Rajasthan Royals: രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നത് ജയ്‌സ്വാള്‍; പരാഗ് എവിടെ?

Rajasthan Royals New Captain : ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ശ്രദ്ധേയമായി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ അസാന്നിധ്യം. യശ്വസി ജയ്‌സ്വാളാണ് റോയല്‍സിനെ നയിക്കുന്നത്. പരിക്കേറ്റതാണ് റിയാന്‍ പരാഗിന് തിരിച്ചടിയായത്. ഡൽഹി ക്യാപിറ്റൽസിനെതിരായ കഴിഞ്ഞ മത്സരത്തിനിടെയാണ് റിയാന്‍ പരാഗിന് പരിക്കേറ്റത്.

Rajasthan Royals: രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നത് ജയ്‌സ്വാള്‍; പരാഗ് എവിടെ?

റിയാൻ പരാഗും യശസ്വി ജയ്‌സ്വാളും

Published: 

09 May 2026 | 09:25 PM

ജയ്പുര്‍, 9-5-2026: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ശ്രദ്ധേയമായി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ അസാന്നിധ്യം. പരാഗിന് പകരം യശ്വസി ജയ്‌സ്വാളാണ് റോയല്‍സിനെ നയിക്കുന്നത്. പരിക്കേറ്റതാണ് പരാഗിന് തിരിച്ചടിയായത്. ഡൽഹി ക്യാപിറ്റൽസിനെതിരായ കഴിഞ്ഞ മത്സരത്തിനിടെയാണ് പരാഗിന് പരിക്കേറ്റത്. തുടര്‍ന്ന് ഫീല്‍ഡ് ചെയ്യാന്‍ പരാഗിന് സാധിച്ചിരുന്നില്ല. പരാഗിന്റെ അസാന്നിധ്യത്തില്‍ ഈ മത്സരത്തിലും ജയ്‌സ്വാള്‍ റോയല്‍സിനെ നയിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ മത്സരത്തിലാണ് ഇതാദ്യമായി മുഴുവന്‍ സമയവും റോയല്‍സിനെ ജയ്‌സ്വാള്‍ നയിക്കുന്നത്. പരാഗ് ഉടൻ തിരിച്ചെത്തുമെന്ന് ടോസ് സമയത്ത് ജയ്‌സ്വാള്‍ പറഞ്ഞു.

ടോസ് നേടിയ ജയ്‌സ്വാള്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഷിമ്രോണ്‍ ഹെറ്റ്‌മെയറും, യാഷ് രാജ് പുഞ്ചയും തിരികെയെത്തി. ടോസ് നേടിയിരുന്നെങ്കില്‍ ബൗളിങ് തിരഞ്ഞെടുക്കുമായിരുന്നുവെന്ന് ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും പറഞ്ഞു. ഗുജറാത്ത് പ്ലേയിങ് ഇലവനില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. മാനവ് സുതാറിന് പകരം പ്രസീദ് കൃഷ്ണ തിരിച്ചെത്തി.

പ്ലേയിങ് ഇലവന്‍

ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ട്‌ലർ, നിഷാന്ത് സിന്ധു, വാഷിംഗ്ടൺ സുന്ദർ, ജേസൺ ഹോൾഡർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, അർഷാദ് ഖാൻ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്.

ഇംപാക്ട് പ്ലെയർ ഓപ്ഷനുകൾ: പ്രസിദ് കൃഷ്ണ, ഗ്ലെൻ ഫിലിപ്സ്, അനുജ് റാവത്ത്, ആർ. സായ് കിഷോർ, കുമാർ കുശാഗ്ര.

Also Read: Yashasvi Jaiswal: ആ സമയത്ത് എവിടെ പോയി? ജയ്‌സ്വാളിന് കുരുക്ക്; ഉത്തേജക പരിശോധനയില്‍ വീഴ്ച

രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, ഡോണോവൻ ഫെരേര, രവീന്ദ്ര ജഡേജ, ശുഭം ദുബെ, ദസുൻ ഷനക, ജോഫ്ര ആർച്ചർ, തുഷാർ ദേശ്പാണ്ഡെ, ബ്രിജേഷ് ശർമ, യാഷ് രാജ് പുഞ്ച.

ഇംപാക്ട് പ്ലെയർ ഓപ്ഷനുകൾ: വൈഭവ് സൂര്യവംശി, ആദം മിൽനെ, രവി സിംഗ്, രവി ബിഷ്‌നോയ്, സുശാന്ത് മിശ്ര.

ജോഫ്ര ആര്‍ച്ചറിന് നാണക്കേട്‌

ഗുജറാത്തിനെതിരായ മത്സരത്തില്‍ രാജസ്ഥാന്റെ ജോഫ്ര ആര്‍ച്ചര്‍ പുറത്തെടുത്തത് മോശം പ്രകടനം. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഈ സീസണില്‍ ഇതുവരെ മികച്ച പ്രകടനം കാഴ്ചവച്ച ആർച്ചർ ആദ്യ ഓവറിൽ 17 റൺസ് വഴങ്ങി. നാല് വൈഡുകളും ഒരു നോ ബോളും ഉള്‍പ്പെടെ 11 പന്തുകളാണ് ആ ഓവറില്‍ ആര്‍ച്ചര്‍ ആകെ എറിഞ്ഞത്. ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും വലിയ നോ ബോളുകളിൽ ഒന്നായിരുന്നു ആർച്ചർ എറിഞ്ഞത്.

നോ ബോൾ എറിഞ്ഞ ശേഷം, ആർച്ചർ മൂന്ന് വൈഡ് ബോളുകൾ എറിഞ്ഞു. അതിലൊന്ന് ലെഗ് സൈഡിൽ നിന്ന് ബൗണ്ടറിയിലേക്ക് പോയി. ഒടുവിൽ തന്റെ 11-ാം പന്തിൽ 17 റൺസ് വഴങ്ങി ആ ഓവർ പൂർത്തിയാക്കി. ഇതോടെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഓവർ എറിഞ്ഞതിന്റെ റെക്കോർഡ് ആർച്ചർ സ്വന്തമാക്കി. അർഷ്ദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ, ഷാർദുൽ താക്കൂർ, സന്ദീപ് ശർമ്മ, തുഷാർ ദേശ്പാണ്ഡെ, മുഹമ്മദ് സിറാജ് എന്നിവരോടൊപ്പമാണ് ആര്‍ച്ചര്‍ ഈ റെക്കോഡ് പങ്കിടുന്നത്.

English Summary

Riyan Parag is missing the match against Gujarat Titans due to an injury. Yashasvi Jaiswal is captaining the Rajasthan Royals in Parag’s absence. Parag sustained the injury during the previous game against Delhi Capitals. Jaiswal mentioned at the toss that Parag is expected to return soon.

Follow Us
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്