IPL 2026 : പിഎസ്എൽ വേണ്ട ഐപിഎൽ മതി! മുസ്താഫിസൂർ റഹ്മാന് പകരം സിംബാബ്വെ താരം കെകെആർ പാളയത്തിൽ

Blessing Muzarabani Kolkata Knight Riders IPL 2026 : സിംബാബ്വെ പേസർ ബ്ലെസിങ് മുസറാബാനിയാണ് കെകെആറിലേക്കെത്തുന്നത്. ഈ കഴിഞ്ഞ ടി20 ലോകകപ്പിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനം സിംബാബ്വെയ്ൻ താരത്തിനായിരുന്നു.

IPL 2026 : പിഎസ്എൽ വേണ്ട ഐപിഎൽ മതി! മുസ്താഫിസൂർ റഹ്മാന് പകരം സിംബാബ്വെ താരം കെകെആർ പാളയത്തിൽ

Blessings Muzarabani

Published: 

13 Mar 2026 | 10:09 PM

വിവാദങ്ങൾക്കെല്ലാം ഒടുവിൽ ബംഗ്ലാദേശ് താരം മുസ്താഫിസൂർ റഹ്മാൻ്റെ പകരക്കാരനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കണ്ടെത്തി. സിംബാബ്വെ പേസർ താരം ബ്ലെസിങ് മുസറാബിനിയെയാണ് കെകെആർ തങ്ങളുടെ പാളയത്തിലേക്കെത്തിച്ചിരിക്കുന്നത്. ഐപിഎല്ലിൻ്റെ പുതിയ സീസൺ ആരംഭിക്കാൻ രണ്ട് ആഴ്ച മാത്രം ബാക്കി നിൽക്കവെയാണ് കൊൽക്കത്ത തങ്ങളുടെ ടീമിൽ നിർണായക മാറ്റം വരുത്തിയിരിക്കുന്നത്. പാകിസ്താൻ സൂപ്പർ ലീഗ് ഉപേക്ഷിച്ചാണ് സിംബാബ്വെ താരം ഐപിഎല്ലിലേക്കെത്തുന്നത്.

6.8 അടി നീളമുള്ള സിംബാബ്വെയ്ൻ പേസർ ഈ കഴിഞ്ഞ ലോകകപ്പിൽ വലിയ ശ്രദ്ധ നേടിയെടുത്തിരുന്നു. മൈറ്റി ഓസ്ട്രേലിയയെ വരെ വിറപ്പിച്ച് ടൂർണമെൻ്റിൽ 13 വിക്കറ്റുകളാണ് നേടിയത്. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ താരം രണ്ടാം സ്ഥാനത്താണ്. മികച്ച ബൗൺസറുകൾ എറിഞ്ഞ് എതിരാളികളിൽ സമ്മർദ്ദം സൃഷ്ടിക്കാൻ സാധിക്കുന്ന താരമാണ് മുസറബാനി.

നിലവിൽ കെകെആറിൻ്റെ പേസ് നിര പരിക്കിൻ്റെ ഭീഷിണിയിലാണ്. മതീഷ പതിരണയ്ക്കും ഇന്ത്യൻ താരം ഹർഷിത് റാണയ്ക്കും പരിക്കിനെ തുടർന്ന് സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമായേക്കും. ഈ പ്രതിസന്ധിക്ക് ഒരു താൽക്കാലിക ആശ്വാസം പോലെ ബാക്ക്അപ്പ് പോലെയാണ് സിംബാബ്വയ്ൻ പേസറെ കെകെആർ മാനേജ്മെൻ്റ് തങ്ങളുടെ പാളയത്തിലേക്കെത്തിച്ചിരിക്കുന്നത്. അതേസമയം പിഎസ്എല്ലിൽ ഇസ്ലാമാബാദ് യുണൈറ്റഡ് വിട്ടാണ് കെകെആറിലേക്ക് സിംബാബ്വെ താരമെത്തുന്നത്.

ALSO READ : IPL 2026 Schedule: ഐപിഎൽ ഷെഡ്യൂൾ എത്തി, ആദ്യ മത്സരം 28-ന്

പിഎസ്എൽ ഉപേക്ഷിച്ച് ഐപിഎല്ലിൻ്റെ ഭാഗമാകുന്ന രണ്ടാമത്തെ താരവും കൂടിയാണ് മുസറാബാനി. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കൻ താരം കോർബിൻ ബോഷ് സമാനമായി പിഎസ്എൽ വിട്ട് ഐപിഎല്ലിൻ്റെ ഭാഗമായിരുന്നു. വൻ തുകയ്ക്ക് പെഷവാർ സാൽമി സ്വന്തമാക്കിയ താരം മുംബൈ ഇന്ത്യൻസ് ഓഫർ ലഭിച്ചപ്പോൾ ഐപിഎല്ലിലേക്ക് ചേക്കേറി. തുടർന്ന് പിഎസ്ആർ ദക്ഷിണാഫ്രിക്കൻ താരത്തിന് ഒരു വർഷം വിലക്കേർപ്പെടുത്തിയുരുന്നു. സിംബാബ്വെ താരം പിഎസ്എൽ ഉപേക്ഷിച്ചതിന് സമാനമായ നടപടി ഉടൻ ഉണ്ടായേക്കും.

9.2 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ബംഗ്ലാദേശ് ഇടം കൈയ്യൻ പേസർ മുസ്താഫിസൂർ റഹ്മാൻ പകരമാണ് മുസറാബാനിയെ കെകെആർ ഐപിഎല്ലിലേക്കെത്തിച്ചിരിക്കുന്നത്. ബംഗ്ലാദേശിലെ ആഭ്യന്തര കലാപവും തുടർന്നുണ്ടായ വിവാദങ്ങളുമാണ് കെകെആറിന് റഹ്മാൻ ടീമിൽ നിന്നും ഒഴിവാക്കേണ്ട സ്ഥിതി വന്നത്. കെകെആറിൽ നിന്നും പുറത്തായ താരം പിന്നീട് പിഎസ്എല്ലിൽ ലാഹോർ ക്വാലണ്ടേഴ്സിൽ ചേർന്നു. ഐപിഎല്ലിന് രണ്ട് ദിവസം മുമ്പ് മാർച്ച് 26-ാം തീയതിയാണ് പിഎസ്എല്ലിന് തുടക്കമാകുക.

Loading...
Unable to load recommendations.
Follow Us
യുപിഐ ഇടപാടിലെ മാറ്റം സ്വര്‍ണവില കൂട്ടുമോ? അറിയാം
താരൻ അകറ്റാൻ ചെയ്യാവുന്ന 6 കാര്യങ്ങൾ
വില 8.23 ​​ലക്ഷം! പുതിയ കവാസാക്കി വൾക്കൻ എസ്
തണ്ണിമത്തൻ മധുരമുള്ളതാണോ? കണ്ടുപിടിക്കാൻ വഴിയുണ്ട്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു