Punjab Kings: നിരാശ മറച്ചുവയ്ക്കാതെ പോണ്ടിങും, പ്രീതി സിന്റയും; കൈവിട്ടുപോയെന്ന് അയ്യര്‍

Punjab Kings Playoff Scenarios : പ്ലേ ഓഫിലെത്തുമോയെന്ന് പോലും ഉറപ്പിക്കാനാകാത്ത സാഹചര്യത്തിലാണ് പഞ്ചാബ് കിങ്‌സ്. അവസാനം കളിച്ച ആറു മത്സരങ്ങളിലും അപ്രതീക്ഷിത തോല്‍വിയാണ് പഞ്ചാബ് വഴങ്ങിയത്. ഇനി പഞ്ചാബിന് പ്ലേ ഓഫില്‍ പ്രവേശിക്കണമെങ്കില്‍ മറ്റ് ടീമുകളുടെ ജയപരാജയങ്ങളും ആശ്രയിക്കേണ്ടി വരും.

Punjab Kings: നിരാശ മറച്ചുവയ്ക്കാതെ പോണ്ടിങും, പ്രീതി സിന്റയും; കൈവിട്ടുപോയെന്ന് അയ്യര്‍

ശ്രേയസ് അയ്യർ

Published: 

17 May 2026 | 10:11 PM

Punjab Kings Playoffs Race: തുടര്‍ച്ചയായി ആറു മത്സരങ്ങളില്‍ അപരാജിതരായി മുന്നേറിയ ടീം. അതായിരുന്നു ശ്രേയസ് അയ്യര്‍ നയിച്ച പഞ്ചാബ് കിങ്‌സ്. ഈ സീസണില്‍ ആദ്യം പ്ലേ ഓഫില്‍ പ്രവേശിക്കുന്നത് പഞ്ചാബായിരിക്കുമെന്ന് പലരും കരുതി. എന്നാല്‍ ഇപ്പോള്‍ പ്ലേ ഓഫിലെത്തുമോയെന്ന് പോലും ഉറപ്പിക്കാനാകാത്ത സാഹചര്യത്തിലാണ് പഞ്ചാബ്. അവസാനം കളിച്ച ആറു മത്സരങ്ങളിലും അപ്രതീക്ഷിത തോല്‍വിയാണ് പഞ്ചാബ് വഴങ്ങിയത്. ഇനി പഞ്ചാബിന് പ്ലേ ഓഫില്‍ പ്രവേശിക്കണമെങ്കില്‍ മറ്റ് ടീമുകളുടെ ജയപരാജയങ്ങളും ആശ്രയിക്കേണ്ടി വരും.

ബംഗളൂരുവിനെതിരായ തോൽവിക്ക് പിന്നാലെ നിരാശയോടെ ഡഗ്ഔട്ടിൽ തനിച്ചിരിക്കുന്ന മുഖ്യപരിശീലകൻ റിക്കി പോണ്ടിങ്ങിന്റെ ദൃശ്യങ്ങൾ പഞ്ചാബ് ക്യാമ്പിലെ നിരാശ വ്യക്തമാക്കുന്നതായിരുന്നു. മറ്റൊരു ട്രോഫിയില്ലാത്ത സീസണിലേക്ക് കൂടി ടീം പോവുകയാണോയെന്നാണ് ആരാധകരുടെ ആശങ്ക. ടീമിനൊപ്പം നിരന്തരം യാത്ര ചെയ്യുകയും സജീവമായി ഒപ്പമുണ്ടാകുകയും ചെയ്യുന്ന ഫ്രാഞ്ചൈസി സഹ-ഉടമ പ്രീതി സിന്റയുമായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ ചർച്ച നടത്തുന്നതും കാണാമായിരുന്നു. പ്രീതി സിന്റയും നിരാശയായിരുന്നു.

കൈവിട്ടുപോയെന്ന് അയ്യര്‍

പവർപ്ലേ ഓവറുകളിൽത്തന്നെ മത്സരം കൈവിട്ടുപോയെന്നായിരുന്നു മത്സരശേഷം ശ്രേയസ് അയ്യര്‍ പ്രതികരിച്ചത്. പവർപ്ലേയിൽ ആര്‍സിബിക്ക്‌ മേൽക്കൈ നേടാൻ സാധിച്ചതാണ് മത്സരത്തിന്റെ ഗതി മാറ്റിയതെന്ന് താരം പറഞ്ഞു. ആര്‍സിബിയുടെ മികച്ച തുടക്കവും പവർപ്ലേയ്ക്ക് ശേഷമുള്ള അവരുടെ ആക്രമണ ബാറ്റിങ്ങും സ്കോർ 222-ൽ എത്തിക്കാൻ സഹായിച്ചതായും, കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്താൻ തങ്ങളുടെ ബൗളർമാർക്ക് സാധിച്ചില്ലെന്നും അയ്യർ വ്യക്തമാക്കി.

Also Read: IPL 2026: പഞ്ചാബിന് എന്തുപറ്റി? തുടര്‍ച്ചയായ ആറാം തോല്‍വി; ആര്‍സിബി പ്ലേ ഓഫില്‍

പ്രഭ്സിമ്രാൻ സിങ്ങും പ്രിയാൻഷ് ആര്യയും നൽകിയിരുന്ന മികച്ച തുടക്കം ഇത്തവണ ലഭിക്കാതെ പോയതും, താൻ ഉൾപ്പെടെയുള്ള മുൻനിര ബാറ്റർമാർ പവർപ്ലേയിൽത്തന്നെ പുറത്തായതും ടീമിന്റെ താളം തെറ്റിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യനിരയിൽ ശശാങ്ക് സിങ്ങും മാർക്കസ് സ്റ്റോയിനിസും പൊരുതിയെങ്കിലും പഞ്ചാബിന് വിജയലക്ഷ്യം മറികടക്കാനായില്ല.

എങ്കിലും തോൽവികളിൽ തളർന്നുപോകുന്ന ആളല്ല താനെന്നും, എപ്പോഴും പോസിറ്റീവായിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പഞ്ചാബ് ക്യാപ്റ്റന്‍ പറഞ്ഞു. കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് സമയം കളയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും, ഓരോ പുതിയ ദിവസവും പുതിയ അവസരങ്ങളാണ് നൽകുന്നതെന്നും ശുഭപ്രതീക്ഷയോടെ ശ്രേയസ് അയ്യര്‍ കൂട്ടിച്ചേർത്തു.

ഇനി തോല്‍ക്കരുത്‌

ഇനിയൊരു മത്സരം മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പഞ്ചാബിന് ബാക്കിയുള്ളത്. മെയ് 23-ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് മത്സരം. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്. ഒപ്പം മറ്റ് ടീമുകളുടെ മത്സരഫലങ്ങളും പ്രസക്തമാകും.

നിലവില്‍ പഞ്ചാബിന് 13 പോയിന്റാണുള്ളത്. 13 മത്സരങ്ങളില്‍ ആറു വീതം ജയവും തോല്‍വിയുമാണ് സമ്പാദ്യം. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. +0.227 ആണ് നിലവിലെ റണ്‍റേറ്റ്. നിലവിലെ റണ്ണേഴ്‌സ് അപ്പുകളായ പഞ്ചാബ് പോയിന്റ് പട്ടികയില്‍ നാലാമതാണ്. ഏപ്രില്‍ 28-ന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് പഞ്ചാബ് ഈ സീസണിലെ ആദ്യ തോല്‍വി വഴങ്ങിയത്. ഇതിനുശേഷം ഒരു മത്സരത്തില്‍ പോലും ജയിക്കാനായില്ല.

English Summary

Punjab Kings suffered their sixth straight defeat after a heavy loss to RCB. This loss leaves their playoff hopes hanging by a thread and dependent on other results. Skipper Shreyas Iyer admitted the team lost the match during the powerplay overs. Despite the major setback, Shreyas Iyer remains positive ahead of their final match against LSG.

Follow Us
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്