AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2026: പേസാക്രമണത്തിന്റെ കരുത്ത് കുറയും; താരങ്ങളുടെ പരിക്കില്‍ ഫ്രാഞ്ചെസികള്‍ ആശങ്കയില്‍

IPL players with injuries: പ്രധാന താരങ്ങളുടെ പരിക്ക് ചില ഫ്രാഞ്ചെസികളെ വലയ്ക്കുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ഫ്രാഞ്ചെസികളാണ് തിരിച്ചടി നേരിട്ടത്. ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, മതീഷ പതിരണ, ഹര്‍ഷിത് റാണ എന്നീ താരങ്ങളാണ് പരിക്കിന്റെ പിടിയിലുള്ളത്.

IPL 2026: പേസാക്രമണത്തിന്റെ കരുത്ത് കുറയും; താരങ്ങളുടെ പരിക്കില്‍ ഫ്രാഞ്ചെസികള്‍ ആശങ്കയില്‍
ജോഷ് ഹേസിൽവുഡ്, പാറ്റ് കമ്മിൻസ്, മതീഷ പതിരണ, ഹർഷിത് റാണImage Credit source: PTI
Jayadevan AM
Jayadevan AM | Published: 18 Mar 2026 | 02:12 PM

ഐപിഎല്‍ ആരംഭിക്കാന്‍ ഇനി അധികം ദിവസങ്ങള്‍ ബാക്കിയില്ല. മികച്ച പ്ലേയിങ് ഇലവന്‍ കണ്ടെത്തുന്നതിനും, തന്ത്രങ്ങള്‍ മെനയുന്നതിനുമുള്ള പണിപ്പുരയിലാണ് ഫ്രാഞ്ചെസികള്‍. എന്നാല്‍ പ്രധാന താരങ്ങളുടെ പരിക്ക് ചില ഫ്രാഞ്ചെസികളെ പിന്നോട്ടടിച്ചിരിക്കുകയാണ്. പ്രധാനമായും പേസാക്രണത്തിന് നേതൃത്വം നല്‍കേണ്ട താരങ്ങളാണ് പരിക്കിന് പിടിയിലായത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ഫ്രാഞ്ചെസികളാണ് തിരിച്ചടി നേരിട്ടത്.

ഹേസല്‍വുഡ് എന്ന് എത്തും?

പലപ്പോഴും പരിക്കിന്റെ പിടിയിലാകുന്ന താരമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍രെ ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ്. കഴിഞ്ഞ തവണ ആര്‍സിബിയുടെ പേസാക്രണത്തിന് കരുത്ത് പകര്‍ന്നത് ഹേസല്‍വുഡായിരുന്നു. എന്നാല്‍ ഇത്തവണ ഹേസല്‍വുഡ് പരിക്കിന്റെ പിടിയിലായത് ആര്‍സിബിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

ഹാംസ്ട്രിംഗ് പരിക്കിന്റെ പിടിയിലുള്ള ഹേസല്‍വുഡ് ഇതുവരെ സുഖം പ്രാപിച്ചിട്ടില്ല. താരം ഈ സീസണില്‍ കളിക്കുമോയെന്ന് പോലും വ്യക്തമല്ല. കഴിഞ്ഞ സീസണില്‍ 22 വിക്കറ്റുകള്‍ പിഴുത ഹേസല്‍വുഡ് കളിച്ചില്ലെങ്കില്‍ അത് ആര്‍സിബിക്ക് പ്രഹരമാകും. ഹേസല്‍വുഡ് കളിച്ചില്ലെങ്കില്‍, കീവിസ് താരം ജേക്കബ് ഡഫി പ്ലേയിങ് ഇലവനില്‍ എത്താനാണ് സാധ്യത.

Also Read: KL Rahul: കെഎല്‍ രാഹുല്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ അതൃപ്തനോ? വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട് മുന്‍താരം

ക്യാപ്റ്റന്റെ കാര്യം കഷ്ടം

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് പരിക്കിന്റെ പിടിയിലുള്ള മറ്റൊരു താരം. ആഷസ് ടെസ്റ്റിനിടെയാണ് കമ്മിന്‍സിന് പരിക്കേറ്റത്. തുടര്‍ന്ന് താരം ക്രിക്കറ്റ് കളിച്ചിട്ടില്ല. കമ്മിന്‍സ് ഐപിഎല്‍ കളിക്കുന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. ഓള്‍റൗണ്ടറായ കമ്മിന്‍സ് വിട്ടുനിന്നാല്‍, സണ്‍റൈസേഴ്‌സിന് പുതിയ ക്യാപ്റ്റനെയും കണ്ടെത്തേണ്ടി വരും. ഇഷാന്‍ കിഷനെയാണ് ക്യാപ്റ്റനായി പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കൊല്‍ക്കത്തയ്ക്ക് ഇരട്ടപ്രഹരം

ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. ഹര്‍ഷിത് റാണയും, മതീഷ പതിരണയും പരിക്കിന്റെ പിടിയിലാണ്. ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയതോടെ, പകരക്കാരനായി സിംബാബ്‌വെ പേസര്‍ ബ്ലെസിങ് മുസറബാനിയെ കെകെആര്‍ ടീമിലെത്തിച്ചിരുന്നു.

ടി20 ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന സന്നാഹ മത്സരത്തിനിടെയാണ് ഹര്‍ഷിത് റാണയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് താരം ടി20ലോകകപ്പില്‍ നിന്ന് പുറത്തായി. താരത്തിന് ഐപിഎല്ലിലെ പല മത്സരങ്ങളിലും കളിക്കാന്‍ സാധിച്ചേക്കില്ലെന്നാണ് സൂചന. ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരണയും എല്ലാ മത്സരവും കളിക്കുമോയെന്ന് വ്യക്തമല്ല. താരം ഫിറ്റ്‌നസ് വീണ്ടെടുത്തുവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us