബാറ്റ് വീശി ഗില്ലും രാഹുലും ചേർന്ന് ഇന്ത്യക്ക് ലീഡ് സമ്മാനിച്ച്. അതേസമയം അടുത്തൊരു സെഞ്ചുറി കൂട്ടുകെട്ട് പിറക്കമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും ഇല്ലാതെയായി പോയി. രാഹുൽ-ഗിൽ പാർട്ട്ണെർഷിപ്പ് 91 റൺസായപ്പോഴേക്കും ഇന്ത്യയുടെ മൂന്നാമത്തെ വിക്കറ്റും വീണു.
രാഹുൽ പുറത്തായതിന് പിന്നാലെ വിക്കറ്റ് കീപ്പർ താരം റിഷഭ് പന്താണ് ക്രിസീലേക്കെത്തിയത്. ഗില്ലിൻ്റെ നയം അനുസരിച്ച് സ്കോർ ബോർഡ് വേഗത്തിൽ ഉയർത്താൻ തന്നെയായിരുന്നു പന്തിൻ്റെയും ചുമതല. ഇരുവരും ചേർന്ന് ഏകദേശം 21 ഓവറിൽ അടിച്ചുകൂട്ടിയത് 100 റൺസിൻ്റെ കൂട്ടുകെട്ടാണ്. ആദ്യം അടിത്തറ ലഭിക്കാൻ മെല്ലെ ബാറ്റ് വീശിയ പന്ത് ആദ്യ 37 പന്തിൽ നേടിയത് 15 റൺസ് മാത്രാണ്. ശേഷം നേരിട്ട 18 പന്തിൽ വിക്കറ്റ് കീപ്പർ താരം അടിച്ചു കൂട്ടിയത് 37 റൺസാണ്. ജേക്കബ് ഡഫ്ഫിയെ തുടരെ രണ്ട് സിക്സറുകൾ പായിച്ചാണ് പന്ത് തൻ്റെ ടെസ്റ്റ് കരിയറിലെ 22-ാം അർധ സെഞ്ചുറി നേടുന്നത്. അതിനിടെ ഗില്ലും തൻ്റെ ശതകം നേടുമെന്ന് കരുതിയപ്പോഴാണ് അപ്രതീക്ഷിതമായ ആ വിക്കറ്റ് വീഴ്ച. സെഞ്ചുറിക്ക് രണ്ട് റൺസ് അകലെ ജേക്കബ് ഡഫ്പി താരത്തെ ബോൾഡാക്കുകയായിരുന്നു. ഗില്ലിന് പിന്നാലെ നൈറ്റ് വാച്ച്മാനായി ബോളിങ് താരം അൻഷുൽ കാംബോജിനെയാണ് ഇന്ത്യൻ ടീം മാനേജ്മെൻ്റ് ക്രീസിലേക്ക് കടത്തിവിട്ടത്.
പേസർമാരായ മാറ്റ് ഹെൻറി, കൈയിൽ ജെയ്മിസൺ, ജേക്കബ് ഡഫ്ഫി, നാഥാൻ സ്മിത്ത് എന്നിവരാണ് ന്യൂസിലാൻഡിനായി വിക്കറ്റുകൾ നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത് കിവീസ് ഹെൻറി നിക്കോൾസിൻ്റെയും ഗ്ലെൻ ഫിലിപ്പ്സിൻ്റെയും സെഞ്ചുറികളുടെ മികവിൽ 386 റൺസിന് പുറത്താകുയായിരുന്നു. നാളെ മത്സരത്തിൻ്റെ നാലാം ദിവസത്തിൻ്റെ ആദ്യ സെക്ഷൻ വരെ ബാറ്റിങ് ചെയ്ത് വേഗത്തിൽ വൻ ലീഡ് സ്വന്തമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. തുടർന്ന് രണ്ടാം ഇന്നിങ്സിൽ ആതിഥേയരായ നാളെ തന്നെ പുറത്താക്കി ജയം കണ്ടെത്താനുള്ള ആത്മവിശ്വാസത്തിലാണ് ഇന്ത്യ.