IPL 2026 : കെകെആറിൻ്റെ പ്ലേഓഫ് സാധ്യതയ്ക്ക് തിരിച്ചടി? ടീമിലെ മാന്ത്രിക സ്പിന്നർക്ക് പരിക്ക്

Varun Chakaravarthy Injury Updates : കഴിഞ്ഞ വെള്ളിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിനിടെയാണ് വരുൺ ചക്രവർത്തിക്ക് പരിക്കേറ്റത്. തുടർന്നാണ് താരത്തെ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പ്ലേയിങ് ഇലവനിൽ നിന്നും മാറ്റി നിർത്തിയത്. പരിക്ക് സംബന്ധിച്ചുള്ള മറ്റ് വിവരങ്ങൾ ഒന്നും കെകെആർ ഇതുവരെ നൽകിട്ടില്ല.

IPL 2026 : കെകെആറിൻ്റെ പ്ലേഓഫ് സാധ്യതയ്ക്ക് തിരിച്ചടി? ടീമിലെ മാന്ത്രിക സ്പിന്നർക്ക് പരിക്ക്

Varun Chakaravarthy, Ajinkya Rahane

Published: 

13 May 2026 | 11:42 PM

പ്ലേഓഫിലേക്ക് നേരിയ സാധ്യത മാത്രമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിലനിൽക്കുന്നത്. കഴിഞ്ഞ നാല് മത്സരങ്ങൾ നിന്നും തുടർച്ചയായി ജയം നേടി കെകെആർ തങ്ങളുടെ പ്ലേഓഫ് പ്രവേശനത്തിനുള്ള നേരിയ സാധ്യത നിലനിർത്തുന്നുണ്ട്. എന്നാൽ ആ സാധ്യതയ്ക്ക് കനത്ത തിരിച്ചടിയാണ് ഇപ്പോൾ ടീം നേരിടാൻ പോകുന്നത്. ടീമിലെ പ്രധാന സ്പിന്നറായ വരുൺ ചക്രവർത്തിക്ക് പരിക്കേറ്റ വാർത്ത കെകെആർ ക്യാമ്പിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പരിക്കേറ്റ താരത്തെ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരിവിനെതിരെയുള്ള മത്സരത്തിലെ പ്ലേയിങ് ഇലവനിൽ നിന്നും ഒഴിവാക്കി.

പരിക്കേറ്റത്  കഴിഞ്ഞ മത്സരത്തിനിടെ

മെയ് എട്ടാം തീയതി വെള്ളിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിലാണ് കെകെആറിൻ്റെ മാന്ത്രിക സ്പിന്നറിന് പരിക്കേൽക്കുന്നത്. ഇന്ന് ആർസിബിക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി റായിപൂരിൽ വെച്ച് നടന്ന പരിശീലനത്തിൽ വരുൺ ചക്രവർത്തി മുടന്തുന്നത് എല്ലാവരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. തുടർന്ന് നടന്ന ടോസിന് ശേഷം വരുൺ ചക്രവർത്തി പ്ലേയിങ് ഇലവനിൽ ഉണ്ടാകില്ലയെന്ന് കെകെആർ നായകൻ അജിങ്ക്യ രഹാനെ അറിയിച്ചു. വരുൺ ചക്രവർത്തിക്ക് പകരം അൺക്യാപ്ഡ് പേസ് താരം സൗരഭ് ദൂബെയാണ് കെകെആറിൻ്റെ പ്ലേയിങ് ഇലവനിൽ ഇടം നേടിയത്.

ALSO READ : Vaibhav Sooryavanshi: വൈഭവ് സൂര്യവംശിക്ക് തിരിച്ചടിയാകുന്നത് ഐപിഎല്ലിലെ ആ നിയമം; നിരീക്ഷണവുമായി മുന്‍ താരം

കെകെആറിൻ്റെ തിരിച്ചുവരവ്

സീസണിൻ്റെ തുടക്കത്തിൽ കാര്യമായ പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതിരുന്ന ചക്രവർത്തി, കഴിഞ്ഞ മത്സരങ്ങളിൽ മികവ് പുലർത്തിയിരുന്നു. ഇത് കെകെആറിൻ്റെ ബോളിങ് ആക്രമണത്തിന് കൂടുതൽ മൂർച്ചയേറ്റാൻ സാധിച്ചിട്ടുണ്ട്. മധ്യഓവറുകളുൽ വിക്കറ്റുകൾ വീഴ്ത്തി കെകെആറിന് വിജയം സമ്മാനിക്കുന്നതിൽ നിർണായക പങ്ക് വരുൺ ചക്രവർത്തിക്കുണ്ട്. ആദ്യത്തെ ആറ് മത്സരങ്ങളിൽ അഞ്ചിലും തോറ്റിട്ടും കെകെആറിന് പ്ലേഓഫ് സാധ്യത നിലനിൽക്കുന്നത് കഴിഞ്ഞ നാല് മത്സരങ്ങളിൽ നേടിയ മികച്ച വിജയത്തിൻ്റെ പിൻബലത്തിലാണ്. അതേസമയം ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടിയ ആർസിബി കെകെആറിനെ ബാറ്റിങ്ങിനയിക്കുകയായിരുന്നു. മഴയെ തുടർന്ന് ഒരു മണിക്കൂറിലേറെ വൈകിയാണ് മത്സരം ആരംഭിച്ചത്.

കെകെആറിൻ്റെ പ്ലേഓഫ് സാധ്യത

ഇന്ന് ആർസിബിക്കെതിരെ നടക്കുന്ന മത്സരം ഉൾപ്പെടെ നാല് മത്സരങ്ങളിൽ ജയിച്ചാൽ മാത്രമെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് പ്ലേഓഫിലേക്ക് പ്രവേശിക്കാൻ സാധിക്കൂ. കൂടാതെ മറ്റ് ടീമുകളുടെ പ്രകടനവും കെകെആറിൻ്റെ പ്ലേഓഫ് സാധ്യത നിർണയിക്കുക. ഇനി 13 പോയിൻ്റെ മാത്രം നേടിയാലും, മറ്റ് ടീമുകളുടെ പ്രകടനത്തിന് അനുസരിച്ച് കൊൽക്കത്തയ്ക്ക് പ്ലോഫിലേക്ക് എത്താൻ സാധിക്കും. ഇന്നത്തെ മത്സരത്തിന് ശേഷം വരാനുള്ള മൂന്ന് മത്സരങ്ങളും ഈഡൻ ഗാർഡനിൽ വെച്ച് നടക്കുന്നതിനാൽ കെകെആറിന് അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയേറെയാണ്.

 English Summary

Indian mystery Varun Chakravarthy Ruled out from RCB Match Due Injury. Instead of Varun Debutant pacer Suarbh Dubey got chance in Kolkata Knight Riders Playing XI

Follow Us
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്