IPL Auction 2025: സഞ്ജുവിന് പകരം ആര്?; ഐപിഎൽ താരലേലത്തിൽ രാജസ്ഥാൻ റോയൽസിൻ്റെ ലക്ഷ്യം ഇവർ

Rajasthan Royals Potential Targets In The Auction: രാജസ്ഥാൻ റോയൽസിന് ബൗളിംഗ് വിഭാഗത്തിലാണ് ഓപ്ഷനുകൾ വേണ്ടത്. ടീമിൻ്റെ റഡാറിൽ ചില താരങ്ങളുണ്ട്.

IPL Auction 2025: സഞ്ജുവിന് പകരം ആര്?; ഐപിഎൽ താരലേലത്തിൽ രാജസ്ഥാൻ റോയൽസിൻ്റെ ലക്ഷ്യം ഇവർ

സഞ്ജു സാംസൺ

Updated On: 

12 Dec 2025 10:43 AM

16 കോടി രൂപയാണ് രാജസ്ഥാൻ റോയൽസിൻ്റെ പഴ്സിൽ ബാക്കിയുള്ളത്. സ്പിൻ ഡിപ്പാർട്ട്മെൻ്റും പേസ് ബൗളിംഗ് ബാക്കപ്പുകളും വേണം. ബാറ്റിംഗ് ഓർഡർ ഏറെക്കുറെ സെറ്റാണ്, ശക്തവുമാണ്. നല്ലൊരു ബൗളിംഗ് നിരയെക്കൂടി കണ്ടെത്താനായാൽ രാജസ്ഥാൻ റോയൽസിൻ്റെ വരുന്ന സീസൺ മികച്ചതാവും.

കുമാർ കാർത്തികേയ, വനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ എന്നീ മൂന്ന് പ്രധാന സ്പിന്നർമാരെയും രാജസ്ഥാൻ റിലീസ് ചെയ്തിരുന്നു. നിലവിൽ രവീന്ദ്ര ജഡേജ മാത്രമാണ് ടീമിലെ സ്പിൻ ഓപ്ഷൻ. രവി ബിഷ്ണോയ്, രാഹുൽ ചഹാർ, ജലജ് സക്സേന, തനുഷ് കോട്ടിയൻ തുടങ്ങിയ താരങ്ങളിൽ നിന്ന് രാജസ്ഥാന് മറ്റൊരു സ്പിന്നറെ കണ്ടെത്തണം. 7-8 കോടി രൂപ വരെ ഇവർക്കായി മുടക്കാൻ മാനേജ്മെൻ്റ് തയ്യാറായേക്കും. വിഗ്നേഷ് പുത്തൂർ, കുമാർ കാർത്തികേയ, വിക്കി ഓസ്‌വാൾ തുടങ്ങിയ താരങ്ങളിൽ നിന്ന് ബാക്കപ്പ് ഓപ്ഷനുകൾ കണ്ടെത്താം.

Also Read: U19 Asia Cup 2025: ഏഷ്യാ കപ്പ് ‘പിള്ളേരുകളി’ ഇന്ന് തുടങ്ങുന്നു; വൈഭവ് സൂര്യവൻശിയും സംഘവും ആദ്യ കളി യുഎഇയെ നേരിടും

പേസ് വിഭാഗത്തിൽ ജോഫ്ര ആർച്ചർ, സന്ദീപ് ശർമ്മ എന്നീ പ്രധാന താരങ്ങളുണ്ട്. നാന്ദ്രെ ബർഗർ, തുഷാർ ദേശ്പാണ്ഡെ, യുദ്ധ്‌വീർ സിംഗ്, ക്വെന മഫാക്ക എന്നിങ്ങനെ ബാക്കപ്പ് ഓപ്ഷനുകളുമുണ്ട്. ഈദൻ ആപ്പിൾ ടോം, ആഖിബ് നബി, മുസ്തഫിസുർ റഹ്മാൻ തുടങ്ങിയവരിൽ നിന്ന് ചില താരങ്ങളെ ടീമിനെത്തിക്കാനാവും മാനേജ്മെൻ്റിൻ്റെ ശ്രമം.

യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവൻശി എന്നിവർ ഓപ്പണറാവുമ്പോൾ ലുവാൻ ദ്രെ പ്രിട്ടോറിയസ് ആവും ബാക്കപ്പ്. റിയാൻ പരാഗ്, സാം കറൻ, ധ്രുവ് ജുറേൽ, ഷിംറോൺ ഹെട്മെയർ, രവീന്ദ്ര ജഡേജ എന്നിങ്ങനെ നീളുന്ന ബാറ്റിംഗ് നിരയിൽ മധ്യനിര ബാക്കപ്പ് ഓപ്ഷനുകൾ ആവശ്യമാണ്. സൽമാൻ നിസാർ, മായങ്ക് അഗർവാൾ, അഭിനവ് മനോഹർ, സുയാഷ് പ്രഭുദേശായ് തുടങ്ങിയ ഓപ്ഷനുകൾ രാജസ്ഥാനുണ്ട്.

 

പ്രമേഹമുള്ളവർക്ക് ശർക്കര കഴിക്കാമോ?
ആസ്ത്മ ഉള്ളവർ ആണോ എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
പാചകം ചെയ്യേണ്ടത് കിഴക്ക് ദിശ നോക്കിയോ?
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം