IND vs ENG: എല്ലാം പതിവുപോലെ! അഞ്ചാം ടി20യിലും രക്ഷയില്ല; ഇന്ത്യ പിന്നെയും തോറ്റു
India vs England 5th T20: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിലും ഇന്ത്യയ്ക്ക് തോല്‍വി. പരമ്പരയിലെ അവസാന മത്സരത്തില്‍ 56 റണ്‍സിനാണ് ആതിഥേയര്‍ ഇന്ത്യയെ കീഴടക്കിയത്. 258 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 201 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

India Vs England 5th T20
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിലും ഇന്ത്യയ്ക്ക് തോല്‍വി. പരമ്പരയിലെ അവസാന മത്സരത്തില്‍ 56 റണ്‍സിനാണ് ആതിഥേയര്‍ ഇന്ത്യയെ കീഴടക്കിയത്. 258 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 201 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. സ്‌കോര്‍: ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് 257, ഇന്ത്യ എട്ട് വിക്കറ്റിന് 201. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് 4-0ന് സ്വന്തമാക്കി. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് മൂന്നാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. അഞ്ച് പന്തില്‍ മൂന്ന് റണ്‍സെടുത്ത അഭിഷേക് ശര്‍മയെ ജോഫ്ര ആര്‍ച്ചര്‍ വീഴ്ത്തി. സഞ്ജു സാംസണും, ഇഷാന്‍ കിഷനും ഇന്ത്യയെ തരക്കേടില്ലാതെ മുന്നോട്ടുനയിച്ചെങ്കിലും ആറാം ഓവറില്‍ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. 14 പന്തില്‍ 27 റണ്‍സെടുത്ത സഞ്ജു സാം കറന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. രണ്ട് സിക്‌സും, മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്.
മൂന്നാം വിക്കറ്റില്‍ ഇഷാന്‍ കിഷന്‍-ശ്രേയസ് അയ്യര്‍ സഖ്യം ഇന്ത്യയ്ക്ക് 55 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് സമ്മാനിച്ചു. 16 പന്തില്‍ 28 റണ്‍സെടുത്ത ശ്രേയസിനെ ലിയം ഡോസണ്‍ പുറത്താക്കിയതോടെ ആ കൂട്ടുക്കെട്ടും തകര്‍ന്നു. അര്‍ധ സെഞ്ചുറി നേടിയതിന് തൊട്ടുപിന്നാലെ (35 പന്തില്‍ 55) ഇഷാന്‍ കിഷനും മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ ശിവം ദുബെയും നിരാശപ്പെടുത്തി.
Also Read: ഇതുകൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ! ട്രാഫിക്കിൽ കുരുങ്ങി ഇന്ത്യൻ ടീം; ടോസ് വൈകി; സഞ്ജു കളിക്കും
വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ (25 പന്തില്‍ 53) പോരാടി നോക്കിയെങ്കിലും ഫലമുണ്ടായില്ല. സൂര്യാഷന്‍ഷ് ഷെഡ്‌ഗെ-ആറു പന്തില്‍ ഏഴ്, അക്‌സര്‍ പട്ടേല്‍-നാല് പന്തില്‍ മൂന്ന്, അര്‍ഷ്ദീപ് സിങ്-അഞ്ച് പന്തില്‍ നാല് നോട്ടൗട്ട്, പ്രസിദ് കൃഷ്ണ-ഒരു പന്തില്‍ ഒന്ന് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.
ബട്ട്‌ലര്‍ക്ക് സെഞ്ചുറി
ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യറിന്റെ തീരുമാനം ശരിയാണെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു ആദ്യ രണ്ട് ഓവറിലെ പ്രകടനം. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഫിള്‍ സാള്‍ട്ടിനെ ഇംഗ്ലണ്ടിന് നഷ്ടമായി. ഒമ്പത് പന്തില്‍ ആറു റണ്‍സെടുത്ത സാള്‍ട്ടിനെ പ്രസിദ് കൃഷ്ണയാണ് പുറത്താക്കിയത്.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ ജോസ് ബട്ട്‌ലര്‍-ഹാരി ബ്രൂക്ക് സഖ്യം ഒത്തുച്ചേര്‍ന്നതോടെ കളി മാറി. 233 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും പടുത്തുയര്‍ത്തിയത്. ടി20യിലെ ഏറ്റവും ഉയര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുക്കെട്ട് എന്ന റെക്കോഡും ഇരുവരും സ്വന്തമാക്കി. 2024ല്‍ സഞ്ജു സാംസണും, തിലക് വര്‍മയും കെട്ടിപ്പൊക്കിയ 210 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് റെക്കോഡാണ് ബട്ട്‌ലറും, ബ്രൂക്കും മറികടന്നത്.
19-ാം ഓവറിലെ നാലാം പന്തില്‍ ബട്ട്‌ലറെ പുറത്താക്കി ശിവം ദുബെയാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. 64 പന്തില്‍ 131 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. 198 സിക്‌സും, 12 ഫോറും അടങ്ങുന്നതായിരുന്നു പ്രകടനം. തൊട്ടടുത്ത പന്തില്‍ ജേക്കബ് ബെഥലിനെ ഗോള്‍ഡന്‍ ഡക്കാക്കി ദുബെ പറഞ്ഞയച്ചു. 45 പന്തില്‍ 95 റണ്‍സുമായി ഹാരി ബ്രൂക്കും, രണ്ട് പന്തില്‍ ആറു റണ്‍സുമായി വില്‍ ജാക്ക്‌സും പുറത്താകാതെ നിന്നു.
English Summary
England defeated India by 56 runs in the 5th T20I to win the series 4-0. Chasing a massive target of 258 runs, India was restricted to 201 for 8 in their 20 overs. Jos Buttler smashed 131 runs and shared a record 233-run partnership with Harry Brook (95).* Despite half-centuries from Ishan Kishan and Tilak Varma, India failed to chase down the total.