Hardik Pandya: ഹാര്‍ദ്ദിക് മുംബൈ ഇന്ത്യന്‍സിനെ അണ്‍ഫോളോ ചെയ്‌തോ? സംശയിച്ച് ആരാധകര്‍
Hardik Pandya Mumbai Indians Controversy : മുംബൈ ഇന്ത്യൻസുമായുള്ള ഹാർദിക് പാണ്ഡ്യയുടെ ബന്ധത്തിൽ വിള്ളലുണ്ടായെന്ന് സംശയിച്ച് ആരാധകര്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് തോറ്റതിന് പിന്നാലെയാണ് മുംബൈ പുറത്തായത്. 11 മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. പോയിന്റ് ടേബിളില്‍ ഒമ്പതാമതാണ് മുംബൈ.
മുംബൈ: മുംബൈ ഇന്ത്യൻസ് ഐപിഎൽ 2026 പ്ലേഓഫ് റേസിൽ നിന്ന് പുറത്തായതിന് പിന്നാലെ, ടീമുമായുള്ള ഹാർദിക് പാണ്ഡ്യയുടെ ബന്ധത്തിൽ വിള്ളലുണ്ടായെന്ന് സംശയിച്ച് ആരാധകര്‍. ഞായറാഴ്ച നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് തോറ്റതിന് പിന്നാലെയാണ് മുംബൈ പുറത്തായത്. 11 മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് മുംബൈയ്ക്ക് ജയിക്കാനായത്. പോയിന്റ് ടേബിളില്‍ ഒമ്പതാമതാണ് മുംബൈ. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പത്താമതും. മുംബൈയ്‌ക്കൊപ്പം, ലഖ്‌നൗവും പുറത്തായി. ഇതിന് പിന്നാലെയാണ് മുംബൈയും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായത്.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് തോറ്റ് മുംബൈ പുറത്തായതിന് തൊട്ടുപിന്നാലെ ഹാർദിക് ഇൻസ്റ്റാഗ്രാമിൽ മുംബൈ ഇന്ത്യൻസിനെ അൺഫോളോ ചെയ്‌തെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇതോടെ മുംബൈ ക്യാമ്പില്‍ അസ്വാരസ്യങ്ങള്‍ പുകയുകയാണെന്നും ആരാധകര്‍ സംശയിച്ചു.
അണ്‍ഫോളോ ചെയ്‌തോ?
നിലവില്‍ ഹാര്‍ദ്ദിക് ഫോളോ ചെയ്യുന്ന അക്കൗണ്ടുകളുടെ ലിസ്റ്റില്‍ മുംബൈ ഇന്ത്യന്‍സുമുണ്ട്. എന്നാല്‍ ആര്‍സിബിക്കെതിരായ മത്സരത്തിന് പിന്നാലെ ഹാര്‍ദ്ദിക് ഫോളോ ചെയ്യുന്ന അക്കൗണ്ടുകളുടെ ലിസ്റ്റില്‍ മുംബൈ ഇന്ത്യന്‍സുണ്ടായിരുന്നില്ല എന്ന് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Also Read: Sanju Samson: മലയാളികളെ എന്തിനാണ് എല്ലാവരും ജോലിക്കെടുക്കുന്നത്? സഞ്ജു സാംസൺ പറയുന്നു ആ രഹസ്യം
എന്നാൽ അബദ്ധത്തിൽ സംഭവിച്ചതാണോ അതോ തോൽവിയുടെ നിരാശയിൽ നിന്ന് ഉണ്ടായതാണോ എന്ന് വ്യക്തതയില്ല. മിനിറ്റുകൾക്കുള്ളിൽ തന്നെ ഹാർദിക് ടീമിനെ വീണ്ടും ഫോളോ ചെയ്തതോടെ സംഭവം ഒരു സാങ്കേതിക തകരാറാകാനും സാധ്യതയുണ്ടെന്ന് ആരാധകര്‍ സംശയിക്കുന്നു. ഈ വിഷയത്തിൽ ഹാർദിക്കോ മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്റോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അതുകൊണ്ട് ഇത് അഭ്യൂഹം മാത്രമായി തുടരുകയാണ്.
ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം
മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്കിനെതിരെ രൂക്ഷവിമര്‍ശനമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. ഓള്‍ റൗണ്ടറെന്ന നിലയിലും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. പരിക്ക് മൂലം കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഹാര്‍ദ്ദിക്കിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. ഈ മത്സരങ്ങളില്‍ സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിച്ചത്.
ഇതില്‍ ഒരു മത്സരത്തില്‍ മുംബൈ ജയിച്ചു. ആര്‍സിബിക്കെതിരായ മത്സരത്തില്‍ തോറ്റെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനുമായി. എന്നാല്‍ ഹാര്‍ദ്ദിക് നയിച്ച മത്സരങ്ങളില്‍ നിരാശജനകമായിരുന്നു മുംബൈയുടെ പ്രകടനം. ഹാര്‍ദ്ദിക് നയിച്ച ഒമ്പത് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് മുംബൈ ജയിച്ചത്. ഒരെണ്ണത്തില്‍ പോലും ‘മാച്ച് വിന്നിങ്’ പ്രകടനം പുറത്തെടുക്കാന്‍ ഹാര്‍ദ്ദിക്കിന് സാധിച്ചില്ല.
പ്രതീക്ഷകള്‍ അസ്തമിച്ചെങ്കിലും, ഇനിയുള്ള മൂന്ന് മത്സരങ്ങളിലും ജയിച്ച് തലയുയര്‍ത്തി മടങ്ങാനാകും മുംബൈയുടെ ശ്രമം. ഈ മത്സരങ്ങളില്‍ ഹാര്‍ദ്ദിക്ക് കളിക്കുമോയെന്ന് വ്യക്തമല്ല. അടുത്ത സീസണില്‍ ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്നാണ് ആരാധകരുടെ ആവശ്യം. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ടീം മാനേജ്‌മെന്റ് ഹാർദിക്കിന്റെ നേതൃത്വത്തിൽ ഇപ്പോഴും വിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. ടീമിന്റെ പരാജയത്തിന് കാരണം ഹാർദിക്കിന്റെ ക്യാപ്റ്റൻസിയല്ലെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.
English Summary
Fans on social media claimed that Hardik Pandya had unfollowed Mumbai Indians on Instagram after their IPL 2026 exit. He refollowed them minutes later, leading to intense speculation about a possible fallout. The captain faced a tough season with poor form and recurring fitness issues. Despite the rumors, reports suggest the team management still supports his leadership.