AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Sanju Samson: സഞ്ജുവിന്റെ തിളക്കം നഷ്ടപ്പെട്ടോ? രാശിഫലം അനുകൂലമല്ല

Will Sanju Samson Succeed at CSK in IPL 2026: കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളത്തിലിറങ്ങിയ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കുപ്പായമണിഞ്ഞ് ഇറങ്ങിയപ്പോള്‍ ആരാധകരുടെ പ്രതീക്ഷ ഇരട്ടിയായിരുന്നു. ലോകകപ്പില്‍ സംഭവിച്ചത് പോലൊരു മിന്നും പ്രകടനം സഞ്ജുവിന് കാഴ്ചവെക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് അവര്‍.

Sanju Samson: സഞ്ജുവിന്റെ തിളക്കം നഷ്ടപ്പെട്ടോ? രാശിഫലം അനുകൂലമല്ല
സഞ്ജു സാംസണ്‍Image Credit source: PTI
Shiji M K
Shiji M K | Edited By: Jenish Thomas | Updated On: 27 Apr 2026 | 01:18 PM

ഐപിഎല്ലിന്റെ തുടക്കം മുതല്‍ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് വളരാന്‍ സാധിക്കാതെ പോയ താരങ്ങളില്‍ ഒരാളാണ് സഞ്ജു സാംസണ്‍ (Sanju Samson). ഐപിഎല്ലിന്റെ രണ്ടാം മത്സരത്തിലും സഞ്ജുവിന് നിരാശ മാത്രം ഫലം. ചെപ്പോക്കില്‍ വെച്ച് നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്-പഞ്ചാബ് കിങ്‌സ് (Chennai Super Kings vs Punjab Kings) മത്സരത്തില്‍ ഏഴ് പന്തില്‍ ഏഴ് റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്.

കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളത്തിലിറങ്ങിയ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കുപ്പായമണിഞ്ഞ് ഇറങ്ങിയപ്പോള്‍ ആരാധകരുടെ പ്രതീക്ഷ ഇരട്ടിയായിരുന്നു. ലോകകപ്പില്‍ സംഭവിച്ചത് പോലൊരു മിന്നും പ്രകടനം സഞ്ജുവിന് കാഴ്ചവെക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് അവര്‍.

ചെന്നൈയില്‍ സഞ്ജു തിളങ്ങില്ലേ?

1994ന് നവംബര്‍ 11 വെള്ളിയാഴ്ചയാണ് സഞ്ജു സാംസണിന്റെ ജനനം. അദ്ദേഹത്തിന്റെ ജനന സമയവും മറ്റും പ്രകാരം നിലവിലെ രാശിഫലം എന്താണെന്ന് നോക്കാം. ജനന തീയ്യതി വെച്ച് നോക്കിയാൽ കുംഭം രാശിയിലാണ് സഞ്ജുവിൻ്റെ ജനനം. ഇതുകൊണ്ട് തന്നെ വളരെ പ്രായോഗികമായി ചിന്തിക്കുന്ന സഞ്ജു ഉയര്‍ന്ന കാര്യശേഷി പ്രകടിപ്പിക്കുകയും ചെയ്യുന്നു. വൃത്തിയും ചിട്ടയും എല്ലാ കാര്യത്തിലും സഞ്ജു ആഗ്രഹിക്കുന്നു. എന്നാല്‍ ചെറിയ കാര്യങ്ങളില്‍ പലപ്പോഴും അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അദ്ദേഹത്തിന് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയേക്കാം. ഇവർ പുരോഗമന ചിന്താഗതിക്കാരും സുഹൃത്തുക്കളോട് ആത്മാർതഥ പുലർത്തുന്നവരുമായിരിക്കും. പരിശ്രമശാലികളായ കുംഭരാശിക്കാരുടെ വളർച്ച വളരെ പെട്ടെന്നായിരിക്കും.

മറ്റുള്ളവരെ സഹായിക്കാനുള്ള വലിയ മനസും സഞ്ജുവിനുണ്ട്. കഴിവുണ്ടെങ്കിലും മികച്ച തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തിന് പലപ്പോഴും സാധിക്കുന്നില്ല. ഇക്കാര്യത്തെ തുടര്‍ന്ന് അദ്ദേഹത്തേക്കാള്‍ അവസരം കുറഞ്ഞ ആളുകള്‍ക്ക് അവസരം ലഭിക്കുന്നതിന് വഴിയൊരുക്കുന്നു. വിജയം നേടിയെടുക്കണമെന്ന അതിയായ ആഗ്രഹമാണ് സഞ്ജുവിനെ മുന്നോട്ട് നയിക്കുന്നത്.

Also Read: Sanju Samson: പഞ്ചാബിനെതിരെയും രക്ഷയില്ല; രണ്ടക്കം കാണാനാകാതെ സഞ്ജു പുറത്ത്‌

ജീവിതത്തില്‍ അമിതമായ ഉത്കണ്ഠ നേരിടുന്ന ഒരാള്‍ കൂടിയാണ് അദ്ദേഹം. ജീവിതത്തില്‍ മോശമായി കാര്യങ്ങള്‍ സംഭവിക്കുമെന്ന ഭയമുണ്ട്. അതിനാല്‍ ജീവിതത്തില്‍ നിരാശകള്‍ നേരിടേണ്ടതായി വന്നേക്കാം. ചില കാര്യങ്ങളില്‍ അലസതയുണ്ടാകാനും സാധ്യതയുണ്ടെന്ന് സീന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരാകരണം: ജന്മനക്ഷത്രം കണക്കാക്കിയുള്ള പ്രവചനമാണിത്, ഇവക്ക് ആധികരികത ടീവി-9 മലയാളം ഉറപ്പാക്കുന്നില്ല.

Follow Us