മന്ത്രി റോജി എം ജോണിനെ മഹാരാജാസ് കോളേജിൽ തടഞ്ഞ സംഭവത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു
ഇതിനുപുറമേ മന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ പശ്ചാത്തലത്തിൽ മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാക്കളെ സസ്പെൻഡ് ചെയ്തിരുന്നു. കോളേജ് യൂണിയൻ ചെയർമാനായ വൈസ് ചെയർപേഴ്സൺ ആയ നഫീസത്തുൽ മിസ്രിയ എന്നിവരെയാണ് 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തതെന്നാണ് റിപ്പോർട്ട്. പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് വിദ്യാർഥികൾക്ക് എതിരെ ഈ നടപടി സ്വീകരിച്ചത്.
കൊച്ചി: മന്ത്രി റോജി എം ജോണിനെ മഹാരാജാസ് കോളേജിൽ ബിരുദധാന ചടങ്ങിൽ എത്തിയപ്പോൾ തടഞ്ഞ സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗം സിദ്ധാർത്ഥ് കൊല്ലം സ്വദേശിയായ ഒരു യുവാവ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ പോലീസിന്റേതാണ് നടപടി.
ഇതിനുപുറമേ മന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ പശ്ചാത്തലത്തിൽ മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാക്കളെ സസ്പെൻഡ് ചെയ്തിരുന്നു. കോളേജ് യൂണിയൻ ചെയർമാനായ വൈസ് ചെയർപേഴ്സൺ ആയ നഫീസത്തുൽ മിസ്രിയ എന്നിവരെയാണ് 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തതെന്നാണ് റിപ്പോർട്ട്. പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് വിദ്യാർഥികൾക്ക് എതിരെ ഈ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വിവാദങ്ങൾക്ക് കാരണമായ ബിരുദധാന ചടങ്ങ് നടന്നത്. ഇതിനിടയിലേക്കാണ് എസ്എഫ്ഐ നേതാക്കൾ പ്ലക്കാർഡുകളുമായി പ്രതിഷേധിക്കാനായി എത്തിയത്. മന്ത്രി വേദിയിൽ സംസാരിക്കുന്നതിനിടയിൽ നഫീസത്തുൽ മിസ്രിയ വേദിയിൽ എത്തി ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു. തുടർന്ന് ബാനറുകൾ ആയി പ്രതിഷേധവും നടത്തി. ഇതോടെ ചടങ്ങ് തടസ്സപ്പെടുകയും ചെയ്തു. എന്നാൽ ഇതിനിടയിൽ മന്ത്രി നിങ്ങളോട് സംസാരിക്കാമെന്നും അതിനായി താൻ സമയം അനുവദിക്കാം എന്ന് പറയുന്നുണ്ടെങ്കിലും എസ്എഫ്ഐ നേതാക്കൾ അതിന് അനുവദിക്കാതെ ചടങ്ങ് തടസ്സപ്പെടുത്തി കൊണ്ട് പ്രതിഷേധം നടത്തിയെന്നാണ് ഒരു വിഭാഗം ആരോപണം ഉന്നയിക്കുന്നത്.
സംഭവത്തിൽ കെഎസ്യു നേതാക്കൾ കഴിഞ്ഞ് ശനിയാഴ്ച കോളേജിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചേർന്ന കോളേജ് കൗൺസിൽ യോഗത്തിലാണ് എസ്എഫ്ഐ നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചത്. മാത്രമല്ല ഈ വിഷയത്തിൽ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശനും നേരത്തെ അറിയിച്ചിരുന്നു. സസ്പെൻഷൻ തീരുമാനത്തിന് പിന്നാലെ മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.
ENGLISH SUMMARY
The police have taken two individuals into custody in connection with the incident where Minister Roji M. John was blocked upon his arrival at Maharaja’s College for a graduation ceremony. Those taken into custody include Siddharth, an SFI area committee member, and a young man hailing from Kollam. The action was taken by the Ernakulam Central Police. Additionally, SFI leaders at Maharaja’s College have been suspended following the protests staged against the Minister.