IPL Chit Celebration: ഈ സെലിബ്രേഷനുകള്‍ ‘ക്രിഞ്ചെ’ന്ന് ആരാധകര്‍; നിരോധിക്കണമെന്ന് മുന്‍ താരങ്ങള്‍; ‘കടലാസ്’ കീറുമോ?

Chit Celebration Trend in IPL 2026: ചെറിയൊരു പേപ്പറില്‍ എന്തെങ്കിലും കുറിച്ചുവെച്ച് അത് ഗാലറിയിലേക്ക് ഉയര്‍ത്തിക്കാട്ടി 'ഷോ' കാണിക്കുന്നത് യുവതാരങ്ങള്‍ ഐപിഎല്ലില്‍ പതിവാക്കിയിരിക്കുകയാണ്.. ഉർവിൽ പട്ടേൽ, രഘു ശർമ്മ, ആകാശ് സിങ്‌ എന്നിവരുൾപ്പെടെയുള്ള ചില താരങ്ങളാണ് ഇത്തരത്തില്‍ ആഘോഷപ്രകടനം നടത്തിയത്.

IPL Chit Celebration: ഈ സെലിബ്രേഷനുകള്‍ ക്രിഞ്ചെന്ന് ആരാധകര്‍; നിരോധിക്കണമെന്ന് മുന്‍ താരങ്ങള്‍; കടലാസ് കീറുമോ?

Akash Singh Chit Celebration

Published: 

16 May 2026 | 09:53 PM

Akash Singh Chit Celebration: മികച്ച പ്രകടനം നടത്തിയതിന് ശേഷം താരങ്ങള്‍ ഗ്രൗണ്ടില്‍ ആഘോഷിക്കുന്നത് പതിവാണ്. എന്നാല്‍ ചെറിയൊരു പേപ്പറില്‍ എന്തെങ്കിലും കുറിച്ചുവെച്ച് അത് ഗാലറിയിലേക്ക് ഉയര്‍ത്തിക്കാട്ടി ‘ഷോ’ കാണിക്കുന്നത് യുവതാരങ്ങള്‍ ഐപിഎല്ലില്‍ പതിവാക്കിയിരിക്കുകയാണ്. ഇത്തരം ആഘോഷങ്ങള്‍ ‘ക്രിഞ്ച്’ ആണെന്നാണ് ചില ആരാധകരുടെ വിമര്‍ശനം. ഉർവിൽ പട്ടേൽ, രഘു ശർമ്മ എന്നിവരുൾപ്പെടെയുള്ള ചില താരങ്ങളാണ് ഇത്തരത്തില്‍ ആഘോഷപ്രകടനം നടത്തിയത്. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ആകാശ് സിങും സമാനമായി ആഘോഷിച്ചിരുന്നു. എന്നാല്‍ ആകാശ് നടത്തിയ ഈ ‘ചീട്ട്’ ആഘോഷത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം അമ്പാട്ടി റായിഡു.

ഈ സീസണിൽ തന്റെ ആദ്യ മത്സരം കളിക്കാനിറങ്ങിയ ആകാശ് സിംഗ്, സഞ്ജു സാംസൺ, റുതുരാജ് ഗെയ്‌ക്‌വാദ്, ഉർവിൽ പട്ടേൽ എന്നിവരുടെ ഉൾപ്പെടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ, ഓരോ വിക്കറ്റ് നേട്ടത്തിന് ശേഷവും ആകാശ് ഗാലറിക്ക് മുന്നിൽ ഒരു ചെറിയ പേപ്പർ കഷണം (ചീട്ട്) ഉയർത്തിക്കാട്ടി ആഘോഷിച്ചിരുന്നു. ഈ ആഘോഷമാണ് റായിഡുവിനെ ചൊടിപ്പിച്ചത്.

എങ്ങനെ വിക്കറ്റുകൾ വീഴ്ത്തണമെന്ന് അറിയാം

ആദ്യമൊന്നും ഈ ചീട്ടിൽ എന്താണ് എഴുതിയിരുന്നതെന്ന് വ്യക്തമായിരുന്നില്ല. “ടി20 മത്സരങ്ങളിൽ എങ്ങനെ വിക്കറ്റുകൾ വീഴ്ത്തണമെന്ന് ആകാശിന് അറിയാം” എന്നായിരുന്നു ആ പേപ്പറിൽ കുറിച്ചിരുന്നതെന്ന്‌ റീപ്ലേകളില്‍ വ്യക്തമായി. ഇത്തരം ആഘോഷങ്ങളെയാണ് മുന്‍ താരങ്ങള്‍ വിമര്‍ശിച്ചത്. റായിഡുവിനെ കൂടാതെ, ഡെയ്ല്‍ സ്‌റ്റെയ്ന്‍, മിച്ചല്‍ മക്ലീനഗൻ തുടങ്ങിയ മുന്‍ താരങ്ങളും ഈ രീതിയിലുള്ള ആഘോഷങ്ങളെ എതിര്‍ക്കുന്നവരാണ്.

Also Read: Chennai Super Kings: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ തുലാസില്‍; എല്ലാം തുലച്ചത് റുതുരാജിന്റെ ആ പ്ലാനോ?

ഇത്തരം പരിപാടികൾ നിർത്തലാക്കണമെന്നും ഇതൊന്നും കാണാൻ ആർക്കും താല്പര്യമില്ലെന്നും ഡെയ്ൽ സ്റ്റെയ്ൻ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ പ്രതികരണവുമായി അമ്പാട്ടി റായിഡുവും രംഗത്തെത്തിയത്. ആകാശിന്റെ ഈ ആഘോഷം വെറും അസംബന്ധമാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഇത്തരം ചീട്ട് ആഘോഷങ്ങൾ ബിസിസിഐ അടിയന്തരമായി നിരോധിക്കണമെന്നും റായിഡു ആവശ്യപ്പെട്ടു.

ഈ പരിപാടി നിരോധിക്കണം

ഇങ്ങനെ ചെയ്യുന്നത് അടിപൊളിയായിരിക്കുമെന്ന് ഏത് നിമിഷത്തിലാകും അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവുകയെന്നും റായിഡു ചോദിച്ചു. ഇതൊരു മികച്ച ആശയമായിരിക്കുമെന്ന് പറഞ്ഞ് അവനെ പ്രോത്സാഹിപ്പിച്ച സുഹൃത്തുക്കൾ ആരാണെന്ന് അറിയാനും താല്പര്യമുണ്ട്. പലർക്കും ഇത് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല. എങ്കിലും ഇത് തമാശയും അതേസമയം വലിയൊരു അസംബന്ധവുമാണ്. ഈ ചീട്ട് പരിപാടി നിരോധിക്കണം. വെറും ഭ്രാന്താണിത്. കളിക്കളത്തിലേക്ക് താരങ്ങള്‍ ഇത്തരം കടലാസുകള്‍കൊണ്ടുവരാൻ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും അമ്പാട്ടി റായിഡു വ്യക്തമാക്കി.

ആകാശിന്റെ ഈ പ്രവർത്തി കണ്ട് താൻ അമ്പരന്നുപോയെന്നാണ് മക്ലീനഗൻ പ്രതികരിച്ചത്. ഐപിഎൽ 2026 സീസണിൽ തന്റെ ആദ്യ മത്സരം മാത്രം കളിക്കുന്ന, വളരെ കുറച്ച് മത്സരങ്ങളുടെ മാത്രം പരിചയസമ്പത്തുള്ള ഒരു താരം എന്തിനാണ് ഇങ്ങനെയൊരു ആഘോഷം നടത്തിയതെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആ പേപ്പറിലെ വാക്കുകൾ തനിക്ക് കൂടുതൽ പ്രചോദനം നൽകാൻ വേണ്ടിയുള്ളതായിരുന്നുവെന്നും അതിന് പിന്നിൽ മറ്റ് കാരണങ്ങളൊന്നുമില്ലെന്നുമായിരുന്നു ആകാശിന്റെ വിശദീകരണം.

English Summary

LSG pacer Akash Singh sparked controversy with his viral “chit celebration” against CSK. Former Indian batter Ambati Rayudu slammed the celebration as absolute rubbish. Rayudu urged the BCCI to ban players from using chits. Akash defended his actions, stating the paper note simply provided him motivation.

Follow Us
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്