IPL 2026: അടിച്ച് തൂഫാനാക്കി വൈഭവ് സൂര്യവംശി; രാജസ്ഥാന് ‘റോയല്‍’ ജയം

RR Beat CSK by 8 Wickets: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ തകര്‍പ്പന്‍ ജയവുമായി രാജസ്ഥാന്‍ റോയല്‍സ്. 128 റണ്‍സ് വിജയലക്ഷ്യം 12.1 ഓവറില്‍ റോയല്‍സ് മറികടന്നു. തുടക്കം മുതല്‍ അടിച്ചുകളിക്കുകയായിരുന്നു വൈഭവ് സൂര്യവംശിയുടെ നയം. 17 പന്തില്‍ 52 റണ്‍സെടുത്താണ് വൈഭവ് മടങ്ങിയത്.

IPL 2026: അടിച്ച് തൂഫാനാക്കി വൈഭവ് സൂര്യവംശി; രാജസ്ഥാന് റോയല്‍ ജയം

Vaibhav Sooryavanshi

Updated On: 

30 Mar 2026 | 10:46 PM

ഗുവാഹത്തി: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 12.1 ഓവറില്‍ റോയല്‍സ് മറികടന്നു. സ്‌കോര്‍: ചെന്നൈ സൂപ്പര്‍ കിങ്‌സ് 19.4 ഓവറില്‍ 127, രാജസ്ഥാന്‍ റോയല്‍സ് 12.1 ഓവറില്‍ രണ്ട് വിക്കറ്റിന് 128.

മുന്നിലുള്ളത് ചെറിയ വിജയലക്ഷ്യമാണെങ്കിലും തുടക്കം മുതല്‍ അടിച്ചുകളിക്കുകയായിരുന്നു 14-കാരന്‍ വൈഭവ് സൂര്യവംശിയുടെ നയം. 17 പന്തില്‍ 52 റണ്‍സെടുത്താണ് വൈഭവ് മടങ്ങിയത്. അഞ്ച് സിക്‌സറും, നാലു ഫോറും വൈഭവ് നേടി. അന്‍ഷുല്‍ കാംബോജിന്റെ പന്തില്‍ സര്‍ഫറാസ് ഖാന് ക്യാച്ച് നല്‍കിയാണ് വൈഭവ് പുറത്തായത്.

വണ്‍ ഡൗണായെത്തിയ ധ്രുവ് ജൂറലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 9 പന്തില്‍ 18 റണ്‍സെടുത്ത ജൂറലിനെ പുറത്താക്കിയതും കാംബോജായിരുന്നു. മറുവശത്ത്, പതിവില്‍ നിന്നും വ്യത്യസ്തമായി കരുതലോടെയായിരുന്നു ഓപ്പണറായ യശ്വസി ജയ്‌സ്വാളിന്റെ ബാറ്റിങ്. ജയ്‌സ്വാള്‍ 36 പന്തില്‍ 38 റണ്‍സുമായും, ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 11 പന്തില്‍ 14 റണ്‍സുമായും പുറത്താകാതെ നിന്നു.

Also Read: IPL 2026: പിച്ച് ചതിച്ചു! സഞ്ജുവിന്റെ ചെന്നൈ അരങ്ങേറ്റം പാളി; സിഎസ്‌കെയ്ക്ക് കൂട്ടത്തകര്‍ച്ച

പേസ് ബൗളിങിന് അനുകൂലമായ ഗുവാഹത്തിയിലെ പിച്ചില്‍ ടോസ് നേടിയ റോയല്‍സ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 36 പന്തില്‍ 43 റണ്‍സെടുത്ത ജാമി ഒവര്‍ട്ടണ് മാത്രമാണ് ചെന്നൈ നിരയില്‍ പിടിച്ചുനില്‍ക്കാനായത്. ഓവര്‍ട്ടണെ കൂടാതെ സര്‍ഫറാസ് ഖാനും (12 പന്തില്‍ 17), കാര്‍ത്തിക് ശര്‍മയ്ക്കും (15 പന്തില്‍ 18) മാത്രമാണ് ചെന്നൈ നിരയില്‍ രണ്ടക്കം കടക്കാനായത്. സഞ്ജു സാംസണ്‍ (ഏഴു പന്തില്‍ 6) അടക്കമുള്ളവര്‍ നിരാശപ്പെടുത്തി.

Follow Us
സ്‌നേഹമുത്തം; മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ കാഴ്ചകള്‍
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അല്‍പം വിനോദം; ഗോലി കളിച്ച് പ്രതിപക്ഷ നേതാവ്‌
പുതുമുഖം പോലെ തോന്നുന്നു! ബാലചന്ദ്ര മേനോന്‍ പറയുന്നത് കേട്ടോ
മുഖ്യമന്ത്രിയും മാധ്യമ പ്രവർത്തകരും തമ്മിൽ എന്ത്?