AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IPL 2026: ടോസ് ആര്‍സിബിക്ക്, ബൗളിങ് തിരഞ്ഞെടുത്തു; പ്ലേയിങ് ഇലവന്‍ അറിയാം

IPL 2026 SRH vs RCB: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2026 സീസണിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ബാറ്റിങിന് അയച്ചു. നിലവിലെ ചാമ്പ്യന്‍മാരായ ആര്‍സിബി ആത്മവിശ്വാസത്തിലാണ്. ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയാണ് സണ്‍റൈസേഴ്‌സിന്റെ ലക്ഷ്യം. ഇഷാന്‍ കിഷന്‍ സണ്‍റൈസേഴ്‌സ് ക്യാപ്റ്റനായി കളിക്കുന്ന ആദ്യ മത്സരമാണിത്. ഇരുടീമുകളുടെയും പ്ലേയിങ് ഇലവന്‍ വിശദമായി അറിയാം.

IPL 2026: ടോസ് ആര്‍സിബിക്ക്, ബൗളിങ് തിരഞ്ഞെടുത്തു; പ്ലേയിങ് ഇലവന്‍ അറിയാം
രജത് പട്ടീദാർ, ഇഷാൻ കിഷൻImage Credit source: x.com/IPL
Jayadevan AM
Jayadevan AM | Updated On: 28 Mar 2026 | 07:21 PM

ബെംഗളൂരു: ഐപിഎല്‍ 2026 സീസണിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ നിലവിലെ ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഇഷാന്‍ കിഷന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായി അരങ്ങേറി. ടോസില്‍ ‘ഹെഡ്’ ആയിരുന്നു കിഷന്‍ വിളിച്ചത്. എന്നാല്‍ ‘ടെയില്‍’ ആണ് വീണത്. വിക്കറ്റ് എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ താത്പര്യപ്പെടുന്നുവെന്ന് ടോസ് വിജയിച്ച ആര്‍സിബി ക്യാപ്റ്റന്‍ രജത് പട്ടീദര്‍ പറഞ്ഞു.

ഒരുപാട് പോസിറ്റീവുകള്‍ നിറഞ്ഞതായിരുന്നു കഴിഞ്ഞ സീസണ്‍. വീണ്ടും ചാമ്പ്യന്മാരാകാൻ ആഗ്രഹിക്കുന്നു. മികച്ച സ്‌ക്വാഡാണ് തങ്ങള്‍ക്കുള്ളതെന്നും ആര്‍സിബി ക്യാപ്റ്റന്‍ പറഞ്ഞു. സീസണിലെ ആദ്യ മത്സരമായതിനാൽ ക്യാമ്പിലെ മാനസികാവസ്ഥ പോസിറ്റീവ് ആണെന്ന് സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഇഷാൻ കിഷൻ പറഞ്ഞു. ടോസ് നേടിയിരുന്നെങ്കില്‍ തങ്ങളും ബൗള്‍ ചെയ്യുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Also Read: RCB vs SRH: ജേക്കബ് ബെഥേലിനെ ഒഴിവാക്കാനാകുമോ ആര്‍സിബിക്ക്? ഹേസില്‍വുഡും, കമ്മിന്‍സും കളിക്കുമോ?

പ്ലേയിങ് ഇലവന്‍

ആര്‍സിബി: ഫിൽ സാൾട്ട്, വിരാട് കോലി, രജത് പട്ടീദര്‍, ജിതേഷ് ശർമ്മ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിംഗ്, ജേക്കബ് ഡഫി, സുയാഷ് ശർമ്മ.

ഇംപാക്ട് സബ്‌സ്: ദേവദത്ത് പടിക്കൽ, ജേക്കബ് ബെഥേൽ, റാസിഖ് സലാം, കനിഷ്ക് ചൗഹാൻ, വെങ്കിടേഷ് അയ്യര്‍.

സൺറൈസേഴ്സ്: അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസൻ, അനികേത് വർമ, നിതീഷ് കുമാർ റെഡ്ഡി, സലിൽ അറോറ, ഹർഷ് ദുബെ, ഹർഷൽ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്, ഇഷാൻ മലിംഗ.

ഇംപാക്ട് സബ്‌സ്: ശിവംഗ് കുമാർ, ലിയാം ലിവിംഗ്‌സ്റ്റൺ, ഡേവിഡ് പെയ്ൻ, രവിചന്ദ്രൻ സ്മരൻ, സാക്കിബ് ഹുസൈൻ.

Follow Us