AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

IPL 2026 : ചെന്നൈയെ തോൽപ്പിച്ചതിന് പിന്നാലെ അയ്യർക്കും പഞ്ചാബിനും എട്ടിൻ്റെ പണി കിട്ടി; ഒരു കോടിയോളം നഷ്ടമാകും

IPL 2025 Shreyas Iyer Penalty : ചെന്നൈ സുപ്പർ കിങ്സിനെതിരെയുള്ള മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിനെ തുടർന്നാണ് ഐപിഎൽ ശ്രെയസ് അയ്യർക്കും പഞ്ചാബ് കിങ്സിനെതിരെയും നടപടിയെടുത്തിരിക്കുന്നത്. തുടർച്ചയായി രണ്ട് മത്സരങ്ങളിൽ ഈ പിഴവ് ആവർത്തിച്ചതോടെയാണ് ടീമിനെതിരെ ഐപിഎൽ പിഴ നടപടിയെടുത്തത്.

IPL 2026 : ചെന്നൈയെ തോൽപ്പിച്ചതിന് പിന്നാലെ അയ്യർക്കും പഞ്ചാബിനും എട്ടിൻ്റെ പണി കിട്ടി; ഒരു കോടിയോളം നഷ്ടമാകും
Shreyas Iyer, Marcus StoinisImage Credit source: PTI
Jenish Thomas
Jenish Thomas | Updated On: 27 Apr 2026 | 01:17 PM

ചെന്നൈ സൂപ്പർ കിങ്സിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കിയതിന് പിന്നാലെ ശ്രെയസ് അയ്യർക്കും (Shreyas Iyer) പഞ്ചാബ് കിങ്സിനുമെതിരെ നടപടിയുമായി ഐപിഎൽ. ചെന്നൈക്കെതിരെയുള്ള കുറഞ്ഞ ഓവർ നിരക്കിനെ തുടർന്നാണ് ഐപിഎൽ പിഴ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. തുടർച്ചയായ രണ്ടാം മത്സരത്തിലും കുറഞ്ഞ ഓവർ നിരക്കുണ്ടായതോടെ കടുത്ത നടപടിയാണ് ഇത്തവണ പഞ്ചാബിനും ക്യാപ്റ്റൻ അയ്യർക്കുമെതിരെ എടുത്തിരിക്കുന്നത്. ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള പഞ്ചാബിൻ്റെ ആദ്യ മത്സരത്തിലും കുറഞ്ഞ ഓവർ നിരക്കിൽ പന്തെറിഞ്ഞപ്പോൾ ഐപിഎൽ ക്യാപ്റ്റൻ അയ്യർക്കെതിരെ 12 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.

പെരുമാറ്റ ചട്ടം ലംഘിച്ചു

ഐപിഎൽ പെരുമാറ്റ ചട്ടം ആർട്ടിക്കിൾ 2.22 ലംഘിച്ചു എന്ന കണ്ടെത്തിയതിന് തുടർന്നാണ് കടുത്ത പിഴ നടപടി എടുത്തിരിക്കുന്നതെന്ന് ഐപിഎൽ ഗവേർണിങ് കൗൺസിൽ വ്യക്തമാക്കിയിരിക്കുന്നത്. ശ്രെയസ് അയ്യർക്ക് 24 ലക്ഷം രൂപയാണ് പിഴ ഏർപ്പെടുത്തിയിരിക്കുന്നത്. ബാക്കി ഇംപാക്ട പ്ലേയർ അടക്കമുള്ള ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള പഞ്ചാബ് കിങ്സിൻ്റെ പ്ലേയിങ് ഇലവനിലെ താരങ്ങൾ ആറ് ലക്ഷം രൂപയോ അല്ലെങ്കിൽ മാച്ച് ഫീയുടെ 25 ശതമാനമോ പിഴയായി ഒടുക്കണം.

ALSO READ : Sanju Samson: സഞ്ജുവിന്റെ തിളക്കം നഷ്ടപ്പെട്ടോ? രാശിഫലം അനുകൂലമല്ല

ചെന്നൈയെ തകർത്ത് പഞ്ചാബ്

അതേസമയം മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് കിങ്സ് ചെന്നൈയെ തോൽപ്പിച്ചത്. ചെപ്പോക്കിലേക്ക് ആദ്യമായി എത്തിയ മലയാളി സഞ്ജു സാംസണിന് രണ്ടക്കം പോലും സ്കോർ ബോർഡിലേക്ക് സമ്മാനിക്കാനായില്ല. സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെയും സഞ്ജു നിറം മങ്ങിയ പ്രകടനമാണ് പുറത്തെടുത്തിരുന്നത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ യുവതാരം ആയുഷ് മഹത്രയുടെ ബാറ്റിങ് മികവിലാണ് പഞ്ചാബിനെതിരെ 210 റൺസ് വിജയലക്ഷ്യം ഉയർത്തിയത്.

അതേസമയം ക്യാപ്റ്റൻ അയ്യരുടെ അർധ സെഞ്ചുറിയുടെ മികവിൽ പഞ്ചാബ് അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ പഞ്ചാബ് ഐപിഎൽ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. തിങ്കളാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ അവരുടെ തട്ടകമായി ഈഡൻ ഗാർഡനിൽ വെച്ചാണ് പഞ്ചാബിൻ്റെ അടുത്ത മത്സരം.

Follow Us