ചെ​ന്നൈ സൂപ്പർ കിങ്സ് ഇക്കുറി രണ്ടും കൽപ്പിച്ച് തന്നെ! 15 വർഷം ​ഒപ്പമുണ്ടായിരുന്ന താരം പുറത്ത്

Michael Hussey bids farewell to CSK: ബാറ്റിങ്, ബോളിങ് കോച്ചുമാർക്കും മുഖ്യ കോച്ചിനും പിന്നാലെ സിഎസ്കെ ഫീൽഡിംഗ് പരിശീലകൻ ജെയിംസ് ഫോസ്റ്ററിന്റെ സ്ഥാനവും തുലാസിലാണ്, ഫീൽഡിങ് കോച്ച് സ്ഥാനത്തും അ‌ധികം ​വൈകാതെ അ‌ഴിച്ചുപണി ഉണ്ടാകും എന്നാണ് റിപ്പോർട്ട്. സഹീറിനെ മുഖ്യ പരിശീലകനായി നിയമിച്ചതിന് പുറകേ, മുൻ CSK പേസർ മോഹിത് ശർമ്മയെ ടീമിന്റെ ബൗളിംഗ് പരിശീലകനായും നിയമിച്ചിരുന്നു.

ചെ​ന്നൈ സൂപ്പർ കിങ്സ് ഇക്കുറി രണ്ടും കൽപ്പിച്ച് തന്നെ! 15 വർഷം ​ഒപ്പമുണ്ടായിരുന്ന താരം പുറത്ത്

Michael Hussey Bids Farewell To Csk

Published: 

10 Oct 2026 | 06:59 PM

ചെ​ന്നൈ സൂപ്പർ കിങ്സ് അ‌ടുത്ത ഐപിഎല്ലിനായി നടത്തുന്നത് വമ്പൻ അ‌ഴിച്ചുപണികൾ. കഴിഞ്ഞ ചില സീസണുകളിലായി തുടർന്നുവരുന്ന മോശം പെർഫോമൻസിൽ നിന്ന് കരകയറാൻ ചെ​ന്നൈ നടത്തുന്ന നീക്കങ്ങൾ, ദീർഘകാലമായി ടീമിനൊപ്പമുണ്ടായിരുന്ന പലരെയും പുറത്തേക്ക് വഴികാണിക്കുന്നത് തുടരുന്നു. സിഎസ്കെയുമായി ഏകദേശം 15 വർഷത്തെ ബന്ധം ​ഉണ്ടായിരുന്ന ഓസീസ് താരം മൈക്കൽ ഹസി ഇപ്പോൾ ടീമിനോട് വിട പറഞ്ഞിരിക്കുന്നു. സിഎസ്കെയുടെ നിലവിലെ ബാറ്റിങ് പരിശീലകനായിരുന്നു ​മൈക്കൽ ഹസി. കളിക്കാരനെന്ന നിലയിൽ രണ്ട് ഐപിഎൽ (IPL) കിരീടങ്ങളും പരിശീലകനെന്ന നിലയിൽ മൂന്ന് കിരീടങ്ങളും CSK-യ്‌ക്കൊപ്പം നേടിയിട്ടുള്ള താരമാണ് ​മൈക്ക് ഹസി എന്നത് ശ്രദ്ധേയമാണ്.

സിഎസ്കെ ടീമിൽ അ‌ഴിച്ചുപണി തുടങ്ങിയത് തന്നെ ഐപിഎൽ ടീമുകളിലെ ഏറ്റവും വലിയ കൂട്ടുകെട്ട് എന്ന് വിശേഷിപ്പിക്കാവുന്ന നിലയിലുള്ള സ്റ്റീഫൻ ഫ്ലെമിങ്ങുമായുള്ള ബന്ധം അ‌വസാനിപ്പിച്ചുകൊണ്ടായിരുന്നു. ഏതാണ്ട് 18 വർഷത്തോളം സിഎസ്കെയ്ക്ക് ഒപ്പമുണ്ടായിരുന്ന, സ്റ്റീഫൻ ഫ്ലെിമിങ്ങിന് പകരക്കാരനായി ചെന്നെ ഏതാനും നാൾ മുമ്പ് ഇന്ത്യൻ പേസർ സഹീർ ഖാനെ മുഖ്യ കോച്ചായി തെരഞ്ഞെടുത്തിരുന്നു.

Also Read: ഇനി സ്ഥാനം കോലിക്കും യുവരാജിനുമൊപ്പം! ചരിത്രനേട്ടവുമായി സഞ്ജു സാംസൺ

ടീമിലെ അ‌ഴിച്ചുപണി സഹീറിന്റെ നിയമനത്തിൽ ഒതുങ്ങില്ല എന്ന് പിന്നീട് വന്ന പല മാറ്റങ്ങളും തെളിയിച്ചു. അ‌ടുത്തിടെ ബോളിങ് കോച്ച് എറിക് സിമ്മൺസും സിഎസ്കെയിൽ നിന്ന് പുറത്തേക്ക് പോകേണ്ടിവന്നിരുന്നു. ഈ നിരയിലെ ഏറ്റവും പുതിയ അ‌ഴിച്ചുപണിയാണ് ബാറ്റിങ് കോച്ച് ​മൈക്കൽ ഹസിയുടെ സ്ഥാനമൊഴിയൽ. ഇതോടെ സിഎസ്കെയുടെ ബാറ്റിങ് കോച്ച് സ്ഥാനം ഒഴിഞ്ഞുകിടക്കുന്നു, അ‌ധികം ​വൈകാതെ ഇവിടേക്കും പുതിയ ആളെത്തും.

ബാറ്റിങ് കോച്ച് സ്ഥാനത്തുനിന്ന് ​മാറ്റുന്നകാര്യം ടീം മാനേജ്മെന്റ് മൈക് ഹസിയെ ഔദ്യോഗികമായി അ‌റിയിച്ചിട്ടുണ്ട് എന്ന് ക്രിക്ക്ബസ് (Cricbuzz) റിപ്പോർട്ട് ചെയ്യുന്നു. ബാറ്റിങ്, ബോളിങ്, കോച്ചുമാർക്കും മുഖ്യ കോച്ചിനും പുറമേ, സിഎസ്കെ ഫീൽഡിംഗ് പരിശീലകൻ ജെയിംസ് ഫോസ്റ്ററിന്റെ സ്ഥാനവും തുലാസിലാണ്, ഫീൽഡിങ് കോച്ച് സ്ഥാനത്തും അ‌ധികം ​വൈകാതെ അ‌ഴിച്ചുപണി ഉണ്ടാകും എന്നാണ് റിപ്പോർട്ട്.

സഹീറിനെ മുഖ്യ പരിശീലകനായി നിയമിച്ചതിന് പുറമേ, മുൻ CSK പേസർ മോഹിത് ശർമ്മയെ ടീമിന്റെ ബൗളിംഗ് പരിശീലകനായും നിയമിച്ചിട്ടുണ്ട്. ഹസിക്ക് പകരം ആരാണ് ബാറ്റിംഗ് പരിശീലകനായി എത്തുക എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. അ‌തേസമയം സിഎസ്കെയിൽ നിന്ന് ഒഴിവായെങ്കിലും മൈക്കൽ ഹസി മറ്റൊരു ടീമിനൊപ്പം 2027 ഐപിഎൽ സീസണിൽ ​ഉണ്ടാകാൻ സാധ്യതയുണ്ട്.

ചില ഐപിഎൽ ടീമുകളുമായി ഹസി ചർച്ച നടത്തി എന്ന നിലയ്ക്ക് റിപ്പോർട്ടുകളുണ്ട്. അ‌തേസമയം ഇത്തവണ മികച്ച പെർഫോമൻസ് നടത്താൻ ലക്ഷ്യമിട്ട് സിഎസ്കെ നടത്തുന്ന വമ്പൻ അ‌ഴിച്ചുപണികൾക്ക് പിന്നിൽ CSK-യുടെ ഇതിഹാസ നായകനും പ്രധാന താരവുമായ എം.എസ്. ധോണി നിർണായക പങ്ക് വഹിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

English Summary

Chennai Super Kings has parted ways with batting coach Mike Hussey. Hussey won two IPL titles as a player and three as a coach with CSK. Cricbuzz reports that the team management has officially informed him of the decision to remove him from the batting coach role.

Loading...
Unable to load recommendations.
Follow Us
ചേന മുറിക്കുമ്പോൾ കൈ ചൊറിയാതിരിക്കാൻ ഒന്നല്ല, പല മാര്‍ഗങ്ങള്‍
കോഴിമുട്ടയാണോ താറാവ് മുട്ടയാണോ കൂടുതൽ ഗുണകരം
കുരുമുളകും മ‍ഞ്ഞളും ഒരുമിച്ച് കഴിച്ചാൽ പിന്നെ പനി വരില്ല
വില ഒരു ലക്ഷത്തിൽ താഴെ, 70 KM മൈലേജും - ഹീറോ പാഷൻ പ്ലസ്
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ