AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IPL 2026 GT vs RR: റോയല്‍സിനെ തകര്‍ത്ത് ടൈറ്റന്‍സ്; തകര്‍പ്പന്‍ ജയവുമായി ഗില്ലും സംഘവും രണ്ടാമത്‌

Gujarat Titans vs Rajasthan Royals: ഗുജറാത്ത് ടൈറ്റന്‍സിന് തുടര്‍ച്ചയായ നാലാം ജയം. രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പിച്ചു. രാജസ്ഥാന്‍ ഗുജറാത്തിനെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറില്‍ നാലു വിക്കറ്റിന് 229 റണ്‍സെടുത്തു. രാജസ്ഥാന് വിജയലക്ഷ്യം മറികടക്കാന്‍ സാധിച്ചില്ല.

IPL 2026 GT vs RR: റോയല്‍സിനെ തകര്‍ത്ത് ടൈറ്റന്‍സ്; തകര്‍പ്പന്‍ ജയവുമായി ഗില്ലും സംഘവും രണ്ടാമത്‌
ഗുജറാത്ത് ടൈറ്റൻസ് vs രാജസ്ഥാൻ റോയൽസ്Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 09 May 2026 | 11:11 PM

ജയ്പുര്‍, 9-5-2026: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് തുടര്‍ച്ചയായ നാലാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 77 റണ്‍സിന് തോല്‍പിച്ചു. ടോസ് നേടിയ രാജസ്ഥാന്‍ ഗുജറാത്തിനെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറില്‍ നാലു വിക്കറ്റിന് 229 റണ്‍സെടുത്തു. രാജസ്ഥാന്റെ പോരാട്ടം 16.3 ഓവറില്‍ 152 റണ്‍സിന് അവസാനിച്ചു. ചേസിങിന് ഇറങ്ങിയ റോയല്‍സിന് ഓപ്പണര്‍ വൈഭവ് സൂര്യവംശി മികച്ച തുടക്കമാണ് നല്‍കിയത്. 16 പന്തില്‍ 36 റണ്‍സെടുത്താണ് വൈഭവ് പുറത്തായത്. സഹ ഓപ്പണറും, ക്യാപ്റ്റനുമായ യശ്വസി ജയ്‌സ്വാള്‍ നിരാശപ്പെടുത്തി. നാലു പന്തില്‍ മൂന്ന് റണ്‍സെടുക്കാനെ ജയ്‌സ്വാളിന് സാധിച്ചുള്ളൂ. പരിക്കേറ്റ റിയാന്‍ പരാഗിന്റെ അഭാവത്തില്‍ ജയ്‌സ്വാളാണ് ഇന്ന് റോയല്‍സിനെ നയിച്ചത്.

വണ്‍ ഡൗണായി ക്രീസിലെത്തിയ ധ്രുവ് ജൂറല്‍ 10 പന്തില്‍ 24 റണ്‍സെടുത്തു. പ്ലേയിങ് ഇലവനിലേക്ക് തിരികെയെത്തിയ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ക്ക് തിളങ്ങാനായില്ല. ഏഴു പന്തില്‍ ആറു റണ്‍സെടുക്കാനെ ഹെറ്റ്‌മെയര്‍ക്ക് സാധിച്ചുള്ളൂ. ഡൊനോവന്‍ ഫെരേര രണ്ടു പന്തില്‍ നാലു റണ്‍സുമായും, ശുഭം ദുബെ 14 പന്തില്‍ 15 റണ്‍സുമായും പുറത്തായതോടെ റോയല്‍സ് തകര്‍ച്ചയെ അഭിമുഖീകരിച്ചു.

എന്നാല്‍ രവീന്ദ്ര ജഡേജയും, ദസുന്‍ ശനകയും ക്രീസില്‍ തുടര്‍ന്നത് റോയല്‍സിന് ചെറിയ പ്രതീക്ഷ സമ്മാനിച്ചു. 28 പന്തില്‍ 35 റണ്‍സെടുത്ത ജഡേജയെ റാഷിദ് ഖാന്‍ പുറത്താക്കിയതോടെ റോയല്‍സിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. ജഡേജയുടെ അടക്കം നാലു വിക്കറ്റുകളാണ് റാഷിദ് പിഴുതത്.

ദസുന്‍ ശനക-11 പന്തില്‍ 16, ജോഫ്ര ആര്‍ച്ചര്‍-ആറു പന്തില്‍ അഞ്ച്, തുഷാര്‍ ദേശ്പാണ്ഡെ-മൂന്ന് പന്തില്‍ ഒന്ന്, ബ്രിജേഷ് ശര്‍മ-ഒരു പന്തില്‍ ഒന്ന് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. ഗുജറാത്തിനായി നാലു വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനെ പുറമെ മൂന്ന് വിക്കറ്റെടുത്ത ജേസണ്‍ ഹോള്‍ഡറും ബൗളിങില്‍ തുളങ്ങി. കഗിസോ റബാദ രണ്ട് വിക്കറ്റും, മുഹമ്മദ് സിറാജ് ഒരു വിക്കറ്റും സ്വന്തമാക്കി.

Also Read: Rajasthan Royals: രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നത് ജയ്‌സ്വാള്‍; പരാഗ് എവിടെ?

ഗുജറാത്തിന്റെ ബാറ്റിങ്‌

ആദ്യം ബാറ്റു ചെയ്ത ഗുജറാത്തിന് ഓപ്പണര്‍മാരായ സായ് സുദര്‍ശനും, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കമാണ് നല്‍കിയത്. 10.5 ഓവറില്‍ 118 റണ്‍സാണ് ഈ സഖ്യം പടുത്തുയര്‍ത്തിയത്. 36 പന്തില്‍ 55 റണ്‍സെടുത്ത സായ് സുദര്‍ശനെ പുറത്താക്കി യാഷ് പുഞ്ചയാണ് ഓപ്പണിങ് കൂട്ടുക്കെട്ട് പൊളിച്ചത്.

സായിക്ക് ശേഷം ക്രീസിലെത്തിയ ജോസ് ബട്ട്‌ലര്‍ നിരാശപ്പെടുത്തി. 10 പന്തില്‍ 13 റണ്‍സെടുത്ത ബട്ട്‌ലര്‍ രവീന്ദ്ര ജഡേജയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 44 പന്തില്‍ 84 റണ്‍സെടുത്താണ് ഗില്‍ മടങ്ങിയത്. ജേസണ്‍ ഹോള്‍ഡര്‍ ഏഴു പന്തില്‍ ഏഴു റണ്‍സെടുത്ത് പുറത്തായി. വാഷിങ്ടണ്‍ സുന്ദര്‍ 20 പന്തില്‍ 37 റണ്‍സുമായും, രാഹുല്‍ തെവാട്ടിയ നാലു പന്തില്‍ 14 റണ്‍സുമായും പുറത്താകാതെ നിന്നു.

രാജസ്ഥാനു വേണ്ടി ബ്രിജേഷ് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി. നാലോവര്‍ എറിഞ്ഞ ബ്രിജേഷ് 47 റണ്‍സ് വഴങ്ങി. യാഷ് പുഞ്ച 37 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും, രവീന്ദ്ര ജഡേജ 34 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. മൂന്നോവര്‍ മാത്രമെറിഞ്ഞ ജോഫ്ര ആര്‍ച്ചര്‍ 46 റണ്‍സും, നാലോവറും എറിഞ്ഞ തുഷാര്‍ ദേശ്പാണ്ഡെ 53 റണ്‍സും, ഒരോവര്‍ എറിഞ്ഞ ഡൊനോവന്‍ ഫെരേര 11 റണ്‍സും വഴങ്ങി. 11 മത്സരങ്ങളില്‍ നിന്ന് ഏഴാം ജയവുമായി ഗുജറാത്ത് പോയിന്റ് ടേബിളില്‍ രണ്ടാമതെത്തി. ആറു ജയങ്ങളുള്ള രാജസ്ഥാന്‍ അഞ്ചാമതാണ്‌.

English Summary

Gujarat Titans defeated Rajasthan Royals in the 52nd match of IPL 2026. GT defeated RR by 77 runs. This is Gujarat’s seventh win of the season. Rajasthan’s fifth defeat. With this victory, Gujarat Titans moved to second place in the points table.

Follow Us