AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

India vs Pakistan Women’s T20 WC Live Score: ഇന്ത്യയ്ക്ക് ഗംഭീര തുടക്കം; പാകിസ്ഥാനെ 64 റണ്‍സിന് തകര്‍ത്തു

India vs Pakistan, Women’s T20 World Cup 2026 Live Score Updates: വനിതാ ടി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന്റെ തത്സമയ അപ്‌ഡേറ്റുകള്‍ ഇവിടെ വായിക്കാം. പാകിസ്ഥാനെതിരെ അനായാസ ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യയ്‌ക്കെതിരെ അട്ടിമറി ജയമാണ് പാകിസ്ഥാന്‍ പ്രതീക്ഷിക്കുന്നത്.

Jayadevan AM
Jayadevan AM | Updated On: 14 Jun 2026 | 10:50 PM
India vs Pakistan Women’s T20 WC Live Score: ഇന്ത്യയ്ക്ക് ഗംഭീര തുടക്കം; പാകിസ്ഥാനെ 64 റണ്‍സിന് തകര്‍ത്തു
India Women vs Pakistan Women Cricket Match

വനിതാ ടി20 ലോകകപ്പില്‍ ഇന്നാണ് ആരാധകര്‍ കാത്തിരിക്കുന്ന ആവേശപ്പോരാട്ടം. എഡ്ജ്ബാസ്റ്റണില്‍ വൈകിട്ട് ഏഴിന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ടി20 ചരിത്രത്തില്‍ ഇരുടീമുകളും 16 തവണ ഏറ്റുമുട്ടിയപ്പോള്‍ 13 തവണയും ഇന്ത്യയാണ് വിജയിച്ചത്. മൂന്ന് തവണ മാത്രമാണ് പാകിസ്ഥാന് വിജയിക്കാനായത്. ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരങ്ങളില്‍ ഇന്ത്യ ഒരെണ്ണത്തില്‍ ജയിച്ചു. ഒരെണ്ണത്തില്‍ തോറ്റു. പാകിസ്ഥാന്‍ രണ്ടിലും തോറ്റു. പാകിസ്ഥാനെതിരെ അനായാസ ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യയ്‌ക്കെതിരെ അട്ടിമറി ജയമാണ് പാകിസ്ഥാന്‍ പ്രതീക്ഷിക്കുന്നത്. മത്സരത്തിന്റെ തത്സമയ അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തില്‍ വായിക്കാം.

English Summary

India will face Pakistan today in an exciting Women’s T20 World Cup match. The highly anticipated game will take place at Edgbaston at 7 PM. Historically, India dominates the matchup with 13 wins out of 16 meetings. While India eyes an easy victory, Pakistan hopes for an upset win.

LIVE NEWS & UPDATES

The liveblog has ended.
  • 14 Jun 2026 10:29 PM (IST)

    India W Beat Pakistan W: പാകിസ്ഥാനെ 64 റണ്‍സിന് തകര്‍ത്തു

    പാകിസ്ഥാനെ ഇന്ത്യ 64 റണ്‍സിന് തകര്‍ത്തു. 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 17 ഓവറില്‍ 106 റണ്‍സിന് ഓള്‍ ഔട്ടായി Read More

  • 14 Jun 2026 10:04 PM (IST)

    പാകിസ്ഥാന് കൂട്ടത്തകര്‍ച്ച, ആറു വിക്കറ്റുകള്‍ നഷ്ടമായി

    പാകിസ്ഥാന് കൂട്ടത്തകര്‍ച്ച. 12.2 ഓവര്‍ പിന്നിടുമ്പോള്‍ ആറു വിക്കറ്റിന് 80 എന്ന നിലയിലാണ് പാകിസ്ഥാന്‍.

  • 14 Jun 2026 09:50 PM (IST)

    പത്തോവര്‍ പിന്നിടുമ്പോള്‍ പാകിസ്ഥാന് മൂന്നു വിക്കറ്റുകള്‍ നഷ്ടം

    പത്തോവര്‍ പിന്നിടുമ്പോള്‍ പാകിസ്ഥാന്‍ മൂന്നു വിക്കറ്റിന് 72 എന്ന നിലയില്‍. ദീപ്തി ശര്‍മ രണ്ട് വിക്കറ്റെടുത്തു. മുനീബ അലിയും, നതാലിയ പെര്‍വയിസുമാണ് ക്രീസില്‍.

  • 14 Jun 2026 09:24 PM (IST)

    First Wicket: പാകിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടം

    ഒമ്പത് പന്തില്‍ 12 റണ്‍സെടുത്ത ഗുല്‍ ഫെറോസ പുറത്ത്. വിക്കറ്റ് വീഴ്ത്തിയത് ദീപ്തി ശര്‍മ.

  • 14 Jun 2026 09:17 PM (IST)

    പാകിസ്ഥാന് മികച്ച തുടക്കം നല്‍കി ഓപ്പണര്‍മാര്‍

    ഓപ്പണര്‍മാരായ മുനീബ അലിയും, ഗുള്‍ ഫെറോസയും പാകിസ്ഥാന് നല്‍കിയത് മികച്ച തുടക്കം. നാലോവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 37 റണ്‍സെടുത്തു. മുനീബ 16 പന്തില്‍ 23 റണ്‍സും, ഫെറോസ എട്ട് പന്തില്‍ 12 റണ്‍സുമെടുത്തു.

  • 14 Jun 2026 08:58 PM (IST)

    Richa Ghosh: ഞെട്ടിച്ച് റിച്ച ഘോഷ്, ബൗണ്ടറി മഴ

    തുടര്‍ച്ചയായി അഞ്ച് ഫോറുകളാണ് റിച്ച ഘോഷ് നേടിയത്. 19-ാം ഓവറിലെ 3, 4, 5, 6 പന്തുകളും, അവസാന ഓവറിലെ രണ്ടാം പന്തിലുമാണ് താരം തുടര്‍ച്ചയായി ഫോറുകളടിച്ചത്.

  • 14 Jun 2026 08:47 PM (IST)

    IND W vs PAK W Target: ഇന്ത്യ അടിച്ചുകൂട്ടിയത് 170 റണ്‍സ്‌

    വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് 171 റണ്‍സ് വിജയലക്ഷ്യം. 17 പന്തില്‍ 34 റണ്‍സെടുത്ത റിച്ച ഘോഷിന്റെ പ്രകടനം തുണയായി. 44 പന്തില്‍ 68 റണ്‍സെടുത്ത സ്മൃതി മന്ദാനയും, 35 പന്തില്‍ 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറുമാണ് ഇന്ത്യയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയ മറ്റ് ബാറ്റര്‍മാര്‍. മറ്റുള്ളവര്‍ നിരാശപ്പെടുത്തി.

  • 14 Jun 2026 08:34 PM (IST)

    ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടം

    ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. 35 പന്തില്‍ 36 റണ്‍സെടുത്ത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും പുറത്തായി.

  • 14 Jun 2026 08:16 PM (IST)

    Smriti Mandhana Out: സ്മൃതി മന്ദാന 68 റണ്‍സെടുത്ത് പുറത്ത്‌

    സ്മൃതി മന്ദാന 44 പന്തില്‍ 68 റണ്‍സെടുത്ത് പുറത്ത്. തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഭാരതി ഫുല്‍മാലിയും പുറത്തായി. മൂന്ന് പന്തില്‍ ഒരു റണ്‍സെടുക്കാനെ താരത്തിന് സാധിച്ചുള്ളൂ.

  • 14 Jun 2026 08:07 PM (IST)

    Smriti Mandhana: സ്മൃതി മന്ദാനയ്ക്ക് അര്‍ധ സെഞ്ചുറി, മികച്ച സ്‌കോര്‍ ലക്ഷ്യമാക്കി ഇന്ത്യ

    ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയ്ക്ക് അര്‍ധ സെഞ്ചുറി. മികച്ച സ്‌കോര്‍ ലക്ഷ്യമിട്ട് സ്മൃതിയും, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ബാറ്റു ചെയ്യുന്നു. 12.4 ഓവറില്‍ ഇന്ത്യ 100 കടന്നു.

  • 14 Jun 2026 07:53 PM (IST)

    ഹര്‍മന്‍പ്രീതും സ്മൃതിയും പൊരുതുന്നു

    11 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റിന് 74 എന്ന നിലയില്‍. 32 പന്തില്‍ 44 റണ്‍സുമായി സ്മൃതി മന്ദാനയും, 23 പന്തില്‍ 21 റണ്‍സുമായി ഹര്‍മന്‍പ്രീത് കൗറും ക്രീസില്‍.

  • 14 Jun 2026 07:38 PM (IST)

    Harmanpreet Kaur Record: ഹർമൻപ്രീത് കൗർ മിതാലി രാജിന്റെ റെക്കോർഡ് മറികടന്നു

    വനിതാ ടി20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായി ഹർമൻപ്രീത് കൗർ. മിതാലി രാജിന്റെ റെക്കോർഡ് മറികടന്നു. ഈ മത്സരത്തിന് മുമ്പ്, ഹർമൻപ്രീതും മിതാലിയും 726 റൺസ് വീതം നേടി ഒന്നാം സ്ഥാനത്തായിരുന്നു.  ഇപ്പോൾ ഹർമൻപ്രീത് ആ റെക്കോർഡ് സ്വന്തമാക്കി.

  • 14 Jun 2026 07:37 PM (IST)

    Jemimah Rodrigues: ജെമിമ റോഡ്രിഗസും പുറത്ത്‌

    ജെമിമ റോഡ്രിഗസും പുറത്ത്. ഏഴു പന്തില്‍ ഒരു റണ്‍സെടുത്താണ് താരം മടങ്ങിയത്. ഇന്ത്യ ഏഴോവറില്‍ രണ്ട് വിക്കറ്റിന് 42 എന്ന നിലയില്‍.

  • 14 Jun 2026 07:11 PM (IST)

    Shafali Verma: ഷഫാലി വര്‍മ്മ പുറത്ത്‌

    ഓപ്പണര്‍ ഷഫാലി വര്‍മ്മ നിരാശപ്പെടുത്തി. അഞ്ച് പന്തില്‍ ആറു റണ്‍സെടുത്ത താരം പുറത്ത്. സാദിയ ഇഖ്ബാലിന് വിക്കറ്റ്.

  • 14 Jun 2026 06:46 PM (IST)

    Pakistan Women Playing XI: പാകിസ്ഥാന്റെ പ്ലേയിങ് ഇലവന്‍ ഇങ്ങനെ

    ഗുൽ ഫിറോസ, മുനീബ അലി, ആയിഷ സഫർ, സൈറ ജബീൻ, ആലിയ റിയാസ്, നതാലിയ പെർവൈസ്, ഫാത്തിമ സന, റമീൻ ഷമീം, നഷ്‌റ സുന്ദു, തസ്മിയ റുബാബ്, സാദിയ ഇഖ്ബാൽ.

  • 14 Jun 2026 06:44 PM (IST)

    India Women Playing XI: ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ പരിശോധിക്കാം

    സ്മൃതി മന്ദാന, ഷഫാലി വർമ, ജെമിമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ, ഭാരതി ഫുൽമാലി, റിച്ച ഘോഷ്, ദീപ്തി ശർമ, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീൽ, ശ്രീ ചരണി, ക്രാന്തി ഗൗഡ്.

  • 14 Jun 2026 06:43 PM (IST)

    INDW vs PAKW Toss: ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു

    വനിതാ ടി20 ലോകകപ്പില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. പ്രതീക്ഷിച്ചതുപോലെ ഇരുടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ ഹസ്തദാനം ചെയ്തില്ല (No handshake).

  • 14 Jun 2026 06:32 PM (IST)

    ശ്രദ്ധിക്കേണ്ട പ്രധാന ഏഴ് താരങ്ങള്‍

    ഇന്ത്യയുടെ പ്രകടനത്തില്‍ നിര്‍ണായകമാകുന്ന ഏഴ് താരങ്ങളെ നോക്കാം Read More

  • 14 Jun 2026 06:10 PM (IST)

    India W vs Pakistan W: ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം എവിടെ കാണാം?

    സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക് ടിവി ചാനലുകളിൽ സംപ്രേക്ഷണം ചെയ്യും. ജിയോഹോട്ട്സ്റ്റാർ ആപ്പിലും തത്സമയ സ്ട്രീമിംഗ് ലഭ്യമാകും Read More

  • 14 Jun 2026 05:15 PM (IST)

    IND W vs PAK W: ഹൈ വോള്‍ട്ട് പോരാട്ടത്തിന് എഡ്ജ്ബാസ്റ്റണ്‍ ഒരുങ്ങി

    വനിതാ ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിനാണ് ഇന്ന് എഡ്ജ്ബാസ്റ്റണ്‍ സാക്ഷ്യം വഹിക്കുന്നത്‌ Read More

Published On - Jun 14,2026 5:11 PM

Follow Us