അ‌ർഷ്ദീപ് സിങ് വിവാഹിതനാകുന്നു, വധു നടി; മും​ബൈ ഇന്ത്യൻസിലേക്കുള്ള ടീം മാറ്റത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനം

Indian cricketer Arshdeep Singh announces engagement: ന്യൂസിലാൻഡിൽ വച്ച് അ‌ർഷ്ദീപിന്റെ വിവാഹനിശ്ചയം നടന്നു എന്നാണ് റിപ്പോർട്ട്. മോതിരമാറ്റത്തിന്റെ ചിത്രങ്ങൾ അ‌ർഷ്ദീപ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ഈ ചിത്രങ്ങൾക്ക് താഴെ ആശംസയുമായി സഹതാരം ഹാർദിക് പാണ്ഡ്യ എത്തിയത് കൗതുകകരമായി. പാണ്ഡ്യയുടെയും അ‌ർഷ്ദീപിന്റെയും ഐപിഎൽ ടീം മാറ്റം സ്ഥിരീകരിക്കപ്പെട്ടതും ഇന്നായിരുന്നു.

അ‌ർഷ്ദീപ് സിങ് വിവാഹിതനാകുന്നു, വധു നടി; മും​ബൈ ഇന്ത്യൻസിലേക്കുള്ള ടീം മാറ്റത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനം

Indian Cricketer Arshdeep Singh Announces Engagement

Updated On: 

11 Nov 2026 | 08:56 PM

ഇന്ത്യൻ ക്രിക്കറ്റ് താരം അർഷ്ദീപ് സിംഗ് വിവാഹിതനാകുന്നു. നടിയും മോഡലുമായ സമ്രീൻ കൗർ ആണ് വധു. ന്യൂസിലാൻഡിൽ വച്ച് ഇരുവരുടെയും വിവാഹനിശ്ചയം നടന്നു എന്നാണ് റിപ്പോർട്ട്. മോതിരമാറ്റത്തിന്റെ ചിത്രങ്ങൾ അ‌ർഷ്ദീപ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ഈ ചിത്രങ്ങൾക്ക് താഴെ ആശംസയുമായി സഹതാരം ഹാർദിക് പാണ്ഡ്യ എത്തിയത് കൗതുകകരമായി. ഐപിഎല്ലിൽ മും​ബൈ ഇന്ത്യൻസ് താരമായ പാണ്ഡ്യയെ പഞ്ചാബ് കിങ്സ് സ്വന്തമാക്കുകയും പകരം അ‌ർഷ്ദീപ് പഞ്ചാബിൽ നിന്ന് മും​ബൈ ഇന്ത്യൻസിലേക്ക് എത്തുകയും ചെയ്ത താരമാറ്റത്തിന്റെ വിവരം ഇന്ന് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അ‌ർഷ്ദീപിന്റെ ജീവിതത്തിലെ മറ്റൊരു സുപ്രധാന സന്തോഷത്തിന്റെ വിവരവും പുറത്തുവന്നത്.

”ജീവിതം ഞങ്ങൾക്ക് നൽകിയ എല്ലാറ്റിലും വെച്ച്, ഞങ്ങൾ പരസ്പരം സ്വന്തമാക്കി എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഒരുപാടു കാലം ഒരുമിച്ച് ജീവിക്കാൻ” എന്ന് കുറിച്ചുകൊണ്ടാണ് ഇരുവരും ഈ സന്തോഷവാർത്ത പുറത്തുവിട്ടത്. അർഷ്ദീപ് സമ്രീന് വിവാഹമോതിരം നൽകി പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങളാണ് കുറിപ്പിനൊപ്പം നൽകിയിരിക്കുന്നത്.

Also Read: ഐപിഎൽ ട്രേഡ്: 18 കോടിക്ക് ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലെത്തി, അർഷ്ദീപ് മുംബൈ ഇന്ത്യൻസിൽ

അർഷ്ദീപും സമ്രീനും ഇപ്പോൾ ന്യൂസിലാൻഡിലാണ്. ന്യൂസിലാൻഡ് പര്യടനം തുടരുന്ന ഇന്ത്യ, നിലവിൽ അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയുമായി മുന്നോട്ട് പോകുകയാണ്. ഏതാണ്ട് നാല് മാസം മുമ്പുതന്നെ സമ്രീനുമായുള്ള ബന്ധം അ‌ർഷ്ദീപ് വെളിപ്പെടുത്തിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ സമ്രീനൊപ്പമുള്ള രണ്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് “മൈ പേഴ്സൺ” (എന്റെ ആൾ) എന്ന് അടിക്കുറിപ്പോടെയാണ് താരം അ‌ന്ന് തന്റെ പങ്കാളിയെ പരിചയപ്പെടുത്തിയത്.

ഐപിഎൽ 2026-നിടെയാണ് അ‌ർഷ്ദീപിനെയും സമ്രീനെയും കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. അന്ന് പഞ്ചാബ് കിങ്സിന്റെ പല മത്സരങ്ങളിലും ടീമിനെ പ്രോത്സാഹിപ്പിക്കാൻ സമ്രീൻ എത്തിയിരുന്നു. ധർമ്മശാലയിൽ ഇരുവരും കൈകോർത്തുപിടിച്ച് നടക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പ്രചരിച്ചതോടെ അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായി. ഇതിന് പിന്നാലെയാണ് താരം മാസങ്ങൾക്ക് മുമ്പ് സമ്രീനുമായുള്ള ബന്ധം വെളിപ്പെടുത്തിയത്.

ജമ്മു കശ്മീർ സ്വദേശിനിയായ സമ്രീൻ കൗർ നടിയും മോഡലും സോഷ്യൽ മീഡിയ താരവുമാണ്. 2018-ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ ജമ്മു കശ്മീരിനെ പ്രതിനിധീകരിച്ച സമ്രീൻ ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു. ’83’ എന്ന സിനിമയിലും, ZEE5 പരമ്പരയായ ‘നെയിൽ പോളിഷ്’, പഞ്ചാബി ചിത്രം ‘സർദാർ ജി 2’ തുടങ്ങിയ പ്രോജക്റ്റുകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ഗുരു രന്ധവ, ബാദ്ഷാ, ജുബിൻ നൗട്ടിയാൽ തുടങ്ങിയവരു​ടെ മ്യൂസിക് വീഡിയോകളിലും സമ്രീൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

English Summary

Indian cricketer Arshdeep Singh is getting married. The bride is actress and model Samreen Kaur. Reports indicate that the couple got engaged in New Zealand. Arshdeep shared photos of the ring exchange on Instagram.

Loading...
Unable to load recommendations.
Follow Us
ഹീറോയുടെ സ്റ്റൈലൻ ബൈക്ക് - കരീഷ്മ XMR
ഫ്രിഡ്ജിൽ കല്ലുപ്പ് വെച്ചാലുള്ള ഗുണം അറിയണോ? അത്ഭുതം കാണാം
വിശപ്പില്ലേ..? ഈ വിറ്റാമിന്റെ കുറവാണ്
പൈനാപ്പിളും ക്യാരറ്റും ഉണ്ടോ? വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ സൂപ്പർ സ്മൂത്തി
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി